മലയാളിയുടെ സമയോചിതമായ ഇടപെടലിലൂടെ മോഷ്ടിച്ച ബിഎംഡബ്ല്യു കണ്ടെത്തി; സഹായമായത് സാങ്കേതിക വിദ്യ
നോർത്താംപ്ടൻ ∙ സിംഗിൾ ഐഡി എന്ന ഗ്ലോബൽ ബ്രാൻഡിന്റെ കോഫൗണ്ടറും, ടെക്ക് ബാങ്ക് മൂവീസ് ലണ്ടന്റെ ഡയറക്ടറുമായ അഡ്വ.സുഭാഷ് ജോർജിന്റെ മാനുവലിന്റെ മോഷ്ടിക്കപ്പെട്ട ബിഎംഡബ്ല്യു സ്പെഷ്യൽ എഡിഷൻ 7 സീരിസ് തിരിച്ചു കിട്ടി. മോഷ്ടാക്കൾ പിടിക്കപ്പെട്ടതും, കാർ മോഷണ മാഫിയയെ തകർത്തതും യുകെ നിവാസികൾക്ക്

നോർത്താംപ്ടൻ ∙ സിംഗിൾ ഐഡി എന്ന ഗ്ലോബൽ ബ്രാൻഡിന്‍റെ സഹസ്ഥാപകനും, ടെക്ക് ബാങ്ക് മൂവീസ് ലണ്ടന്റെ ഡയറക്ടറുമായ അഡ്വ.സുഭാഷ് ജോർജിന്റെ മാനുവലിന്റെ മോഷ്ടിക്കപ്പെട്ട ബിഎംഡബ്ല്യു സ്പെഷ്യൽ എഡിഷൻ 7 സീരിസ് തിരിച്ചു കിട്ടി. നോർത്താംപ്ടനിലുള്ള വീട്ട് മുറ്റത്ത് പാർക്ക് ചെയ്തിരുന്ന ബിഎംഡബ്ല്യു 7 സീരിസ് കാർ ഇന്നലെ രാവിലെ 5.30 നാണ് മോഷ്‌ടിക്കപ്പെട്ടത്. കാർ ഡ്രൈവർ ഇല്ലാതെ റിമോർട്ടിൽ ഓടുന്നതും ടെസ്‌ല പോലെ സെൽഫ് ഡ്രൈവുമായിരുന്നു ഇത്. ബിൽഡ് യുവർ ബിഎംഡബ്ല്യു എന്ന ഓപ്‌ഷനിലൂടെ അദ്ദേഹം കാസ്റ്റമൈസ് ചെയ്ത് നിർമിച്ച കാറായിരുന്നു. എന്നിട്ടും ഇതിന്‍റെ എല്ലാ സെക്യൂരിറ്റി സംവിധാനങ്ങളെയും നിർവീര്യമാക്കികൊണ്ടായിരുന്നു മോഷ്‌ടാക്കൾ കാർ കടത്തിയത്.
ഇന്നലെ വെളുപ്പിനെ മോഷ്‌ടാക്കളായ മൂന്ന് പേർ റോഡിലൂടെ നടന്നു പോകുന്നതായി സുഭാഷിന്‍റെ വീട്ടിലെ ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. എന്നാൽ നിമിഷങ്ങൾക്ക് ശേഷം സുഭാഷിന്‍റെയും അടുത്തുള്ള വീടുകളിലെയും ഡോർ ബെൽ ക്യാമറകൾ ഉൾപ്പെടെ, പ്രവർത്തന രഹിതമാക്കികൊണ്ട് സംഘം കാർ മോഷ്‌ടിക്കുകയായിരുന്നു. കാറിനുള്ളിൽ കമ്പനി ഇൻസ്റ്റോൾ ചെയ്തിരുന്ന എല്ലാവിധ സുരക്ഷാ സംവിധാനങ്ങളെയും, സോഫ്‌റ്റെവെയറിനെയും പൂർണ്ണമായും പ്രവർത്തന രഹിതമാക്കികൊണ്ടാണ് അവർ കാർ കടത്തികൊണ്ട് പോയത്. എന്നാൽ സുഭാഷ് പ്രത്യേകം ഇൻസ്റ്റാൾ ചെയ്ത ആപ്പിൾ എയർ ടാഗ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ഐ ഫോണിലൂടെ കാർ സുഭാഷ് ട്രാക്ക് ചെയ്യുന്നുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം നാട്ടിൽ പോയി മടങ്ങിയ സുഭാഷ് ഹീത്രൂ എയർപോർട്ടിൽ നിന്ന് വീട്ടിൽ മടങ്ങി എത്തിയത് ഊബറിലായിരുന്നു. വീട്ടിൽ എത്തിച്ച ഊബർ ഡ്രൈവറിന്‍റെ ശ്രദ്ധയും പെരുമാറ്റവും സംശയം ഉളവാക്കിയിരുന്നുവെന്ന് സുഭാഷ് പറയുന്നു. ഇന്നലെ രാവിലെ അഞ്ച് മണിക്ക് മോഷ്‌ടിക്കപ്പെട്ട വാഹനം രാവിലെ 7 മണിയോട് കൂടി തന്നെ മോഷ്‌ടാക്കൾ ഹണ്ടിങ്ടണിലെ ടിസി ഹാരിസൺ എന്ന ഗാരേജിലെത്തിച്ചു. സുഭാഷ് അപ്പോൾ തന്നെ പൊലീസിനെ വിവരം അറിയിക്കുകയും, പൊലീസ് ഗാരേജിൽ പോയി അന്വേഷിക്കുകയും ചെയ്തിരുന്നു. എന്നാൽ സംശയാസ്പദമായി ഒന്നും തന്നെ കണ്ടെത്താൻ കഴിഞ്ഞില്ല എന്ന് പൊലീസ് അറിയിക്കുകയായിരുന്നു. മോഷണശേഷം കാർ ട്രക്കിൽ ഒളിപ്പിച്ചായിരിക്കാം മോഷ്ടാക്കൾ ഗാരേജിൽ എത്തിച്ചത്.
അവിടെ നിന്ന് ഇന്നലെ വൈകുന്നേരം മോഷ്‌ടാക്കൾ കേംബ്രിജ് ഷെയറിലെ ഡോഡിങ്ടൺ റോഡിലുള്ള റിവർ സൈഡിന് അടുത്തുള്ള ഒരു ഗോഡൗണിൽ കാർ എത്തിക്കുകയായിരുന്നു. കടൽമാർഗം മറ്റ് രാജ്യത്തേക്ക് കാർ കടത്തുകയായിരുന്നു മോഷ്‌ടാക്കളുടെ ലക്ഷ്യം. ഇവിടെ നിന്നാണ് കാർ കണ്ടെത്തിയത്. സുഭാഷ് ഒരുക്കിയ സാങ്കേതിക വിദ്യയാണ് കാർ കണ്ടെത്താൻ സഹായമായത്.
(വാർത്ത ∙ തോമസ് ചാക്കോ)