മലയാളികൾക്ക് വെയിൽസിൽ തൊഴിലവസരങ്ങൾ; ധാരണാപത്രം ഒപ്പിട്ടു
വെയിൽസ്/തിരുവനന്തപുരം ∙ കേരളത്തിലെ നഴ്സുമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർക്ക് യുകെയുടെ അംഗ രാജ്യമായ വെയില്‍സില്‍ തൊഴിൽ അവസരങ്ങൾ നൽകുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് മോർഗൻ കേരളം സന്ദർശിച്ച വെൽഷ് ആരോഗ്യ മന്ത്രി എലുനെഡ് അറിയിച്ചു.
വെയിൽസ്/തിരുവനന്തപുരം ∙ കേരളത്തിലെ നഴ്സുമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർക്ക് യുകെയുടെ അംഗ രാജ്യമായ വെയില്‍സില്‍ തൊഴിൽ അവസരങ്ങൾ നൽകുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് മോർഗൻ കേരളം സന്ദർശിച്ച വെൽഷ് ആരോഗ്യ മന്ത്രി എലുനെഡ് അറിയിച്ചു.
വെയിൽസ്/തിരുവനന്തപുരം ∙ കേരളത്തിലെ നഴ്സുമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർക്ക് യുകെയുടെ അംഗ രാജ്യമായ വെയില്‍സില്‍ തൊഴിൽ അവസരങ്ങൾ നൽകുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് മോർഗൻ കേരളം സന്ദർശിച്ച വെൽഷ് ആരോഗ്യ മന്ത്രി എലുനെഡ് അറിയിച്ചു.
വെയിൽസ്/തിരുവനന്തപുരം ∙ കേരളത്തിലെ നഴ്സുമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർക്ക് യുകെയുടെ അംഗ രാജ്യമായ വെയില്‍സില്‍ തൊഴിൽ അവസരങ്ങൾ നൽകുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് കേരളം സന്ദർശിച്ച വെൽഷ് ആരോഗ്യ മന്ത്രി എലുനെഡ് മോർഗൻ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ വെൽഷ് ആരോഗ്യ മന്ത്രിയും കേരള സർക്കാരിന് വേണ്ടി നോർക്ക റൂട്ട്സ് സിഇഒ ഇൻ ചാർജ് അജിത് കോളശ്ശേരിയും തമ്മിൽ റിക്രൂട്ട്മെന്‍റ് സംബന്ധമായ ധാരണാപത്രം ഒപ്പിട്ട് കൈമാറി. സെക്രട്ടറിയേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങില്‍ ആരോഗ്യ മന്ത്രി വീണാ ജോർജ്, ചീഫ് സെക്രട്ടറി ഡോ. വി. വേണു, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, നോർക്ക - വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമൻ ബില്ല, നോര്‍ക്ക റൂട്ട്സ് റസിഡന്‍റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ എന്നിവർ പങ്കെടുത്തു.
ഇന്ത്യയിലെ ഒരു സംസ്ഥാനവുമായി ആദ്യമായിട്ടാണ് ഇത്തരത്തിൽ ധാരണപത്രം കൈമാറുന്നതെന്ന് വെൽഷ് ആരോഗ്യ മന്ത്രി എലുനെഡ് മോർഗൻ പറഞ്ഞു. കേരളത്തിലെ ആരോഗ്യപ്രവര്‍ത്തകര്‍ മികച്ചവരാണ്. വെയിൽസിലെ ആരോഗ്യ മേഖലയെ ശക്തിപ്പെടുത്തുന്നതിന് പുതിയ റിക്രൂട്ട്മെന്‍റ് സഹായിക്കുമെന്നും എലുനെഡ് മോർഗൻ വ്യക്തമാക്കി. ആദ്യഘട്ടത്തിൽ 250 പേർക്ക് അവസരം ഒരുക്കാനാണ് ലക്ഷ്യമിടുന്നത്. ആരോഗ്യ മേഖലക്ക് പുറമേ മറ്റു മേഖലകളിലുള്ളവര്‍ക്കും തൊഴിവസരം ഒരുക്കുമെന്നും വെൽഷ് ആരോഗ്യ മന്ത്രി അറിയിച്ചു. സമഗ്ര ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനമാണ് കേരളമെന്നും പുതിയ അവസരങ്ങൾ കേരളത്തിലെ ആരോഗ്യ പ്രവർത്തകർക്ക് പ്രതീക്ഷ നൽകുന്ന തീരുമാനമാണെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. തുടർന്ന് ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന പ്രത്യേക ചര്‍ച്ചയില്‍ സഹകരണസാധ്യതയുളള മേഖലകള്‍ കണ്ടെത്താനും തീരുമാനമായി.
ചടങ്ങില്‍ വെയിൽസിലെ നഴ്‌സിങ് ഓഫിസര്‍ ഗില്ലിയന്‍ നൈറ്റു, സർക്കാർ പ്രതിനിധികളായ ഇന്ത്യന്‍ ഓഫിസ് മേധാവി മിച്ച് തിയേക്കർ, ഇന്‍റർനാഷനൽ റിലേഷൻസ് ഡപ്യൂട്ടി ഡയറക്ടർ ഫിയോൺ തോമസ്, നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്‍റ് മാനേജര്‍ ടി. മനോജ്, അസിസ്റ്റ്ന്‍റ് മാനേജർമാരായ രതീഷ്, പ്രവീൺ, തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് വെൽഷ് ആരോഗ്യ മന്ത്രി എലുനെഡ് മോർഗന്റെ നേതൃത്വത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളജും നഴ്സിങ് കോളജുകളും സന്ദർശിച്ചു.
നഴ്സിങ് കോളേജ് വിദ്യാർഥികളുമായി സംവദിച്ച പ്രതിനിധി സംഘം കുടിയേറ്റം സംബന്ധിച്ച നടപടിക്രമങ്ങളും വിദ്യാർഥികളുടെ സംശയങ്ങള്‍ക്കുളള മറുപടിയും നല്‍കി. യുകെയിലെ മികച്ച എൻഎച്ച്എസ് സേവനം ലഭ്യമാക്കുന്ന വെയില്‍സില്‍ ആരോഗ്യ പ്രവർത്തകർക്ക് അവസരങ്ങള്‍ ഏറെയുണ്ടെന്നു. കേരളത്തില്‍ നിന്നുളള ജീവനക്കാർ മികച്ച തൊഴില്‍ നൈപുണ്യവും അക്കാദമിക മികവും പുലര്‍ത്തുന്നവരാണെന്നും ആരോഗ്യ മന്ത്രി എലുനെഡ് മോർഗന്‍ പറഞ്ഞു. മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ച പ്രതിനിധി സംഘം വിവിധ ഡിപ്പാര്‍ട്മെന്റുകളിലും സന്ദര്‍ശനം നടത്തി. സമഗ്ര ആരോഗ്യ സംരക്ഷണത്തിനുളള കേരള മാതൃക സംഘത്തിന് അധികൃതര്‍ പരിചയപ്പെടുത്തി. മെഡിക്കല്‍, നഴ്സിങ് ജോയിന്‍റ് ഡയറക്ടര്‍മാരായ ഡോ.ഗീതാ രവീന്ദ്രന്‍, പ്രൊഫ. ഡോ. സലീന ഷാ, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ലിനറ്റ് ജെ. മോറിസ്, നഴ്സിങ് കോളേജ് പ്രിൻസിപ്പൽ പ്രഫസർ ശ്രീദേവി അമ്മ, അസോസിയേറ്റ് പ്രഫസര്‍ ഡോ. എസ്. ആർ. ബിലാല്‍ എന്നിവര്‍ കൂടിക്കാഴ്ചകളില്‍ പങ്കെടുത്തു.