ലണ്ടൻ/ബർമിങ്ഹാം∙ യുകെയിൽ പാപ്പരായ കൗണ്ടി കൗൺസിലുകളിൽ ഒന്നായ ബർമിങ്ഹാമിൽ കൗൺസിൽ ടാക്സ് ഇപ്പോൾ 21% വർധിച്ചു. പ്രതിദിന ചെലവുകള്‍ക്ക് വേണ്ടത് 300 മില്യൻ പൗണ്ട് കണ്ടെത്തുവാൻ വേണ്ടിയാണ് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന തരത്തിൽ 21% വർധനവ് ഉണ്ടായത്. ഈ ഏപ്രിലില്‍ ബർമിങ്ഹാമിലെ താമസക്കാർ കൗണ്‍സില്‍ ടാക്സ് 10

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ/ബർമിങ്ഹാം∙ യുകെയിൽ പാപ്പരായ കൗണ്ടി കൗൺസിലുകളിൽ ഒന്നായ ബർമിങ്ഹാമിൽ കൗൺസിൽ ടാക്സ് ഇപ്പോൾ 21% വർധിച്ചു. പ്രതിദിന ചെലവുകള്‍ക്ക് വേണ്ടത് 300 മില്യൻ പൗണ്ട് കണ്ടെത്തുവാൻ വേണ്ടിയാണ് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന തരത്തിൽ 21% വർധനവ് ഉണ്ടായത്. ഈ ഏപ്രിലില്‍ ബർമിങ്ഹാമിലെ താമസക്കാർ കൗണ്‍സില്‍ ടാക്സ് 10 ശതമാനവും അടുത്ത വർഷം ഏപ്രിലില്‍ 21 ശതമാനവും അടയ്‌ക്കേണ്ടി വരും.

ടാക്സ് വര്‍ധനവിനൊപ്പം സേവനങ്ങളില്‍ വന്‍ വെട്ടിക്കുറവുകളും നടപ്പിലാക്കി. ചൊവ്വാഴ്ച നടന്ന സമ്പൂര്‍ണ്ണ ബജറ്റ് അവതരണത്തിൽ ലീഡര്‍ ജോണ്‍ കോട്ടണ്‍ പുതിയ പരിഷ്‌കാരങ്ങളുടെ പേരില്‍ നഗരവാസികളോട് ക്ഷമാപണം നടത്തി. സെപ്റ്റംബറില്‍ കൗണ്‍സില്‍ തങ്ങളുടെ സാമ്പത്തിക ബാധ്യതകള്‍ നിറവേറ്റാന്‍ കഴിയില്ലെന്ന് പറഞ്ഞിരുന്നു. 87 പൗണ്ട് മില്യൻ ബജറ്റ് കമ്മി നേരിട്ടതിനാലാണ് ഇത്തരം ഒരു പ്രഖ്യാപനം നടത്തിയത്. തുടർന്ന് സെക്ഷന്‍ 114 നോട്ടീസ് പുറപ്പെടുവിക്കുകയും പിന്നാലെ സ്വയം പാപ്പരായി പ്രഖ്യാപിക്കുകയും ചെയ്തു. മാലിന്യ ശേഖരണം കുറയ്ക്കുന്നത് മുതല്‍ തെളിച്ചമുള്ളതിന് പകരം മങ്ങിയ തെരുവ് വിളക്കുകൾ ക്രമീകരിക്കുന്നത് വരെ സേവനങ്ങളുടെ വെട്ടിക്കുറവുകൾ ഉണ്ടായിട്ടുണ്ട്.

ADVERTISEMENT

600 കൗണ്‍സില്‍ ജോലികള്‍ വെട്ടിക്കുറയ്ക്കുവാനുള്ള സാധ്യത, കുട്ടികളുടെ സ്‌കൂള്‍ ഗതാഗതം, ആര്‍ട്ട് ഫണ്ടുകളുടെ പുനരവലോകനം, കമ്മ്യൂണിറ്റി സെന്‍ററുകള്‍ വിൽപന, ഫ്ലൈ-ടിപ്പിങ് എന്‍ഫോഴ്സ്മെന്‍റ് കുറയ്ക്കൽ, കൗണ്ടി പാര്‍ക്കുകളില്‍ പാര്‍ക്കിങ് ഫീസുകൾ വർധിപ്പിക്കൽ എന്നിവയാണ് കൗൺസിൽ തീരുമാനങ്ങൾ. ഇതിനയുള്ള ബജറ്റ് സമ്മേളനം നടക്കുമ്പോള്‍ കൗണ്‍സില്‍ ഹൗസിന് പുറത്ത് 200 ഓളം പ്രതിഷേധക്കാര്‍ ഈ നിര്‍ദേശങ്ങള്‍ക്കെതിരെ പ്രകടനം നടത്തിയിരുന്നു.

English Summary:

Bankrupt Birmingham needs £300m for day-to-day costs; a 21% rise in council tax and cuts in services are proposed."