ലണ്ടൻ∙ യുകെയിൽ ആറ് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ പിതാവിന് 15 വര്‍ഷം ജയില്‍ ശിക്ഷ. വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സിലെ വാള്‍സാലില്‍ നിന്നുള്ള ഡേവിഡ് ഹോളിക്കാണ്(29) കുഞ്ഞിനെ മര്‍ദ്ദിച്ച് കൊന്നത്. ബര്‍മിങ്ഹാം ക്രൗണ്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. വീട്ടില്‍ വെച്ചാണ് രാത്രിയില്‍ മകന്‍ കെയ്‌റോയ്ക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ∙ യുകെയിൽ ആറ് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ പിതാവിന് 15 വര്‍ഷം ജയില്‍ ശിക്ഷ. വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സിലെ വാള്‍സാലില്‍ നിന്നുള്ള ഡേവിഡ് ഹോളിക്കാണ്(29) കുഞ്ഞിനെ മര്‍ദ്ദിച്ച് കൊന്നത്. ബര്‍മിങ്ഹാം ക്രൗണ്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. വീട്ടില്‍ വെച്ചാണ് രാത്രിയില്‍ മകന്‍ കെയ്‌റോയ്ക്ക് എതിരെ ഹോളിക്ക് അക്രമം അഴിച്ചുവിട്ടത്. അതിക്രമത്തില്‍ ഗുരുതരമായി പരുക്കേറ്റ കെയ്‌റോയെ പൊലീസ് കണ്ടെത്തുമ്പോള്‍ ശ്വാസം എടുക്കാൻ പ്രയാസപ്പെടുന്ന നിലയിലായിരുന്നു.

2020 ഫെബ്രുവരി 12ന് അക്രമം നടന്ന് മൂന്നാം ദിവസം ബര്‍മിങ്ഹാം ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ വെച്ച് കെയ്റോ മരിച്ചു. ഗുരുതരമായ തോതില്‍ കുഞ്ഞിനെ കുലുക്കുകയും, തല രണ്ട് തവണ ഭിത്തിയിൽ ഇടിപ്പിക്കുകയും ചെയ്താണ് മരണത്തിന് ഇടയാക്കിയത്. അക്രമത്തിൽ തലച്ചോറിനാണ് പരുക്കേറ്റതെന്ന് കോടതിയില്‍ പ്രോസിക്യൂഷന്‍ വ്യക്തമാക്കി. ഗുരുതരമായ അക്രമത്തിന്‍റെ ഫലമായാണ് കുഞ്ഞിന് പരുക്കേറ്റതെന്ന് മെഡിക്കല്‍ വിദഗ്ധര്‍ സ്ഥിരീകരിച്ചു. കെയ്‌റോയുടെ മേല്‍നോട്ടം ആ ഘട്ടത്തില്‍ വഹിച്ച ഹോളിക്കാണ് ഇതിന് കാരണമെന്ന് പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു.

ADVERTISEMENT

അപകടത്തില്‍ സംഭവിച്ച പരുക്കാണെന്നാണ് പിതാവ് വാദിച്ചിരുന്നത്. എന്നാല്‍ സ്വന്തം പിതാവാണ് ഗുരുതരമായ അക്രമത്തില്‍ ജീവനെടുത്തതെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാണിച്ചു. ഹോളിക്കിന്‍റെയും ഭാര്യ അഡിനാ ജോണ്‍സന്‍റെയും രണ്ടാമത്തെ കുട്ടിയായിരുന്നു കെയ്‌റോ. കുഞ്ഞ് ജനിച്ച ശേഷം ഇരുവരും പിരിഞ്ഞു കഴിയുകയായിരുന്നു. എന്നാൽ കുട്ടികളുടെ ചുമതല ഇരുവരും വിഭജിച്ച് ഏറ്റെടുക്കേണ്ടി വന്നിരുന്നു. എന്നാല്‍ കുട്ടികളെ നോക്കുന്നത് ഹോളിക്കിന് ഇഷ്ടമല്ലാത്ത കാര്യമായി മാറി. ഇതാകാം കൊലപാതകത്തിന് കാരണമായത് എന്നാണ് പ്രാഥമിക വിലയിരുത്തൽ

English Summary:

Father jailed for murdering 6-month-old baby

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT