ഗ്ലാസ്ഗോ സെന്റ് ആൻഡ്രൂസ് യാക്കോബായ സുറിയാനി പള്ളിയിൽ കുർബാന ആരംഭിച്ചു
ഗ്ലാസ്ഗോ ∙ യാക്കോബായ സുറിയാനി സഭയുടെ കീഴിൽ സ്കോട്‌ലൻഡിലെ ഗ്ലാസ്ഗോയിൽ രൂപീകരിച്ച സെന്റ് ആൻഡ്രൂസ് ഇടവകയിൽ ആരാധന ആരംഭിച്ചു. വിശുദ്ധ അന്ത്രയോസിന്റെ നാമത്തിൽ യാക്കോബായ സഭയുടെ യുകെ ഭദ്രാസനത്തിലെ ആദ്യ ദേവാലയമാണിത്. ഗ്ലാസ്ഗോ നഗരത്തിന് സമീപം ഹാമിൽടണിലെ സെന്റ് മേരിസ് ആൻഡ് സെന്റ് മൈക്കിൾസ് കോപ്റ്റിക്

ഗ്ലാസ്ഗോ ∙ യാക്കോബായ സുറിയാനി സഭയുടെ കീഴിൽ സ്കോട്‌ലൻഡിലെ ഗ്ലാസ്ഗോയിൽ രൂപീകരിച്ച സെന്റ് ആൻഡ്രൂസ് ഇടവകയിൽ ആരാധന ആരംഭിച്ചു. വിശുദ്ധ അന്ത്രയോസിന്റെ നാമത്തിൽ യാക്കോബായ സഭയുടെ യുകെ ഭദ്രാസനത്തിലെ ആദ്യ ദേവാലയമാണിത്.
ഗ്ലാസ്ഗോ നഗരത്തിന് സമീപം ഹാമിൽടണിലെ സെന്റ് മേരിസ് ആൻഡ് സെന്റ് മൈക്കിൾസ് കോപ്റ്റിക് ഓർത്തഡോക്സ് പള്ളിയാണ് എല്ലാ മാസവും ആദ്യ ശനിയാഴ്ചകളിൽ യാക്കോബായ സഭയുടെ മലയാളം ആരാധനയ്ക്ക് വേദിയാകുന്നത്. പ്രഥമ കുർബാനയിൽ യാക്കോബായ സഭയിലെ വൈദികർക്കൊപ്പം കോപ്റ്റിക് ഓർത്തഡോക്സ് സഭയിലെ വൈദികരും പങ്കാളികളായി.
യുകെ ഭദ്രാസനാധിപനും പാത്രിയർക്കൽ വികാരിയുമായ ഐസക് മാർ ഒസ്താത്തിയോസിന്റെ അനുഗ്രഹ കൽപന, കുർബാനമധ്യേ വികാരി ഫാ. ജോർജുകുട്ടി പറക്കാട്ടിൽ വായിച്ചു.
പൊതുസമ്മേളനത്തിൽ ഫാ. എൽദോസ് തോട്ടപ്പള്ളിൽ, ഡീക്കൻ ഏലിയാസ് വർഗീസ്, ഹാമിൽടൻ സെന്റ് മേരിസ് ആൻഡ് സെന്റ് മൈക്കിൾസ് കോപ്റ്റിക് ഓർത്തഡോക്സ് പള്ളി വികാരി ഫാ. എലീശ റംസി, കിർക്കാൽഡി സെന്റ് മേരിസ് കോപ്റ്റിക് ഓർത്തഡോക്സ് പള്ളി വികാരി ഫാ. ജോൺ ഗട്ടാസ് എന്നിവർ പ്രസംഗിച്ചു.
തുടർന്ന് നേർച്ചക്കഞ്ഞി വിതരണം ചെയ്തു. സ്കോട്ലൻഡിലെ വിവിധ ഇടവകകളിൽ നിന്നുള്ള വിശ്വാസികൾ പങ്കെടുത്തു. പൊതു യോഗത്തിൽ ഇടവക ഭാരവാഹികളായി ജോയി ചാക്കപ്പൻ (സെക്രട്ടറി), എൽദോസ് മാത്യു (ട്രസ്റ്റി), ജിബു ഫിലിപ്പോസ് (ഭദ്രാസന കൗൺസിൽ പ്രതിനിധി), റ്റിജോ ജോർജ് കൂത്താട്ടുകുളം (ഓഡിറ്റർ), ജിമ്മി എൽദോസ് (യൂത്ത് അസോസിയേഷൻ ഭദ്രാസന പ്രതിനിധി), അനീഷ പി. അലക്സ് (വനിതാ സമാജം സെക്രട്ടറി), മൈന എൽദോസ് (സൺഡേസ്കൂൾ ഹെഡ്മിസ്ട്രസ്), എൽദോ മാത്യു, ജീസ് ഫിലിപ്, റോജി ഫിലിപ്പോസ്, ലീബ വർഗീസ്, റ്റിജോ മത്തായി (മാനേജിങ് കമ്മിറ്റി) എന്നിവരെ തിരഞ്ഞെടുത്തു.
വ്യാവസായിക തലസ്ഥാനമായി അറിയപ്പെടുന്ന ഗ്ലാസ്ഗോയിലും പുതിയ ഇടവക ആയതോടെ സ്കോട്‌ലൻഡിൽ യാക്കോബായ പള്ളികളുടെ എണ്ണം മൂന്നായി. തലസ്ഥാനമായ എഡിൻബറയിലും അബർഡീനിലും സഭയ്ക്ക് ഇടവക പള്ളികളുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ: +44 7587 413103, +44 7773 888726, +44 7886 111590.
Email: standrewsjsocglasgow@gmail.com
പള്ളിയുടെ വിലാസം: 75 High Blantyre Road, Hamilton, South Lanarkshire, Scotland ML3 9HT