സൂറിക് ∙ വടക്കൻ ഇറ്റാലിയൻ നഗരമായ വെറോണയിൽ എത്തുന്ന സഞ്ചാരികളുടെ മുഖ്യ ലക്ഷ്യങ്ങളിൽ ഒന്നാണ് വില്യം ഷേക്സ്പിയറുടെ ക്ലാസികായ റോമിയോ ആൻഡ് ജൂലിയറ്റിലെ ജൂലിയറ്റിന്റെ വീടും പ്രതിമയും. ‌വെങ്കല പ്രതിമ കാണുക മാത്രമല്ല, അതിൽ തടവുക കൂടിചെയ്യാനാണ് സന്ദർശകർ നീണ്ട വരിയിൽ കാത്തുനിൽക്കുന്നത്. ഇങ്ങനെ ചെയ്‌താൽ പ്രണയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൂറിക് ∙ വടക്കൻ ഇറ്റാലിയൻ നഗരമായ വെറോണയിൽ എത്തുന്ന സഞ്ചാരികളുടെ മുഖ്യ ലക്ഷ്യങ്ങളിൽ ഒന്നാണ് വില്യം ഷേക്സ്പിയറുടെ ക്ലാസികായ റോമിയോ ആൻഡ് ജൂലിയറ്റിലെ ജൂലിയറ്റിന്റെ വീടും പ്രതിമയും. ‌വെങ്കല പ്രതിമ കാണുക മാത്രമല്ല, അതിൽ തടവുക കൂടിചെയ്യാനാണ് സന്ദർശകർ നീണ്ട വരിയിൽ കാത്തുനിൽക്കുന്നത്. ഇങ്ങനെ ചെയ്‌താൽ പ്രണയ സാഫല്യമുണ്ടാകുമെന്നാണ് വിശ്വാസം. പ്രതിമയുടെ മാറിടത്തിൽ സ്പർശിച്ചുകൊണ്ടുള്ള ഫോട്ടോയും സന്ദർശകർക്ക് നിർബന്ധമാണ്.

അതിന്റെ ഫലമായി പ്രതിമയുടെ വലതു മാറിടത്തിൽ ഒരു ദ്വാരം വീണിരിക്കുകയാണ്. പ്രതിമ തടവാനുള്ള ടുറിസ്റ്റുകളുടെ ഒഴുക്കിന്റെ അനന്തര ഫലമെന്നാണ് അധികൃതർ പറയുന്നത്. അതല്ല റോമിയോയുടെ ശാപമാണെന്നും ചില വിദ്വാൻമാർ പറഞ്ഞു പരത്തുന്നുണ്ട്. വെങ്കല പ്രതിമയിൽ അറ്റകുറ്റപ്പണി നടത്തി ദ്വാരം അടയ്ക്കാമെങ്കിൽ അങ്ങനെ, അല്ലെങ്കിൽ പകരം പ്രതിമ എന്നാണ് അധികൃതരുടെ നിലപാട്. ടൂറിസ്റ്റുകളുടെ ഒഴുക്കിലാണ് വെറോണ ഭരണാധികാരികളുടെ കണ്ണ്.

ADVERTISEMENT

പ്രശസ്‌ത ഇറ്റാലിയൻ ശിൽപി നെറെയോ കോൺസ്റ്റാന്റിനിയാണ് ജൂലിയറ്റിന്റെ വെങ്കല പ്രതിമയുടെ സ്രഷ്ടാവ്. യഥാർഥ പ്രതിമയുടെ റിപ്ളിക്കയാണ് ജൂലിയറ്റ് ഹൗസിന്റെ നടുമുറ്റത്തിരിക്കുന്നതെങ്കിലും, ഷേക്‌സ്പിയറിന്റെ അനശ്വര പ്രണയ നാടകം തലയ്ക്ക് പിടിച്ച സന്ദർശകർക്ക് അതൊന്നും വിഷയമല്ല. വാസ്‌തവത്തിൽ ജൂലിയറ്റിന്റെ ഭവനം തന്നെ അധികൃതർ ടൂറിസ്റ്റുകളെ ആകർഷിക്കാൻ സൃഷ്ടിച്ചതാണ്.

വെറോണയിലെ ഇൻ ദേർ വിയ കപ്പേലോ 23-ലാണ് ജൂലിയറ്റ് ഹൗസ്. കപ്പെല്ലോ കുടുംബത്തിന്റെ കൈവശമുണ്ടായിരുന്ന കെട്ടിടം 1935-ൽ അധികൃതർ വിലയ്ക്കു വാങ്ങി മാറ്റി രൂപകൽപന ചെയ്യുകയായിരുന്നു. നാടകത്തിൽ പ്രതിപാദിക്കുന്നതിനനുസരിച്ചു ബാൽക്കണിയും പിന്നീട് പണിതതാണ്. ഇതിന് ചുവട്ടിലാണ് ജൂലിയറ്റിന്റെ പ്രതിമ. 2014 വരെ ഇവിടെയുണ്ടായിരുന്ന യഥാർഥ പ്രതിമയെ സന്ദർശകരുടെ തിരക്കിൽനിന്നു രക്ഷിക്കാനായി മാറ്റുകയായിരുന്നു.

English Summary:

Statue of Shakespeare’s Juliet in Verona Damaged by Tourists