ലണ്ടൻ ∙ 24 ആഴ്ചകൾക്കുള്ളിൽ ഗർഭം അലസിപ്പോകുന്നവർക്ക് ശമ്പളത്തോടെ അവധി അനുവദിക്കുന്ന മിസ്കാര്യേജ് ലീവിന് എൻഎച്ച്എസ് ഇംഗ്ലണ്ട് അംഗീകാരം നൽകി.

ലണ്ടൻ ∙ 24 ആഴ്ചകൾക്കുള്ളിൽ ഗർഭം അലസിപ്പോകുന്നവർക്ക് ശമ്പളത്തോടെ അവധി അനുവദിക്കുന്ന മിസ്കാര്യേജ് ലീവിന് എൻഎച്ച്എസ് ഇംഗ്ലണ്ട് അംഗീകാരം നൽകി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ 24 ആഴ്ചകൾക്കുള്ളിൽ ഗർഭം അലസിപ്പോകുന്നവർക്ക് ശമ്പളത്തോടെ അവധി അനുവദിക്കുന്ന മിസ്കാര്യേജ് ലീവിന് എൻഎച്ച്എസ് ഇംഗ്ലണ്ട് അംഗീകാരം നൽകി.  പത്തു ദിവസം ശമ്പളത്തോടുകൂടി അവധിയാണ് നൽകുക. ജീവിതപങ്കാളിക്ക് അഞ്ചുദിവസവും അവധി ലഭിക്കും. ആറു മാസത്തിനു ശേഷം ഗർഭം അലസിയാൽ മുഴുവൻ പ്രസവ അവധിക്കും അർഹതയുണ്ടാകും. 

കഴിഞ്ഞ വർഷം ടീച്ചിങ് എൻഎച്ച്എസ് ഫൗണ്ടേഷൻ അംഗീകരിച്ച ഈ പോളിസി രാജ്യത്താകെ നടപ്പാക്കാനാണ് പുതിയ തീരുമാനം. വെയിൽസ്, സ്കോട്ട്ലൻഡ്, നോർതേൺ അയർലൻഡ് എന്നിവിടങ്ങളിലെ എൻഎച്ച്എസ് ട്രസ്റ്റുകളിലും സമാനമായ നിയമം നടപ്പിലാക്കുന്നതിനെക്കുറിച്ചുള്ള ആലോചനകൾ സജീവമാണ്. നിലവിൽ ബ്രിട്ടനിൽ 24 ആഴ്ചകൾക്കു മുൻപ് ഗർഭം അലസിപ്പോയാൽ മെറ്റേണിറ്റി, പെറ്റേണിറ്റി, ബെറീവ്മെന്‍റ് അവധികൾക്കൊന്നും നിയമപരമായ അവകാശമില്ല. ഇത്തരം സാഹചര്യങ്ങളിൽ സിക്ക് ലീവിലാകുകയോ സാധാരണ അവധിയെടുത്ത് വിശ്രമിക്കുകയോ മാത്രമാണ് ആശ്രയം.  

ADVERTISEMENT

ടെസ്കോ, ലിഡിൽ ജോൺ ലൂയിസ്, സന്‍റാൻഡർ തുടങ്ങിയ അപൂർവം സ്ഥാപനങ്ങൾ മാത്രമാണ് മിസ്കാര്യേജിനെ  തങ്ങളുടെ ലീവ് പോളിസിയുടെ ഭാഗമാക്കിയിരുന്നത്. ഈ പാത പിന്തുടർന്നാണ് ഇപ്പോൾ എൻഎച്ച്എസ് ഇംഗ്ലണ്ട് മാതൃകാരപമായ പുതിയ പോളിസി നടപ്പാക്കുന്നത്. എൻഎച്ച്എസ് ഇംഗ്ലണ്ടിന്‍റെ പുതിയ ‘’പ്രഗ്നൻസി ആൻഡ് ബേബി ലോസ് പോളിസി’’ പ്രകാരം ഗർഭകാലത്തെ ആശുപത്രി അപ്പോയ്ൻമെന്‍റുകൾ, സ്കാനുകൾ, ടെസ്റ്റുകൾ, മെന്‍റൽ ഹെൽത്ത് കൺസൾട്ടേഷനുകൾ എന്നിവയ്ക്കെല്ലാം ട്രസ്റ്റുകൾ ശമ്പളത്തോടുകൂടി സമയം അനുവദിക്കണം. ഗർഭസ്ഥ ശിശുവിനെ നഷ്ടപ്പെട്ടശേഷം ജോലിയിൽ മടങ്ങിയെത്തുന്ന അമ്മമാർക്ക് സ്പെഷ്യലിസ്റ്റ് സപ്പോർട്ടും ലഭ്യമാക്കണം. 

English Summary:

NHS England Staff to Receive Paid Leave after Miscarriages