യുകെയിലെ എൻഎച്ച്എസ് ക്യാന്റീനിൽ താരമായി ദോശയും സാമ്പാറും ചമ്മന്തിയും; ആദ്യദിനം വിറ്റു പോയത് 400 എണ്ണം
ലണ്ടൻ ∙ ദക്ഷിണേന്ത്യയിലെ ഏറെ പ്രശസ്തമായ പ്രഭാത ഭക്ഷണങ്ങളിൽ ഒന്നാണ് ദോശ. ദോശക്ക് ഇന്ന് ലോകം മുഴുവൻ ആരാധകരുണ്ട്. സാമ്പാറും ചമ്മന്തിയും ഒപ്പം ചേരുമ്പോൾ ഭക്ഷണപ്രേമികൾക്ക് ഇടയിലെ മിന്നുന്ന താരം തന്നെയാണ് ദോശ. ഇന്നിപ്പോൾ ദക്ഷിണേന്ത്യയിൽ മാത്രം ഒതുങ്ങുന്നതല്ല ദോശയുടെ രുചിപ്പെരുമ. കഴിഞ്ഞ ദിവസം യുകെയിലെ

ലണ്ടൻ ∙ ദക്ഷിണേന്ത്യയിലെ ഏറെ പ്രശസ്തമായ പ്രഭാത ഭക്ഷണങ്ങളിൽ ഒന്നാണ് ദോശ. ദോശക്ക് ഇന്ന് ലോകം മുഴുവൻ ആരാധകരുണ്ട്. സാമ്പാറും ചമ്മന്തിയും ഒപ്പം ചേരുമ്പോൾ ഭക്ഷണപ്രേമികൾക്ക് ഇടയിലെ മിന്നുന്ന താരം തന്നെയാണ് ദോശ. ഇന്നിപ്പോൾ ദക്ഷിണേന്ത്യയിൽ മാത്രം ഒതുങ്ങുന്നതല്ല ദോശയുടെ രുചിപ്പെരുമ. കഴിഞ്ഞ ദിവസം യുകെയിലെ ഗ്ലോസ്റ്റര്‍ഷെയർ എന്‍എച്ച്എസ് ആശുപത്രി ക്യാന്റീനില്‍ ദോശയും സാമ്പാറും ചമ്മന്തിയും എത്തിയതോടെ രാജ്യാന്തര തലത്തിലും ദോശ താരമാവുകയാണ്.
യുകെയില്‍ ഏറ്റവും കൂടുതല്‍ മലയാളി നഴ്സുമാര്‍ ജോലി ചെയ്യുന്ന ആശുപത്രികളില്‍ ഒന്നായ ഗ്ലോസ്റ്ററില്‍ കേരളത്തിന്റെ രുചിയും മണവുമായി ദോശയും സാമ്പാറും തേങ്ങ ചമ്മന്തിയും എത്തിയപ്പോള്‍ മലയാളികളായ നഴ്സുമാർ അടക്കമുള്ള ജീവനക്കാര്‍ നല്‍കിയത് വമ്പന്‍ വരവേല്‍പ് തന്നെയാണ്. മാർച്ച് 11 മുതൽ ആരംഭിച്ച ന്യൂട്രിഷൻ ആൻഡ് ഹൈഡ്രൈഷൻ വീക്കിന്റെ ഭാഗമായി എൻഎച്ച്എസ് ക്യാന്റീനിൽ നടന്ന ഭക്ഷണ ക്രമീകരണത്തിൽ ഒറ്റ ദിവസം കൊണ്ട് ചൂടപ്പം പോലെ വിറ്റുപോയത് 400 തട്ട് ദോശകളാണ്. ദോശയ്ക്ക് കൂട്ടായി സാമ്പാറും പച്ചമുളകരച്ച തേങ്ങ ചമ്മന്തിയും ഉണ്ടായിരുന്നു.
ജീവനക്കാർക്കിടയിൽ അറിയിപ്പ് ലഭിച്ചിരുന്നുവെങ്കിലും 400 ദോശകൾ ഒറ്റ ദിവസം വിറ്റു പോകുമെന്ന് ക്യാന്റീൻ നടത്തിപ്പുകാർ പോലും കരുതിയിരുന്നില്ല. മൂന്ന് പൗണ്ടാണ് ദോശയ്ക്കും സാമ്പാറിനും ചമ്മന്തിക്കും വില ഈടാക്കിയത്. എൻഎച്ച്എസ് ജീവനക്കാർ ആണെങ്കിൽ 50% വിലക്കുറവിൽ 1.50 പൗണ്ടിന് ലഭ്യമാകും. ആദ്യ തവണ കേട്ടറിഞ്ഞ് എത്തിയവർക്ക് എല്ലാം ദോശ നൽകാൻ കഴിഞ്ഞില്ല എന്ന വിഷമം മാറ്റാൻ ആഴ്ചയില്‍ ഒരു ദിവസം ദോശയും സാമ്പാറും പതിവാക്കാനുള്ള ആലോചനയിലാണ് ക്യാന്റീൻ നടത്തിപ്പുകാർ.
ഗ്ലോസ്റ്റർ എൻഎച്ച്എസ് ആശുപത്രി ക്യാന്റീനില്‍ പ്രൊഡക്ഷന്‍ ചുമതലയുള്ള മലയാളിയായ ബെന്നി ഉലഹന്നാനും അരുള്‍, നൂവീദ് എന്നീ സഹ ജീവനക്കാരുമാണ് ദോശ ഒരുക്കിയതിന് പിന്നിൽ. ആദ്യം ചുട്ട ദോശകൾക്ക് കേരള തനിമ ലഭിച്ചില്ലെന്ന പരാതി ഉണ്ടെങ്കിലും അടുത്ത തവണ കുറവുകൾ പരിഹരിച്ചാകും ദോശ നൽകുകയെന്ന് ജീവനക്കാര്‍ ഉറപ്പ് നല്‍കുന്നു. ദോശ തേടി മലയാളി ജീവനക്കാർക്ക് ഒപ്പം ബ്രിട്ടിഷ് ജീവനക്കാരും എത്തിയതോടെ യുകെയിലെ എൻഎച്ച്എസ് ക്യാന്റീനുകളിൽ ദോശ മുഖ്യ വിഭവമാകുമെന്ന കാര്യത്തിൽ സംശയം വേണ്ടെന്ന് തന്നെ പറയേണ്ടി വരും.