ബ്രിട്ടിഷ് പത്രം ഏറ്റെടുക്കാൻ യുഎഇ ഉപപ്രധാനമന്ത്രി; തടയാൻ പുതിയ നീക്കവുമായി ബ്രിട്ടിഷ് സർക്കാർ
ലണ്ടൻ∙ വിദേശ സർക്കാരുകൾ ബ്രിട്ടനിലെ പത്രങ്ങളും മാസികകളും ഏറ്റെടുക്കുന്നതിന് നിയമപരമായ നിരോധനം ഏർപ്പെടുത്തുമെന്ന് ബ്രിട്ടിഷ് സർക്കാർ. യു.എ.ഇ സർക്കാർ ഡെയ്ലി ടെലഗ്രാഫ് പത്രവും സ്പെക്ടേറ്റർ കറന്‍റ് അഫയേഴ്സ് മാഗസിനും ഏറ്റെടുക്കാനൊരുങ്ങന്നതിന്‍റെ പശ്ചാത്തലത്തിലാണ് അടിയന്തരമായി നിയമ ഭേദഗതിയിലൂടെ ഇതു

ലണ്ടൻ∙ വിദേശ സർക്കാരുകൾ ബ്രിട്ടനിലെ പത്രങ്ങളും മാസികകളും ഏറ്റെടുക്കുന്നതിന് നിയമപരമായ നിരോധനം ഏർപ്പെടുത്തുമെന്ന് ബ്രിട്ടിഷ് സർക്കാർ. യു.എ.ഇ സർക്കാർ ഡെയ്ലി ടെലഗ്രാഫ് പത്രവും സ്പെക്ടേറ്റർ കറന്‍റ് അഫയേഴ്സ് മാഗസിനും ഏറ്റെടുക്കാനൊരുങ്ങന്നതിന്‍റെ പശ്ചാത്തലത്തിലാണ് അടിയന്തരമായി നിയമ ഭേദഗതിയിലൂടെ ഇതു തടയാൻ ബ്രിട്ടിഷ് സർക്കാർ തയാറാകുന്നത്. അടുത്തയാഴ്ച പാർലമെന്‍റിൽ അവതരിപ്പിക്കുന്ന നിയമഭേദഗതിയെ പിന്തുണയ്ക്കുമെന്ന് മുഖ്യ പ്രതിപക്ഷമായ ലേബർ പാർട്ടിയും പ്രഖ്യാപിച്ചു. സ്വതന്ത്രമായ മാധ്യമപ്രവർത്തനത്തിന് സംരക്ഷണം ഒരുക്കാനാണ് പുതിയ നിയമനിർമാണെന്നാണ് സർക്കാർ വിശദീകരണം.
എന്നാൽ പുതിയ നിയമനിർമാണം ബ്രോഡ്കാസ്റ്റേഴ്സിന് ബാധകമായിരിക്കില്ല എന്നാണ് സർക്കാർ നിലപാട്. യുഎഇ ഉപപ്രധാനമന്ത്രിയും വൈസ് പ്രസിഡന്‍റുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാനിന്‍റെ നേതൃത്വത്തിലുള്ള ഇൻവെസ്റ്റ്മെന്‍റ് ഫണ്ട് ‘’റെഡ് ബേർഡ് ഐ.എം.ഐ’’ യാണ് ബ്രിട്ടനിലെ ഈ മാധ്യമ സ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശം ഏറ്റെടുക്കാനുള്ള ശ്രമങ്ങൾ നടത്തിയത്. ഇപ്പോൾ തന്നെ മാഞ്ചസ്റ്റർ സിറ്റി ഫുട്ബോൾ ക്ലബ്ബ് ഉൾപ്പെടെ സ്വന്തമാക്കി ബ്രിട്ടനിൽ വൻ നിക്ഷേപങ്ങളാണ് ഷെയ്ഖ് മൻസൂറിന്‍റെ നേതൃത്വത്തിലുള്ള ഇൻവെസ്റ്റ്മെന്‍റ് ഫണ്ട് നടത്തിയിട്ടുള്ളത്.