വീടിനുള്ളിൽ ഭാര്യയുടെ ക്രൂരത; ഭർത്താവ് അനുഭവിച്ചത് ക്രൂരമർദനവും ഭീഷണിയും
ലണ്ടൻ∙ 20 വർഷം ഭർത്താവിനെ വീടിനുള്ളിൽ നിരന്തരമായി അസഭ്യം പറയുകയും മർദിക്കുകയും കത്തി വീശി ഭീതി പരത്തുകയും ചെയ്ത ഷെറി സ്പെൻസറുടെ സിസിടിവി ദൃശ്യങ്ങൾ തിങ്കളാഴ്‌ച സംപ്രേക്ഷണം ചെയ്യുന്ന ചാനൽ 5 ഡോക്യുമെന്‍ററിയിൽ പ്രദർശിപ്പിക്കും. ‘മൈ വൈഫ്, മൈ അബ്യൂസർ: ദി സീക്രട്ട് ഫൂട്ടേജ്’ എന്ന ഡോക്യുമെന്‍ററിയിൽ

ലണ്ടൻ∙ 20 വർഷം ഭർത്താവിനെ വീടിനുള്ളിൽ നിരന്തരമായി അസഭ്യം പറയുകയും മർദിക്കുകയും കത്തി വീശി ഭീതി പരത്തുകയും ചെയ്ത ഷെറി സ്പെൻസറുടെ സിസിടിവി ദൃശ്യങ്ങൾ തിങ്കളാഴ്‌ച സംപ്രേക്ഷണം ചെയ്യുന്ന ചാനൽ 5 ഡോക്യുമെന്‍ററിയിൽ പ്രദർശിപ്പിക്കും. ‘മൈ വൈഫ്, മൈ അബ്യൂസർ: ദി സീക്രട്ട് ഫൂട്ടേജ്’ എന്ന ഡോക്യുമെന്‍ററിയിൽ ഭർത്താവ് റിച്ചഡിന് നേരെ നടന്ന ആക്രമണങ്ങളുടെ ദൃശ്യങ്ങൾ ഇടംപിടിച്ചിട്ടുണ്ട്.
ഈസ്റ്റ് യോർക്ക്ഷെയറിലെ ബബ്‌വിത്തിലെ ഏഴ് കിടപ്പുമുറികളുള്ള വീട്ടിൽ വച്ച് ഭർത്താവ് റിച്ചഡിന് നേരെ ഷെറി സ്പെൻസർ നടത്തിയ ആക്രമണത്തിന്‍റെ വിഡിയോകൾ ദമ്പതികൾ തങ്ങളുടെ കുട്ടികളെ നിരീക്ഷിക്കാൻ സ്ഥാപിച്ച ക്യാമറകളിൽ നിന്നാണ് ലഭിച്ചത്. പൊലീസ് നടത്തിയ ചോദ്യം ചെയ്യലുകളിൽ തന്‍റെ ഭർത്താവ് തന്നെ ആക്രമിക്കുന്ന ആളാണെന്ന് ഷെറി ആരോപിച്ചിരുന്നു. തെളിവായി ലഭിച്ച ദൃശ്യങ്ങൾ കാണിച്ച് ചോദ്യം ചെയ്തതോടെയാണ് ഷെറി കുറ്റം സമ്മതിച്ചത്.
ഷെറി ഒരു വൈൻ കുപ്പികൊണ്ട് ഭർത്താവിന്‍റെ ചെവിയിൽ അടിക്കുന്നതും റിച്ചഡിനെ കത്തി കാണിച്ച് ഭയപ്പെടുത്തുന്നതും വിഡിയോ ദൃശ്യങ്ങളിലുണ്ട്. 45 വയസ്സുകാരിയായ ഷെറിയെ ഹൾ ക്രൗൺ കോടതി ജഡ്ജി കെയ്‌റ്റ് റേഫീൽഡ് നാല് വർഷത്തെ തടവിന് വിധിച്ചു. 'ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മോശമായ പെരുമാറ്റമാണിതെന്ന് ' എന്ന് ജഡ്ജി കെയ്‌റ്റ് റേഫീൽഡ് പറഞ്ഞു. ഡോക്യുമെന്‍ററിയുടെ സംപ്രേക്ഷണം തടയാൻ ഷെറി കോടതിയെ സമീപിച്ചിരുന്നു.
അക്രമാസക്തരായ പങ്കാളികളിൽ നിന്ന് പുരുഷന്മാർക്ക് ദൈനംദിന ജീവിതത്തിൽ അനുഭവിക്കേണ്ടി വരുന്ന ദുരുപയോഗത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ ഈ ദൃശ്യങ്ങൾ കാണണമെന്ന് സ്പെൻസർ തീരുമാനിക്കുകയായിരുന്നു. ആറ് മാസമായി ഈ ഡോക്യുമെന്‍ററിയുടെ സംപ്രേക്ഷണത്തിനുള്ള അനുമതിക്കായി നിയമപോരാട്ടം നടക്കുകയായിരുന്നു. വിവിധ കോടതികളിൽ ഷെറി നൽകി പരാതികൾ തള്ളിയതിനെ തുടർന്നാണ് ഡോക്യുമെന്‍ററി തിങ്കളാഴ്ച്ച പ്രദർശനത്തിന് എത്തുന്നത്.
2000ൽ ഒരു നിശാക്ലബ്ബിൽ വച്ചാണ് ഷെറിയും റിച്ചഡും കണ്ടുമുട്ടുന്നത്. 2009ൽ ഒരു തായ് ബീച്ചിൽ വെച്ച് ഇരുവരും വിവാഹിതരായി. 2015ൽ ആദ്യത്തെ കുഞ്ഞ് ജനിച്ചതോടെയാണ് ഇരുവരും കുട്ടിയെ നിരീക്ഷിക്കുന്നതിനായി ക്യാമറ ഘടിപ്പിച്ചത്. 28 ദിവസത്തെ ഫൂട്ടേജ് മാത്രമാണ് ശേഖരിക്കാൻ സാധിക്കുക. പുതിയ ദൃശ്യങ്ങൾ വരുന്നതോടെ പഴയ ദൃശ്യങ്ങൾ മാഞ്ഞുപോകുന്ന രീതിയിലാണ് ക്യാമറയുടെ മൈറി ക്രമീകരിച്ചിരിക്കുന്നത്. ഷെറി – റിച്ചഡ് ദമ്പതികൾക്ക് മൂന്ന് പെൺകുട്ടികളുണ്ട്.