ലണ്ടൻ ∙ യുകെയിലെ തൊഴിലില്ലാത്ത വിദേശ ആരോഗ്യ പ്രവർത്തകർക്ക് ഒരു വർഷം കൂടി തുടരാൻ യുകെ ഗവൺമെന്റിനോട് അപേക്ഷിക്കുന്ന ഓൺലൈൻ പെറ്റീഷൻ ആരംഭിച്ചു. 2022-ൽ കെയർ സെക്ടർ ഉദാരവത്കരിച്ചതിനു ശേഷം യുകെയിൽ എത്തിയ നിരവധി ആരോഗ്യ പ്രവർത്തകർക്ക് ജോലിയിൽ പ്രവേശിക്കാൻ കഴിഞ്ഞിട്ടില്ല. കാരണം, അവരുടെ സ്പോൺസർമാർക്ക് അവർക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ യുകെയിലെ തൊഴിലില്ലാത്ത വിദേശ ആരോഗ്യ പ്രവർത്തകർക്ക് ഒരു വർഷം കൂടി തുടരാൻ യുകെ ഗവൺമെന്റിനോട് അപേക്ഷിക്കുന്ന ഓൺലൈൻ പെറ്റീഷൻ ആരംഭിച്ചു. 2022-ൽ കെയർ സെക്ടർ ഉദാരവത്കരിച്ചതിനു ശേഷം യുകെയിൽ എത്തിയ നിരവധി ആരോഗ്യ പ്രവർത്തകർക്ക് ജോലിയിൽ പ്രവേശിക്കാൻ കഴിഞ്ഞിട്ടില്ല. കാരണം, അവരുടെ സ്പോൺസർമാർക്ക് അവർക്ക് ജോലി നൽകാൻ കഴിയുന്നില്ല അല്ലെങ്കിൽ അവർ എത്തിയപ്പോൾ അവർക്ക് ഒരു ജോലി ലഭ്യമല്ലായിരുന്നു.

ചില സ്ഥാപനങ്ങൾക്ക് അവരുടെ സ്വന്തം തെറ്റ് കാരണം വിദേശ ജോലിക്കാരെ സ്പോൺസർ ചെയ്യാനുള്ള ലൈസൻസ് നഷ്ടപ്പെട്ടു. ഈ കാരണത്താൽ അവരുടെ കീഴിൽ വന്ന അനേകം ഹെൽത്ത് കെയർ വർക്കേഴ്സിന് യു കെയിൽ നിൽക്കണമെങ്കിൽ മറ്റൊരു ജോലി കരസ്ഥമാക്കണം. സ്‌പോൺസർഷിപ്പ് നഷ്‌ടപ്പെട്ട യുകെയിലെ വിദേശ ആരോഗ്യ പ്രവർത്തകർക്ക് 60 ദിവസം മാത്രമേ താമസിക്കാൻ അനുവാദമുള്ളൂ.

ADVERTISEMENT

60 ദിവസം എന്നത് ഒരു കുടുംബത്തിന് യു കെ വിട്ടു പോകാൻ വളരെ ചെറിയ അറിയിപ്പാണ്, കാരണം ഇത് അവരുടെ കുട്ടികളുടെ സ്കൂൾ വിദ്യാഭ്യാസത്തെ തടസ്സപ്പെടുത്തുകയും വാടക അല്ലെങ്കിൽ ഡെപ്പോസിറ്റ് നഷ്ടപ്പെടുകയും ഫർണിഷിംഗ് ചെലവുകൾ നഷ്ടപ്പെടുക, വിമാന ടിക്കറ്റ്, സ്ഥലം മാറാനുള്ള ചിലവ് എന്നിവയ്ക്ക് കാരണമാവുകയും ചെയ്യും. തൊഴിൽ രഹിതരായ ആരോഗ്യ പ്രവർത്തകർക്ക് മറ്റൊരു ജോലി ഉറപ്പാക്കാൻ യുകെയിൽ താമസിക്കുന്നത് ഒരു വർഷത്തേക്ക് കൂടി നീട്ടണമെന്നാണ് ഗവൺമെന്റിനോട് അഭ്യർത്ഥന.

ഒരിക്കലും പരിശോധിക്കപ്പെടുകയോ ആവശ്യമുണ്ടെന്ന് വിലയിരുത്തുകയോ ചെയ്യാത്ത അനേകം കമ്പനികൾക്ക് COS നൽകിയതായി റിപ്പോർട്ടുകളുണ്ട്. ഇത് കുടുംബസമേതം എത്തുന്ന ആരോഗ്യപ്രവർത്തകരുടെ എണ്ണത്തിൽ വൻ വർധനവുണ്ടാക്കി. എത്തിയ ഈ കുടുംബങ്ങൾ കടക്കെണിയിലായതിനാൽ  തിരിച്ചുപോകാൻ കഴിയാത്ത അവസ്ഥയിലാണ്.

ADVERTISEMENT

ലൈസൻസ് നഷ്ടപ്പെട്ട യുകെയിലെ സ്ഥാപനങ്ങൾക്ക് അവരുടെ കീഴിൽ വന്ന വിദേശ ആരോഗ്യ പ്രവർത്തകർക്ക് താമസം നീട്ടി കൊടുക്കാനും കഴിയില്ല. തൊഴിൽ രഹിതരായ ആരോഗ്യ പ്രവർത്തകർക്ക് ജോലി ഉറപ്പാക്കാൻ യുകെയിൽ ഒരു വർഷത്തേക്ക് കൂടി താമസം നീട്ടണമെന്നാണ് ഈ പെറ്റീഷൻ കൊണ്ട് അഭ്യർഥിക്കുന്നത്.
പെറ്റീഷൻ സൈൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയുക:
https://petition.parliament.uk/petitions/658389/sponsors/new?token=5_PlJcIZhvyGs1YrHdI4

English Summary:

Unemployed Health Workers Should be Allowed to Stay for One More Year; An Online Petition has Been Launched in the UK

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT