ലണ്ടനിൽ സൈക്കിളിൽ ട്രക്ക് ഇടിച്ച് ഇന്ത്യൻ വിദ്യാർഥിനി മരിച്ചു; വിയോഗത്തിൽ വേദന പങ്കുവച്ച് നീതി ആയോഗ് മുൻ സിഇഒ
ലണ്ടൻ∙ കഴിഞ്ഞയാഴ്ച ലണ്ടനിലെ വീട്ടിലേക്ക് സൈക്കിളിൽ പോകുന്നതിനിടെ ട്രക്ക് ഇടിച്ച് ഇന്ത്യൻ വിദ്യാർഥിനി മരിച്ചു. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ ബിഹേവിയർ മാനേജ്മെന്‍റിൽ ഗവേഷണം നടത്തിയിരുന്ന ചെയിസ്ത കൊച്ചാറാണ് (33) മരിച്ചത്. നേരത്തെ നീതി ആയോഗിൽ പ്രവർത്തിച്ചിട്ടുള്ള ചെയിസ്തയുടെ മരണ വിവരം നിതി ആയോഗിന്‍റെ

ലണ്ടൻ∙ കഴിഞ്ഞയാഴ്ച ലണ്ടനിലെ വീട്ടിലേക്ക് സൈക്കിളിൽ പോകുന്നതിനിടെ ട്രക്ക് ഇടിച്ച് ഇന്ത്യൻ വിദ്യാർഥിനി മരിച്ചു. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ ബിഹേവിയർ മാനേജ്മെന്‍റിൽ ഗവേഷണം നടത്തിയിരുന്ന ചെയിസ്ത കൊച്ചാറാണ് (33) മരിച്ചത്. നേരത്തെ നീതി ആയോഗിൽ പ്രവർത്തിച്ചിട്ടുള്ള ചെയിസ്തയുടെ മരണ വിവരം നിതി ആയോഗിന്‍റെ മുൻ സിഇഒ അമിതാഭ് കാന്താണ് സമൂഹ മാധ്യമത്തിലൂടെ അറിയിച്ചത്.
‘‘നീതി ആയോഗിലെ ലൈഫ് പ്രോഗ്രാമിൽ ചെയിസ്ത കൊച്ചാർ എന്നോടൊപ്പം പ്രവർത്തിച്ചു.ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ ബിഹേവിയറൽ സയൻസിൽ പിഎച്ച്ഡി ചെയ്യാനാണ് ചെയിസ്ത ലണ്ടനിലേക്ക് പോയത്. ലണ്ടനിൽ സൈക്കിൾ സവാരിക്കിടെയുണ്ടായ വാഹനാപകടത്തിൽ ചെയിസ്ത വിടവാങ്ങി. മിടുക്കിയും ധീരയുമായ ചെയിസ്തയുടെ വിയോഗം വളരെ നേരത്തെ ആയി പോയി’’– അമിതാഭ് കാന്ത് എക്‌സിൽ എഴുതി.മാർച്ച് 19 നാണ് ചെയിസ്ത കൊച്ചാറിനെ മാലിന്യ ട്രക്ക് ഇടിച്ചത്.
നേരത്തെ ഗുരുഗ്രാമിൽ താമസിച്ചിരുന്ന ചെയിസ്ത കൊച്ചാർ, ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ ഓർഗനൈസേഷണൽ ബിഹേവിയർ മാനേജ്മെന്‍റിൽ പിഎച്ച്ഡി നേടുന്നതിനായി കഴിഞ്ഞ സെപ്തംബറിലാണ് ലണ്ടനിലേക്ക് താമസം മാറിയത്. നേരത്തെ ഡൽഹി യൂണിവേഴ്‌സിറ്റി, അശോക യൂണിവേഴ്‌സിറ്റി, പെൻസിൽവേനിയ, ഷിക്കാഗോ യൂണിവേഴ്‌സിറ്റികളിൽ പഠിച്ചു. 2021-23 കാലയളവിൽ നീതി ആയോഗിലെ നാഷനൽ ബിഹേവിയറൽ ഇൻസൈറ്റ്സ് യൂണിറ്റ് ഓഫ് ഇന്ത്യയുടെ സീനിയർ അഡ്വൈസറായിരുന്നു.