കേരളത്തില്‍ നിന്നും എത്തിച്ച കുരുത്തോലകളുമായി കൊളോണിലെ സിറോ മലബാര്‍ സമൂഹം ഓശാന ആചരിച്ചു
കൊളോണിലെ സിറോ മലബാര്‍ സമൂഹം ഓശാനത്തിരുനാള്‍ ആഘോഷിച്ചു. മാര്‍ച്ച് 24ന് (ഞായര്‍) വൈകുന്നേരം നാലു മണിക്ക് മ്യൂള്‍ഹൈമിലെ തിരുഹൃദയ ദേവാലയ അങ്കണത്തില്‍ ഓശാനയുടെ കര്‍മ്മങ്ങള്‍ക്ക് തുടക്കം കുറിച്ചു. പ്രത്യേകം തയ്യാറാക്കിയ പീഠത്തില്‍ കേരളത്തില്‍ നിന്നും എത്തിച്ച കുരുത്തോല വെഞ്ചരിച്ച് കമ്യൂണിറ്റി വികാരി ഫാ. ഇഗ്നേഷസ് ചാലിശേരി സിഎംഐ വിശ്വാസികള്‍ക്ക് നല്‍കി.

കൊളോണ്‍ ∙ കൊളോണിലെ സിറോ മലബാര്‍ സമൂഹം ഓശാനത്തിരുനാള്‍ ആഘോഷിച്ചു. മാര്‍ച്ച് 24ന് (ഞായര്‍) വൈകുന്നേരം നാലു മണിക്ക് മ്യൂള്‍ഹൈമിലെ തിരുഹൃദയ ദേവാലയ അങ്കണത്തില്‍ ഓശാനയുടെ കര്‍മ്മങ്ങള്‍ക്ക് തുടക്കം കുറിച്ചു. പ്രത്യേകം തയ്യാറാക്കിയ പീഠത്തില്‍ കേരളത്തില്‍ നിന്നും എത്തിച്ച കുരുത്തോല വെഞ്ചരിച്ച് കമ്യൂണിറ്റി വികാരി ഫാ. ഇഗ്നേഷസ് ചാലിശേരി സിഎംഐ വിശ്വാസികള്‍ക്ക് നല്‍കി.
ഫാ. ബിനോയ് മുളയ്ക്കല്‍ സിഎംഐ, റോമില്‍ ഉപരിപഠനം നടത്തുന്ന ഫാ. ലിസ്റ്റൺ ഒലക്കേങ്കില്‍ സിഎംഐ എന്നിവര്‍ സഹ കാര്‍മ്മികരായിരുന്നു. ശ്രേയ പുത്തന്‍പുര, അഞ്ജലി ജോസഫ്, ഡേവിഡ് ചിറ്റിലപ്പിള്ളി, തിലോ തോമസ് മൂര്‍, ജോഷ്വ സഖറിയ, നോയല്‍ ജോസഫ്, എബിന്‍ സിറിയക് എന്നിവര്‍ ശുശ്രൂഷികളായി. അനീഷ് ജോസഫ്, അനുപമ ബിന്‍റോ, സാന്ദ്ര എന്നിവര്‍ ലേഖനം വായിച്ചു. ഫാ.ലിസ്റ്റണ്‍ ഒലക്കേങ്കില്‍ സിഎംഐ സന്ദേശം നല്‍കി. യൂത്ത് ക്വയറിന്‍റെ ഗാനാലാപനം ദിവ്യബലിയെ കൂടുതല്‍ ഭക്തിസാന്ദ്രമാക്കി. ഓശാനയുടെ പരിപാടികള്‍ക്ക് ക്യൂയൂണിറ്റിയുടെ കോര്‍ഡിനേഷന്‍ കമ്മറ്റി നേതൃത്വം നല്‍കി.