ഗാൽവേ സെന്‍റ് തോമസ് സിറോ മലബാർ പള്ളിയിൽ വിശുദ്ധ വാര ധ്യാനം
ഗാൽവേ സെന്‍റ് തോമസ് സിറോ മലബാർ പള്ളിയിൽ വിശുദ്ധ വാര ധ്യാനവും തിരുകർമ്മങ്ങളും പെസഹവ്യാഴം ദുഖവെള്ളി ദിവസങ്ങളിൽ നടത്തപ്പെടുന്നു.

ഗാൽവേ ∙ ഗാൽവേ സെന്‍റ് തോമസ് സിറോ മലബാർ പള്ളിയിൽ വിശുദ്ധ വാര ധ്യാനവും തിരുകർമ്മങ്ങളും പെസഹവ്യാഴം ദുഖവെള്ളി ദിവസങ്ങളിൽ നടത്തപ്പെടുന്നു. പ്രശസ്ത ധ്യാനഗുരുവും സെമിനാരി അധ്യാപകനും ആത്മീയ ഗ്രന്ഥകർത്താവുമായ ഫാ. ഡോ. ജയിംസ് കിളിയനാനിക്കലാണ് ധ്യാനം നയിക്കുന്നത്. താമരശേരി പുല്ലൂരാംപാറ ബഥാനിയ റിന്യൂവൽ സെന്‍റർ ധ്യാനകേന്ദ്രo മുൻ ഡയറക്ടറും തലശ്ശേരി കുന്നോത്ത് ഗുഡ് ഷെപ്പേർഡ് മേജർ സെമിനാരി പ്രഫസറുമാണ് ഫാ. ജയിംസ് കിളിയാനിക്കൽ. ഗാൽവേ മെർവ്യൂ ഹോളി ഫാമിലി ദേവാലയത്തിൽ വച്ചാണ് ധ്യാനം നടക്കുക.
പെസഹ വ്യാഴം (മാർച്ച് 28) രാവിലെ 9.30 മുതൽ വൈകിട്ട് 4.30 വരെയും ദുഃഖവെള്ളിയാഴ്ച (മാർച്ച് 29) രാവിലെ 9.30 മുതൽ ഉച്ചകഴിഞ്ഞ് 1.30 വരെയുമാണ് ധ്യാനവും വിശുദ്ധ വാര തിരുകർമങ്ങളും നടത്തപെടുന്നത്. ആത്മ വിശുദ്ധീകരണത്തിലൂടെ ഈശോയുടെ ഉയിർപ്പ് തിരുന്നാളിനായി നമുക്കൊരുങ്ങാൻ വിശുദ്ധ വാര തിരുകർമങ്ങളിലേക്കും ധ്യാനത്തിലേക്കും എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സഭാ നേതൃത്വം അറിയിച്ചു.