ലണ്ടൻ ∙ കുരിശു മരണം വരിച്ച യേശുവിന്റെ പീഡാനുഭവ സ്മരണകൾ പുതുക്കി യുകെയിലെ ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയങ്ങൾ ദുഃഖ വെള്ളി ആചരിച്ചു. വിവിധ ദേവാലയങ്ങളിൽ രാവിലെ മുതൽ ആരംഭിച്ച പ്രത്യേക പ്രാർഥനകളിൽ നൂറുകണക്കിന് വിശാസികളാണ് എത്തിചേർന്നത്. ക്രിസ്തുവിന്റെ പീഡാനുഭവം, കുരിശു മരണം എന്നിവയുടെ ഓർമ പുതുക്കി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ കുരിശു മരണം വരിച്ച യേശുവിന്റെ പീഡാനുഭവ സ്മരണകൾ പുതുക്കി യുകെയിലെ ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയങ്ങൾ ദുഃഖ വെള്ളി ആചരിച്ചു. വിവിധ ദേവാലയങ്ങളിൽ രാവിലെ മുതൽ ആരംഭിച്ച പ്രത്യേക പ്രാർഥനകളിൽ നൂറുകണക്കിന് വിശാസികളാണ് എത്തിചേർന്നത്. ക്രിസ്തുവിന്റെ പീഡാനുഭവം, കുരിശു മരണം എന്നിവയുടെ ഓർമ പുതുക്കി വിവിധയിടങ്ങളിൽ ദേവാലയത്തിന് അകത്തും പുറത്തും പ്രദക്ഷിണവും കുരിശു കുമ്പിടിലും നടന്നു. തുടർന്ന് കഞ്ഞി നേർച്ചയും ഒരുക്കിയിരുന്നു. ഇന്ന് രാവിലെ 8 മുതൽ വിവിധ ദേവാലയങ്ങളിൽ അറിയിപ്പിന്റെ ശനി ശുശ്രൂഷകളും വൈകിട്ട് 4 മുതൽ ഈസ്റ്റർ ശുശ്രൂഷകളും ആരംഭിക്കും.

സോമർസെറ്റ് ടോണ്ടൻ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിലെ ദുഃഖ വെള്ളി ശുശ്രൂഷ
നോർവിച്ച് സെന്റ് കുറിയാക്കോസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിൽ നടന്ന ദുഃഖ വെള്ളി ശുശ്രൂഷ

ലണ്ടൻ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിൽ നടന്ന ശുശ്രൂഷകൾക്ക് വികാരി ഫാ. നിതിൻ പ്രസാദ് കോശി മുഖ്യ കാർമികത്വം വഹിച്ചു. ശുശ്രൂഷകളുടെ ക്രമീകരണങ്ങൾക്ക് ട്രസ്റ്റി സിസൻ ചാക്കോ, സെക്രട്ടറി ബിജു കൊച്ചുണ്ണുണ്ണി, ഇടവക മാനേജിങ് കമ്മറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി. എഴുന്നൂറോളം വിശ്വാസികൾ പങ്കെടുത്തു. സോമർസെറ്റ് ടോണ്ടൻ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിലെ ശുശ്രൂഷകൾക്ക് ഫാ. ഗീവർഗീസ് ജേക്കബ് തരകൻ നേതൃത്വം നൽകി. ശുശ്രൂഷകളുടെ ക്രമീകരണങ്ങൾക്ക് ട്രസ്റ്റി റോയി കോശി, സെക്രട്ടറി ബിജു കുളങ്ങര, ഇടവക മാനേജിങ് കമ്മറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.

സൗത്താംപ്ടൺ മാർ ബസേലിയോസ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിൽ നടന്ന ദുഃഖ വെള്ളി ശുശ്രൂഷ
ഹെരെഫോഡ് സെന്റ് ബഹനാൻസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിൽ നടന്ന ദുഃഖ വെള്ളി ശുശ്രൂഷ
ADVERTISEMENT

ഹെരെഫോഡ് സെന്റ് ബഹനാൻസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിൽ നടന്ന ശുശ്രൂഷകൾക്ക് ഫാ. റോബിൻ വർഗീസ് മുഖ്യകാർമ്മികത്വം വഹിച്ചു. ക്രമീകരണങ്ങൾക്ക് ട്രസ്റ്റി ലിജു വർഗീസ്, സെക്രട്ടറി സാമുവേൽ കുരുവിള എന്നിവർ നേതൃത്വം നൽകി. നോർവിച്ച് സെന്റ് കുറിയാക്കോസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിൽ നടന്ന ശുശ്രൂഷകൾക്ക് ഫാ. ലിജു വർഗീസ് മുഖ്യകാർമികത്വം വഹിച്ചു. ട്രസ്റ്റി സിനു മാത്യു, സെക്രട്ടറി രഞ്ജിത് രാജു എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി. സൗത്താംപ്ടൺ മാർ ബസേലിയോസ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിൽ ഫാ. ഫിലൻ പി മാത്യു മുഖ്യ കർമികത്വം വഹിച്ചു. ട്രസ്റ്റി അനിൽ ചാക്കോ, സെക്രട്ടറി റിജോ രാജൻ എന്നിവർ നേതൃത്വം നൽകി.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT