അയർലൻഡിലെ ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയങ്ങളിൽ ദുഃഖ വെള്ളി ആചരിച്ചു; നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു
ഡബ്ലിൻ ∙ പീഡാനുഭവ സ്മരണ ഉയർത്തി അയർലൻഡിലെ ഇന്ത്യൻ ഓർത്തഡോക്സ് വിശ്വാസികൾ ദുഃഖ വെള്ളി ആചരിച്ചു. വിവിധ ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയങ്ങളിൽ നൂറുകണക്കിന് വിശ്വസികൾ പങ്കെടുത്തു. രാവിലെ എട്ടു മുതൽ ആരംഭിച്ച ശുശ്രൂഷകൾ വൈകിട്ട് നാലോടെയാണ് സമാപിച്ചത്. ദേവാലയത്തിനു പുറത്തും അകത്തുമായുള്ള പ്രദക്ഷിണങ്ങൾ, സ്ലീബാ

ഡബ്ലിൻ ∙ പീഡാനുഭവ സ്മരണ ഉയർത്തി അയർലൻഡിലെ ഇന്ത്യൻ ഓർത്തഡോക്സ് വിശ്വാസികൾ ദുഃഖ വെള്ളി ആചരിച്ചു. വിവിധ ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയങ്ങളിൽ നൂറുകണക്കിന് വിശ്വസികൾ പങ്കെടുത്തു. രാവിലെ എട്ടു മുതൽ ആരംഭിച്ച ശുശ്രൂഷകൾ വൈകിട്ട് നാലോടെയാണ് സമാപിച്ചത്. ദേവാലയത്തിനു പുറത്തും അകത്തുമായുള്ള പ്രദക്ഷിണങ്ങൾ, സ്ലീബാ വന്ദനവ്, കുരിശു കുമ്പിടീല്‍ തുടങ്ങിയ ശുശ്രൂഷകള്‍ നടന്നു. കുരിശില്‍ക്കിടന്ന് ദാഹിക്കുന്നുവെന്നു വിലപിച്ച യേശുവിന് കയ്പുനീര്‍ കുടിക്കാന്‍ കൊടുത്തതിന്റെ ഓര്‍മയില്‍ വിശ്വാസികള്‍ കയ്പുനീര്‍ കുടിച്ചു. തുടർന്ന് ഒരു പകലോളം നീണ്ട ഉപവാസത്തിന് ശേഷം വിശ്വാസികൾ നേര്‍ച്ച കഞ്ഞി കുടിച്ചു.
അയർലൻഡിലെ കോർക്ക് ഹോളി ട്രിനിറ്റി പള്ളിയിൽ നടന്ന ശുശ്രൂഷകൾക്ക് ഫാ. മാത്യു കെ മാത്യു മുഖ്യകാർമ്മികത്വം നൽകി. ക്രമീകരണങ്ങൾക്ക് ഇടവക ട്രസ്റ്റി സന്തോഷ് തങ്കച്ചൻ, സെക്രട്ടറി ജസ്റ്റിൻ എം. പീറ്റർ എന്നിവർ നേതൃത്വം നൽകി. വാട്ടർഫോഡ് സെന്റ് ഗ്രിഗോറിയോസ് പള്ളിയിൽ നടന്ന ശുശ്രൂഷകൾക്ക് വെരി. റവ. ഫാ. ജേക്കബ് ജോൺ കോർ എപ്പിസ്കോപ്പ മുഖ്യ കാർമ്മികത്വം വഹിച്ചു. ഇടവക ട്രസ്റ്റി ജേക്കബ് സാം, സെക്രട്ടറി ബിജോയ് മാത്യു എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി. കോ-മീത്ത് സെന്റ് ജോർജ് പള്ളിയിൽ ഫാ. എൽദോസ് ബാബു മുഖ്യ കർമ്മികത്വം വഹിച്ചു. ഇടവക ട്രസ്റ്റി ജോബോയ് കുര്യാക്കോസ്, സെക്രട്ടറി റെൻസി രാജൻ എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.