സൈമൺ ഹാരിസ് അയർലൻഡ് പ്രധാനമന്ത്രിയാകും; കാലാവധി ഒരു വർഷം മാത്രം
ഡബ്ലിൻ∙ അയർലൻഡ് പ്രധാനമന്ത്രിയായി ഉന്നത വിദ്യാഭ്യാസ മന്ത്രി സൈമൺ ഹാരിസ് ഏപ്രിൽ 9 ന് തിരഞ്ഞെടുക്കപ്പെടും. നിലവിൽ പ്രധാനമന്ത്രിയായിരുന്ന ഇന്ത്യൻ വംശജനായ ലിയോ വരദ്കർ മാർച്ച് 20 ന് രാജി വെച്ചതിനെ തുടർന്നാണ് പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കേണ്ട സാഹചര്യം ഉണ്ടായത്. ഇതേ തുടർന്ന് അയർലൻഡിൽ സഖ്യകക്ഷി

ഡബ്ലിൻ∙ അയർലൻഡ് പ്രധാനമന്ത്രിയായി ഉന്നത വിദ്യാഭ്യാസ മന്ത്രി സൈമൺ ഹാരിസ് ഏപ്രിൽ 9 ന് തിരഞ്ഞെടുക്കപ്പെടും. നിലവിൽ പ്രധാനമന്ത്രിയായിരുന്ന ഇന്ത്യൻ വംശജനായ ലിയോ വരദ്കർ മാർച്ച് 20 ന് രാജി വെച്ചതിനെ തുടർന്നാണ് പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കേണ്ട സാഹചര്യം ഉണ്ടായത്. ഇതേ തുടർന്ന് അയർലൻഡിൽ സഖ്യകക്ഷി സർക്കാരിനെ നയിക്കുന്ന ഫൈൻ ഗെയ്ൽ പാർട്ടിയുടെ നേതാവായി മാർച്ച് 24 ന് സൈമൺ ഹാരിസ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
നിലവിലുള്ള സര്‍ക്കാര്‍ ന്യൂനപക്ഷ സര്‍ക്കാര്‍ ആണെന്ന ഭീതി സൈമണ്‍ ഹാരിസിനെ ആശങ്കപ്പെടുത്തുന്നുണ്ട്. ആകെ 160 അഗങ്ങളാണ് ഐറിഷ് പാര്‍ലമെന്‍റിലുള്ളത്. ഇതില്‍ നിന്നും സ്പീക്കറെ ഒഴിവാക്കിയാല്‍ വെറും 80 അംഗങ്ങൾ മാത്രമാണ് ഭരണപക്ഷത്ത് ഉള്ളത്. ബാക്കി 79 അംഗങ്ങള്‍ പ്രതിപക്ഷത്തുള്ളവരാണ്. എങ്കിലും സുഗമമായ ഭരണത്തിന് പ്രതിപക്ഷത്തുള്ള സ്വതന്ത്ര എംപിമാരുടെ പിന്തുണ ഉറപ്പാക്കാൻ സൈമൺ ഹാരിസ് നീക്കം നടത്തുന്നുണ്ട്. ഒരു വർഷം മാത്രം കാലാവധി അവശേഷിക്കുന്ന സർക്കാരിന് ഒരു എംപിയുടെ ഭൂരിപക്ഷം മാത്രമാണ് ഉണ്ടാവുക.
സർക്കാർ പക്ഷത്ത് ഫിനാഫാള്‍ (36) ഫൈൻ ഗാല്‍ (33) ഗ്രീന്‍ പാര്‍ട്ടി (11) എന്നിങ്ങനെയാണ് സർക്കാർ പക്ഷത്തെ പിന്തുണയ്ക്കുന്ന കക്ഷി നില. സിന്‍ ഫെയിന്‍ (36) ലേബര്‍ പാര്‍ട്ടി (7) സോഷ്യല്‍ ഡെമോക്രാറ്റുകള്‍ (6) പിബിപി-എസ് (5) സ്വതന്ത്ര അയര്‍ലന്‍ഡ് (3) ആന്റൂ (1) ആർറ്റിഒസി (1) സ്വതന്ത്രര്‍ (20) എന്നിങ്ങനെയാണ് പ്രതിപക്ഷത്തുള്ള എംപിമാരുടെ എണ്ണം. സൈമൺ ഹാരിസ് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുന്നതോടെ രാജ്യ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി എന്ന റെക്കോർഡും ലഭ്യമാകും. 37 വയസ്സുകാരനാണ് സൈമൺ ഹാരിസ്. 38 വയസുള്ളപ്പോൾ ആദ്യ തവണ പ്രധാനമന്ത്രിയായ ലിയോ വരദ്കറായിരുന്നു റെക്കോർഡാണ് തിരുത്തപ്പെടുക.