ലണ്ടൻ ∙ പണപ്പെരുപ്പവും മിനിമം വേതന വർധനയും പെൻഷൻകാർക്ക് തുണയായി. പണപ്പെരുപ്പവും മിനിമം വേതനവും അനുസരിച്ച് പെൻഷൻ തുകയിലും മാറ്റം വേണമെന്ന നിയമം നടപ്പിലായതോടെ പെൻഷൻകാർക്ക് ലഭിച്ചത് 8.5 ശതമാനത്തിന്റെ വർധന. ചുരുങ്ങിയത് രണ്ടര ശതമാനം വർധന ഉറപ്പാക്കണമെന്നും ഒപ്പം പണപ്പെരുപ്പത്തിനും മിനിമം വേതനത്തിനും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ പണപ്പെരുപ്പവും മിനിമം വേതന വർധനയും പെൻഷൻകാർക്ക് തുണയായി. പണപ്പെരുപ്പവും മിനിമം വേതനവും അനുസരിച്ച് പെൻഷൻ തുകയിലും മാറ്റം വേണമെന്ന നിയമം നടപ്പിലായതോടെ പെൻഷൻകാർക്ക് ലഭിച്ചത് 8.5 ശതമാനത്തിന്റെ വർധന. ചുരുങ്ങിയത് രണ്ടര ശതമാനം വർധന ഉറപ്പാക്കണമെന്നും ഒപ്പം പണപ്പെരുപ്പത്തിനും മിനിമം വേതനത്തിനും അടിസ്ഥാനമായുള്ള വർധന ഉണ്ടാകണമെന്നുമുള്ള ട്രിപ്പിൾ ലോക്ക് നിയമമാണ് പെൻഷൻകാരെ തുണച്ചത്.

2016-നുശേഷം പെൻഷൻ പ്രായമെത്തിയവർക്ക് ആഴ്ചതോറും ലഭിച്ചിരുന്ന 203.85 പൗണ്ട് 221.20 പൗണ്ടായി ഉയരും. 2016-നു മുമ്പ് പെൻഷൻ പ്രായമെത്തിയവർക്ക് ലഭിച്ചിരുന്ന 156.20 പൗണ്ട് ആഴ്ചയിൽ 169.50 പൗണ്ടായാണ് വർധിച്ചത്. 2010-ലെ കൺസർവേറ്റീവ് – ലിബറൽ ഡെമോക്രാറ്റിക് പാർട്ടി സഖ്യകക്ഷി സർക്കാരാണ് പെൻഷൻ വനർധനയിലെ ട്രിപ്പിൾ ലോക്ക് സംവിധാനം നടപ്പിലാക്കിയത്. ജോലി ചെയ്യുന്ന സാമാന്യ ജനത്തിനു ലഭിക്കുന്ന വേതനത്തിനും വർധിച്ചുവരുന്ന ജിവിത ചെലവിനും ആനുപാതികമായി പെൻഷൻ തുകയും വർധിക്കണമെന്ന ലക്ഷ്യം വച്ചായിരുന്നു ഈ നിയമ നിർമാണം. ചുരുങ്ങിയത് രണ്ടര ശതമാനം വർധന ഉറപ്പുവരുത്തുന്നതിനൊപ്പം ഇതനുസരിച്ചുള്ള അധിക വർധനകൂടി ലക്ഷ്യമിടുന്ന ഈ ട്രിപ്പിൾ ലോക്ക് സംവിധാനം പിന്നീടുവന്ന സർക്കാരുകളും തുടരുകയായിരുന്നു. ഇനി അധികാരത്തിലെത്തിലായും ഇതു തുടരുമെന്ന് ചാൻസിലർ ജെറമി ഹണ്ട് പ്രഖ്യാപിച്ചിട്ടുമുണ്ട്. മുഖ്യ പ്രതിപക്ഷമായ ലേബറും ഈ നയം തുടരുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. കോവിഡ് കാലത്ത് കുറച്ചുകാലത്തേക്ക് ഈ നിയമം മരവിപ്പിച്ചിരുന്നെങ്കിലും പിന്നീട് പുന:സ്ഥാപിച്ചു.

ADVERTISEMENT

രാജ്യത്ത് നിലവിൽ 12 മില്യൻ (120 ലക്ഷം) പേർക്കാണ് ഇപ്പോൾ സ്റ്റേറ്റ് പെൻഷൻ ലഭിക്കുന്നത്. 1954 ഒക്ടോബർ ആറിനും 1960 ഏപ്രിൽ അഞ്ചിനും ഇടയിൽ ജനിച്ചവർക്ക് 66 വയസു മുതലാണ് സ്റ്റേറ്റ് പെൻഷൻ ലഭിക്കുക. ഇതിനു ശേഷം ജനിച്ചവർക്ക് 67 വയസ്സിലാണ് പെൻഷൻ ലഭിച്ചു തുടങ്ങുക. ഇതിൽ കാലാനുസൃതമായ മാറ്റവും ഇണ്ടാകും. ഇദാഹരണത്തിന് 1977-നു ശേഷം ജനിച്ചവർക്ക് 2044-2046 കാലഘട്ടമെത്തുമ്പോൾ പെൻഷൻ പ്രായം 68 വയസ്സാകും. ഈ കണക്കനുസരിച്ച് 2050 ആകുമ്പോൾ ബ്രിട്ടനിലെ പെൻഷൻ പ്രായം 71 വയസ്സായി ഉയരും.

കഴിഞ്ഞ സാമ്പത്തിക വർഷം 110 ബില്യൻ പൗണ്ടാണ് സ്റ്റേറ്റ് പെൻഷനുവേണ്ടി ഗവൺമെന്റ് ചെലവാക്കിയ തുക. നടപ്പു സാമ്പത്തിക വർഷത്തിൽ ഇത് 124 ബില്യൻ പൗണ്ടായി ഉയരും. 30 വർഷക്കാലം നാഷനൽ ഇൻഷുറൻസ് ടാക്സ് അടയ്ക്കുന്നവർക്കാണ് മുഴുവൻ സ്റ്റേറ്റ് പെൻഷനും അർഹത. ഇതിലും ചുരുങ്ങിയകാലം അടയ്ക്കുന്നവർക്ക് ടാക്സ് അടച്ച വർഷത്തിന് ആനുപാതികമായ വിഹിതം പെൻഷനാകും ലഭിക്കുക.

English Summary:

8 Percentage Increase in State Pension; UK