ഇറ്റലിയിൽ 'ബാലികേറാമല'യായി ഡ്രൈവിങ് ലൈസൻസ് പരീക്ഷ; മലയാളികള്‍ക്ക് വിജയമന്ത്രവുമായി ഷൈഫി പോൾ
റോം ∙ യൂറോപ്പിൽ ഡ്രൈവിങ് ലൈസൻസ് പരീക്ഷ പാസാകുക എന്നത് അത്ര എളുപ്പം അല്ല, പ്രത്യേകിച്ച് ഇറ്റലിയിൽ. മലയാളികൾക്ക് പലപ്പോഴും ബാലികേറാമലയായി തീർന്നിരുന്ന ഡ്രൈവിങ് ലൈസൻസ്

റോം ∙ യൂറോപ്പിൽ ഡ്രൈവിങ് ലൈസൻസ് പരീക്ഷ പാസാകുക എന്നത് അത്ര എളുപ്പം അല്ല, പ്രത്യേകിച്ച് ഇറ്റലിയിൽ. മലയാളികൾക്ക് പലപ്പോഴും ബാലികേറാമലയായി തീർന്നിരുന്ന ഡ്രൈവിങ് ലൈസൻസ് പരീക്ഷ അനായാസമാക്കി കയ്യടി നേടുകയാണ് ഷൈഫി പോൾ എന്ന മലയാളി അധ്യാപകൻ.
ഇറ്റലിയിൽ ഡ്രൈവിങ് ടെസ്റ്റ് തിയറി എളുപ്പത്തിൽ മനസിലാക്കാനും ആദ്യ കടമ്പയിൽ തന്നെ വിജയിക്കാനും പ്രത്യേകം പരിശീലനം സംഘടിപ്പിക്കുകയാണ് റോമിൽ പ്രവാസിയായ ഷൈഫി പോൾ. ഇതിനോടകം നൂറു കണക്കിന് മലയാളികൾ അദ്ദേഹത്തിന് കീഴിൽ പഠിച്ച് ടെസ്റ്റ് വിജയിച്ച് യുറോപ്പിലൂടെ വാഹനം ഓടിക്കുന്നു.
ഇറ്റാലിയൻ ഭാഷയിൽ നടത്തുന്ന ടെസ്റ്റിൽ ഭാഷ തടസ്സമാകുന്നതു മൂലം പല തവണ പരീക്ഷ എഴുതേണ്ടി വരുന്നതും പരാജപ്പെടുന്നതും തുടർകഥ ആയപ്പോഴാണ്, തിയറി പരീക്ഷ മലയാളിത്തില്‍ പഠിപ്പിച്ചു പരീക്ഷാർഥികളെ അദ്ദേഹം ഒരുക്കി തുടങ്ങിയത്. ഓരോ ബാച്ചുകളിലുമായി നൂറുകണക്കിന് പേരാണ് ഇപ്പോൾ അദ്ദേഹത്തിന് കീഴിൽ പഠിച്ച് പരീക്ഷയ്ക്ക് തയാറെടുക്കുന്നത്.
കൊരട്ടി നാല്കെട്ടിൽ സ്ഥലത്ത് ജനിച്ച ഇദ്ദേഹം അങ്കമാലി അയിരൂർ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ഏതാനും വർഷം അധ്യാപകൻ ആയിരുന്നു, തുടർന്ന് ഇറ്റലിയിലേക്കു കുടിയേറി. റോമിൽ ജോലി ചെയ്യുന്ന ഷൈഫി രാത്രിയിൽ രണ്ടു മണിക്കൂർ നീളുന്ന ഓൺലൈൻ ക്ലാസിലൂടെയാണ് പാഠിപ്പിക്കുന്നത്. ഇറ്റാലിയൻ ഭാഷയിൽ ലഭ്യമായ തിയറി പുസ്തകളും നിർദ്ദേശങ്ങളും പഠിച്ചു മലയാളികൾക്ക് മനസിലാകുന്ന രീതിയിൽ ക്ലാസുകൾ എടുക്കുന്നു.
സാധാരണക്കാരും, വിദ്യാർഥികളും, വൈദികരും, കന്യാസ്ത്രീകളും ഉൾപ്പെടെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന മലയാളികൾ അദ്ദേഹത്തിന്റെ ക്ലാസിൽ പഠിച്ച് ലൈസൻസ് നേടുന്നു.