കേരളത്തിന്‍റെ തനതു രുചികൾ കൊണ്ട് ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലി അടക്കമുള്ള പ്രമുഖരുടെ മനം കവർന്ന ഷെഫ് അജിത് കുമാറിനെ തേടി യോർക്‌ഷർ ഈവനിങ് പോസ്റ്റിന്‍റെ ഷെഫ് ഓഫ് ദ് ഇയർ പുരസ്കാരം എത്തിയത് അപ്രതീക്ഷിതമായാണ്.

കേരളത്തിന്‍റെ തനതു രുചികൾ കൊണ്ട് ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലി അടക്കമുള്ള പ്രമുഖരുടെ മനം കവർന്ന ഷെഫ് അജിത് കുമാറിനെ തേടി യോർക്‌ഷർ ഈവനിങ് പോസ്റ്റിന്‍റെ ഷെഫ് ഓഫ് ദ് ഇയർ പുരസ്കാരം എത്തിയത് അപ്രതീക്ഷിതമായാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിന്‍റെ തനതു രുചികൾ കൊണ്ട് ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലി അടക്കമുള്ള പ്രമുഖരുടെ മനം കവർന്ന ഷെഫ് അജിത് കുമാറിനെ തേടി യോർക്‌ഷർ ഈവനിങ് പോസ്റ്റിന്‍റെ ഷെഫ് ഓഫ് ദ് ഇയർ പുരസ്കാരം എത്തിയത് അപ്രതീക്ഷിതമായാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിന്‍റെ തനതു രുചികൾ കൊണ്ട് ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലി അടക്കമുള്ള പ്രമുഖരുടെ മനം കവർന്ന ഷെഫ് അജിത് കുമാറിനെ തേടി യോർക്‌ഷർ ഈവനിങ് പോസ്റ്റിന്‍റെ ഷെഫ് ഓഫ് ദ് ഇയർ പുരസ്കാരം എത്തിയത് അപ്രതീക്ഷിതമായാണ്. ‘‘ഏറ്റവും മികച്ച ഏഴു ഷെഫുമാരാണ് അവസാന റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് പുരസ്കാരം ലഭിക്കുമെന്ന് കരുതിയിരുന്നില്ല. പുരസ്കാര പ്രഖ്യാപനം എന്നെ അതിശയിപ്പിച്ചു.’’– അജിത് കുമാർ പറയുന്നു.

തറവാട് റസ്റ്റോറന്‍റിലെത്തിയ ന്യൂസീലൻഡ് ക്രിക്കറ്റ് ടീം ചിത്രം : സ്പെഷ്യൽ അറേഞ്ച്മെന്‍റ്

അമ്മയുടെ പാചകം ഇഷ്ടപ്പെട്ടിരുന്ന അജിത് കുമാർ ചെറുപ്രായത്തിൽത്തന്നെ അമ്മയെ സഹായിക്കാനാണ് അടുക്കളയിൽ കയറിത്തുടങ്ങിയത്. പിന്നീടു പാചകം ഹരമായി. പാചക രംഗത്തെ കുടൂതൽ സാധ്യതകൾ പഠിക്കാൻ ഹോട്ടൽ മാനേജ്മെന്‍റ് കോഴ്സിന് ചേർന്നു. പഠനം കഴിഞ്ഞ് മംഗലാപുരത്തും കൊച്ചിയിലും താജ് ഹോട്ടലുകളിൽ ജോലി ചെയ്ത ശേഷം സൗദി ഹയാത്തിൽ ഷെഫായി. പിന്നീട് യുകെയിലെത്തി. 

ചിത്രം : സ്പെഷ്യൽ അറേഞ്ച്മെന്‍റ്
ADVERTISEMENT

അവിടെ ഒരു ലാറ്റിൻ അമേരിക്കൻ റസ്റ്ററന്‍റിൽ ജോലി ചെയ്യുന്ന കാലത്താണ്, കേരള രുചികളുമായി ഒരു റസ്റ്ററന്റ് തുടങ്ങാൻ അജിത് പദ്ധതിയിട്ടത്. അങ്ങനെ സിബി ജോസ്, പ്രകാശ് മെൻഡോങ്ക, രാജേഷ് നായർ, മനോഹരൻ ഗോപാൽ എന്നീ സുഹൃത്തുക്കളുമായി ചേർന്ന് യുകെയിലെ ലീഡ്സിൽ ‘തറവാട്’ എന്ന പേരിൽ റസ്റ്ററന്‍റ് ആരംഭിച്ചു. കേരളാ രുചികൾ അതിവേഗം തറവാടിനെ ജനകീയമാക്കി. 2014 ൽ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ തറവാട് റസ്റ്ററന്‍റിലെത്തി. ഭക്ഷണം ഇഷ്ടപ്പെട്ട സഞ്ജു ഇക്കാര്യം സഹതാരം വിരാട് കോലിയുടെ പറഞ്ഞു. പിന്നീട് വിരാട് നേരിട്ടെത്തി തറവാട് റസ്റ്ററന്‍റിലെ രുചിയുടെ മാജിക് ആസ്വദിച്ചു.

തറവാട് റസ്റ്റോറന്‍റിലെത്തിയ വിരാട് കോലിയും അനുഷ്കയും റസ്റ്റോറന്‍റിലെ ജീവനക്കാരുടെ കൂടെ ചിത്രം : സ്പെഷ്യൽ അറേഞ്ച്മെന്‍റ്

∙ ഓണസദ്യ വേണമെന്ന് കോലി
ഭക്ഷണം ഇഷ്ടപ്പെട്ട വിരാട് കോലി പിന്നീട് എത്തിയത് ഭാര്യ അനുഷ്ക ശർമയുമായാണ്. അപ്രതീക്ഷിതമായി എത്തിയ അതിഥികളെ കണ്ട് അതിശയിച്ചെന്ന് അജിത് കുമാർ പറയുന്നു. അന്ന് റസ്റ്ററന്‍റിൽ പതിവിലും കൂടുതൽ തിരക്ക് അനുഭവപ്പെട്ടു. ഇപ്പോൾ ലീഡ്സിൽ വന്നാൽ കോലി താമസ സ്ഥലത്തേക്ക് തറവാട് റസ്റ്ററന്‍റിലെ ഭക്ഷണം വരുത്തി കഴിക്കാറുണ്ട്.

തറവാട് റസ്റ്റോറന്‍റിലെത്തിയ രവിശാസ്ത്രി ചിത്രം : സ്പെഷ്യൽ അറേഞ്ച്മെന്‍റ്
ADVERTISEMENT

2021 ഓഗസ്റ്റിൽ കോലിയുടെ ഫോൺ കോളെത്തി. ഓണസദ്യ ലഭിക്കുമോയെന്ന് അറിയാനായിരുന്നു വിരാട് വിളിച്ചത്. തങ്ങൾ ഓണസദ്യ ഒരുക്കുന്നില്ലെന്നു പറഞ്ഞെങ്കിലും ഇന്ത്യൻ ടീമിനു വേണ്ടിയാണെന്നു പറ​ഞ്ഞതോടെ സദ്യ ഒരുക്കാൻ തീരുമാനിച്ചു. പിന്നാലെ, അന്നത്തെ ഇന്ത്യൻ ക്രിക്കറ്റ് ടീം കോച്ചും മാനേജരുമായ രവി ശാസ്ത്രിയും വിളിച്ചു. 18 കൂട്ടം കറികളും അടപ്രഥമനുമുൾപ്പെടെയുള്ള സദ്യ ഇന്ത്യൻ ടീം അംഗങ്ങളും അനുഷ്ക ശർമയും ഹോട്ടിലെത്തി കഴിച്ചു. ഇത് വാർത്തയായിരുന്നു.

തറവാട് റസ്റ്റോറന്‍റ് ചിത്രം : സ്പെഷ്യൽ അറേഞ്ച്മെന്‍റ്

∙ സെലിബ്രിറ്റികളുടെ പ്രിയപ്പെട്ട ‘തറവാട്’
‌പ്രമുഖ ചലച്ചിത്ര താരം സൈമൺ പെഗ്, അമേരിക്കൻ നടൻ ക്രിസ്റ്റഫർ ലോയ്ഡ്, ന്യൂസീലൻഡ് ക്രിക്കറ്റ് ടീം, ശ്രീലങ്കൻ ക്രിക്കറ്റ് ടീം, പ്രശസ്ത മ്യൂസിക്ക്ബാൻഡായ ഇമാജിൻ ഡ്രാഗൺസ്, ബ്രിട്ടിഷ് ലേബർ പാർട്ടി നേതാവ് കീർ സ്റ്റാർമെർ ഉൾപ്പെടെ പലരും തറവാട് റസ്റ്ററന്‍റിലെ സ്ഥിരം അതിഥികളാണ്. കേരളത്തിലെ നാടൻ വിഭവങ്ങളാണ് റസ്റ്ററന്‍റിൽ പ്രധാനമായും വിളമ്പുന്നത്. ആന്‍റണി പെരുമ്പാവൂർ, ദിലീഷ് പോത്തൻ തുടങ്ങി മലയാള സിനിമയിലെ പ്രമുഖരും ഇവിടുത്തെ രുചിയുടെ മാജിക് ആസ്വദിച്ചവരാണ്.

ചിത്രം : സ്പെഷ്യൽ അറേഞ്ച്മെന്‍റ്
ADVERTISEMENT

∙ മിനി കേരളവും ഓൺലൈൻ ബുക്കിങും
കേരളത്തിലെ ജില്ലകളും അവിടുത്തെ ആകർഷണങ്ങളും പരിചയപ്പെടുത്തുന്ന ചുമരാണ് തറവാട്ടിലെ മറ്റൊരാകർ‌ഷണം. കോട്ടയത്തെ ഹൗസ് ബോട്ടും ഇടുക്കിയിലെ ഡാമുമെല്ലാം റസ്റ്ററന്‍റിലെത്തുന്ന ഇംഗ്ലിഷുകാരെയും മറ്റു രാജ്യക്കാരെയും ഒരുപോലെ ആകർഷിക്കുന്നു. സന്ദർശകരുടെ ഓട്ടോഗ്രാഫും തവാട്ടിലെ ചുമരിൽ ഇടംപിടിച്ചിട്ടുണ്ട്. ചെമ്മീൻ കറി, മലബാർ കോഴി ബിരിയാണി, നാടൻ ചിക്കൻ കറി, ദോശ, മപ്പാസ്, അപ്പം, പൊറോട്ട, ബീഫ് , മീൻ പൊള്ളിച്ചത് ഉൾപ്പെടെയുള്ള കേരളത്തിലെ വിഭവങ്ങളുടെ ആരാധകർ ഏറെയും ഇംഗ്ലിഷുകാരാണ്. അധികം എരിവില്ലാത്ത വിധമാണ് കേരള വിഭവങ്ങൾ ഇവിടെ തയാറാക്കുന്നത്. തിരക്ക് ഏറെയായതിനാൽ, ഉപഭോക്താക്കളിൽ ഭൂരിഭാഗവും സീറ്റ് ബുക്ക് ചെയ്താണ് ഇവിടെയെത്തുന്നത്.

ചിത്രം : സ്പെഷ്യൽ അറേഞ്ച്മെന്‍റ്
ചിത്രം : സ്പെഷ്യൽ അറേഞ്ച്മെന്‍റ്

 ∙ പത്താം വാർഷികവും വളരുന്ന തറവാടും 
ഈ വർഷം ജൂൺ 2 ന് തറവാട് റസ്റ്ററന്‍റ് പത്താം വർഷത്തിലേക്കു പ്രവേശിക്കുകയാണ്. കേരളത്തിന്റെ രുചിപ്പെരുമയ്ക്കു കിട്ടിയ അംഗീകാരങ്ങൾക്കും സ്വീകരണങ്ങൾക്കും നന്ദിയും സ്നേഹവും പ്രകടിപ്പിക്കാനായി പുതിയ ബ്രാഞ്ച് തുടങ്ങാനുള്ള ശ്രമത്തിലാണ് റസ്റ്ററന്‍റ് സാരഥികൾ. രണ്ടാമത്തെ ബ്രാഞ്ച് ആറു മാസത്തിനകം മാഞ്ചസ്റ്റിൽ തുടങ്ങാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഷെഫ് അജിത് കുമാർ മനോരമ ഓൺലൈനിനോട് പറഞ്ഞു. 

English Summary:

Ajith Kumar The Malayali Chef Who Stole Virat Kohli's Heart