ബഹുമുഖ പ്രതിഭ ഡെൽറ്റസിന് ആദരവുമായി തിയത്രോ ഇന്ത്യനോ റോമാ
ഇൻഡോ ഇറ്റാലിയൻ കൾച്ചറൽ അസോസിയേഷൻ ആയ 'തിയത്രോ ഇന്ത്യനോ റോമാ' ലോകനാടകദിനത്തിന്റെ ഭാഗമായി ഏപ്രിൽ ഒന്നിന് നടത്തിയ പരിപാടിയിൽ യോഗാചാര്യ വിൻസെന്റ് ചക്കാലമറ്റത്തും, സെക്രട്ടറി, ബിന്നി ഓ.ജെ യും ചേർന്ന് ഡെൽറ്റസ് മാഷിന് പൊന്നാട അണിയിച്ചു. വത്തിക്കാനിൽ സംഘടിപ്പിക്കുന്ന ഇന്റർനാഷണൽ ഫെസ്റ്റിവലുകളിൽ. ഇന്ത്യൻ

റോം∙ ഇന്ത്യ ഇറ്റാലിയൻ സാംസ്കരിക സംഘടനയായ 'തിയത്രോ ഇന്ത്യനോ റോമാ' ലോകനാടകദിനത്തിന്റെ ഭാഗമായി നടത്തിയ പരിപാടിയിൽ യോഗാചാര്യ വിൻസെന്റ് ചക്കാലമറ്റത്തും, സെക്രട്ടറി, ബിന്നി ഓ.ജെ യും ചേർന്ന് ഡെൽറ്റസിനെ പൊന്നാട അണിയിച്ചു.
വത്തിക്കാനിൽ സംഘടിപ്പിക്കുന്ന ഇന്‍റർനാഷനൽ ഫെസ്റ്റിവലുകളിൽ. ഇന്ത്യൻ സമൂഹത്തിന് പ്രത്യേകിച്ച് കേരള കത്തോലിക്കാ സഭയുടെ പ്രധാന പരിപാടികൾക്കും റോമിൽ ക്വയറിനു നേതൃത്വം നൽകുകയും അത്തരം പരിപാടികൾക്ക് വേണ്ടി പ്രത്യേകം പാട്ടുകൾ ചിട്ടപ്പെടുത്തി വത്തിക്കാനിലെ പൊതുപരിപാടികളിൽ അവതരിപ്പിക്കുകയും ചെയ്യുന്ന ബഹുമുഖ പ്രതിഭയാണ് ഡെൽറ്റസ് . കൂടാതെ, മരിയൻ റേഡിയോയിലും, ജീവനാദം എന്ന പരിപാടിയിലും മുഖ്യസാന്നിധ്യമാണ്. റോമിൽ നടന്ന 'ആ മനുഷ്യൻ നീ തന്നെ' എന്ന സി. ജെ തോമസിന്‍റെ മുഴു നീളൻ മലയാളനാടകത്തിനു ഇദ്ദേഹം പശ്ചാത്തലസംഗീതം നൽകിയിട്ടുണ്ട്.
ലോകനാടകദിനത്തിന്‍റെ ഭാഗമായി റോമിൽ നടത്തിയ ഈ പരിപാടി ഫാ. ബാബു പാണാട്ടുപറമ്പിൽ ഉദ്ഘടനം ചെയ്തു. ഡെൽറ്റസ് മുഖ്യ അതിഥിയായിരുന്നു. ഈ പരിപാടിയിൽ 'മാധവികുട്ടി' എന്ന മലയാള എഴുത്തുകാരിയെ സെമിനാറിൽ പങ്കെടുത്തവർക്ക് പരിചയപ്പെടുത്തിയത് ഫ്‌ളവർ ജോസായിരുന്നു. സെമിനാറിന് ശേഷം റിപ്പോർട്ട് വായനയും കണക്കുകൾ അവതരിപ്പിക്കലും നടന്നു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾക്കൊപ്പം, എ. സി. സ്റ്റീഫൻ അവതരിപ്പിച്ച 'ഏകാകികൾ' എന്ന ഒറ്റയാൾ നാടകം പ്രേക്ഷകരുടെ കണ്ണ് നനയിച്ചു. തിയത്രോ ഇന്ത്യനോ റോമാ നേതൃത്വം നൽകി അവതരിപ്പിച്ച 'പാട്ടും പാണാനാരും' എന്ന പരിപാടിയും കാണികൾക്കു പുത്തൻ കാഴ്ചാനുഭവം നൽകി.
കൾച്ചറൽ അസോസിയേഷൻ പ്രസിഡന്‍റ് ജോബി ചൂരക്കൽ അധ്യക്ഷൻ ആയിരുന്ന ഈ പരിപാടിയിൽ റോമിലെ പ്രമുഖവ്യക്തികളും കലാ സാഹിത്യരംഗത്തെ പ്രമുഖരും കുടുംബ സമേതം പങ്കെടുത്തു. അസോസിയേഷൻ വൈസ് പ്രസിഡന്‍റ് ബെന്നിച്ചൻ ജോസഫ് പരിപാടിയിൽ പങ്കെടുത്തവർക്ക് നന്ദി അറിയിച്ചു.