ലുഫ്താന്‍സ കാബിൻ ക്രൂവിനുള്ള ശമ്പളം വർധിപ്പിക്കും
ജർമൻ എയർലെൻസായ ലുഫ്താന്‍സ കാബിൻ ക്രൂവിനുള്ള ശമ്പളം വർധിപ്പിക്കും. ട്രേഡ് യൂണിയനുകളുമായി നടത്തിയ ചർച്ചയെ തുടർന്നാണ് ഇതിനുള്ള സമ്മതം ലുഫ്താന്‍സയുടെ പ്രതിനിധികൾ അറിയിച്ചത്.

ഫ്രാങ്ക്ഫര്‍ട്ട് ∙ ജർമൻ എയർലെൻസായ ലുഫ്താന്‍സ കാബിൻ ക്രൂവിനുള്ള ശമ്പളം വർധിപ്പിക്കും. ട്രേഡ് യൂണിയനുകളുമായി നടത്തിയ ചർച്ചയെ തുടർന്നാണ് ഇതിനുള്ള സമ്മതം ലുഫ്താന്‍സയുടെ പ്രതിനിധികൾ അറിയിച്ചത്. 16.5% ശതമാനം ശമ്പള വർധന കാബിൻ ക്രൂവിലെ അംഗങ്ങളായ ഏകദേശം 19,000 പേർക്ക് 2026 അവസാനത്തോടെ ലഭിക്കുമെന്നാണ് ട്രേഡ് യൂണിയന്‍ പ്രതിനിധികൾ അറിയിച്ചത്. സ്റ്റാഫിന് 3,000 യൂറോ ($3,222) പണപ്പെരുപ്പ നഷ്ടപരിഹാര പേയ്മെന്‍റും ലഭിക്കും. അതനുസരിച്ച് ബോണസുകളും മറ്റ് ആനുകൂല്യങ്ങളും വർധിക്കും
ശമ്പള വർധന ആവശ്യപ്പെട്ട യുഎഫ്ഒ യൂണിയന്‍ ഇക്കഴിഞ്ഞ മാസങ്ങളില്‍ പണിമുടക്കിയിരുന്നു. ഇതോടെ നിരവധി വിമാന സർവീസുകൾ റദ്ദാക്കേണ്ടി വന്നു. ഇത് ജർമൻ പണിമുടക്ക് സമ്പദ് വ്യവസ്ഥയെയും യാത്രക്കാരെയും ഒരുപോലെ ബാധിച്ചു. ഘട്ടം ഘട്ടമായിട്ടായിരിക്കും ശമ്പളം വര്‍ധന നടപ്പാക്കുക.