ഒരു പൗണ്ട് പോലും ശമ്പളം നല്‍കാതെ 16 വര്‍ഷത്തോളം സ്ത്രീയെ വീട്ടുജോലി ചെയ്യിച്ച പ്രതിക്ക് ജയിൽ ശിക്ഷ തുടരവേ അര്‍ഹമായ ശിക്ഷയും.16 വര്‍ഷത്തോളം ശമ്പളം നല്‍കാതെ ഇരയെ നിയന്ത്രിച്ച് ജോലി ചെയ്യിച്ച ക്രൂരതയ്ക്ക് സ്വന്തം വീട് വിറ്റ് 200,000 നഷ്ടപരിഹാരം നല്‍കേണ്ടിവന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ ഒരു പൗണ്ട് പോലും ശമ്പളം നല്‍കാതെ 16 വര്‍ഷത്തോളം സ്ത്രീയെ വീട്ടുജോലി ചെയ്യിച്ച പ്രതിക്ക് ജയിൽ ശിക്ഷ തുടരവേ അര്‍ഹമായ ശിക്ഷയും.16 വര്‍ഷത്തോളം ശമ്പളം നല്‍കാതെ ഇരയെ നിയന്ത്രിച്ച് ജോലി ചെയ്യിച്ച ക്രൂരതയ്ക്ക് സ്വന്തം വീട് വിറ്റ് 200,000 നഷ്ടപരിഹാരം നല്‍കേണ്ടിവന്നു. വെസ്റ്റ് സസെക്‌സിലെ വര്‍ത്തിങിലുള്ള വീടാണ് ഫര്‍സാന കൗസര്‍ എന്ന സ്ത്രീക്ക് ജയിൽ ശിക്ഷ തുടരവേ  വിൽക്കേണ്ടി വന്നത്. പാചകം, വൃത്തിയാക്കല്‍, കുട്ടികളെ നോക്കല്‍ എന്നിങ്ങനെയുള്ള ജോലികളാണ് ഫര്‍സാന കൗസര്‍ ഇരയെ കൊണ്ട് ചെയ്യിപ്പിച്ചിരുന്നത്. 

ശാരീരികവും, മാനസികവും, സാമ്പത്തികവുമായി ചൂഷണം ചെയ്തതിന് പുറമെ പാസ്‌പോര്‍ട്ടും, സാമ്പത്തികവും ഫർസാന  കൗസറാണ് നിയന്ത്രിച്ചിരുന്നത്. ഇരയുടെ പേരില്‍ ആരംഭിച്ച ബാങ്ക് അക്കൗണ്ടില്‍ നിന്നും ഫർസാന കൗസറാണ് പണം പിന്‍വലിച്ചിരുന്നത്. ഇരയുടെ പേരില്‍ ബെനഫിറ്റുകള്‍  കൈക്കലാക്കി. ഫർസാന കൗസറിന്‍റെ അമ്മയുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ വാടകയ്ക്ക് താമസിക്കാൻ എത്തിയതായിരുന്നു ഇരയായ സ്ത്രീ. സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടെന്ന് മനസിലാക്കിയതോടെ ഇരയെ തന്‍റെ ജോലിക്കാരിയാക്കി മാറ്റിയ ഫർസാന കൗസര്‍ 16 വര്‍ഷം ഇവരെ അടിമയെ പോലെ പണിയെടുപ്പിച്ചു. 

ADVERTISEMENT

രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ 2019 മേയിലാണ് ആധുനിക അടിമത്ത കുറ്റങ്ങള്‍ സംശയിച്ച് സസെക്‌സ് പൊലീസ് ഫർസാന കൗസറിനെ അറസ്റ്റ് ചെയ്യുന്നത്. തനിക്കെതിരെ നടപടിയെടുക്കാതിരിക്കാന്‍ ഇരയെ നിര്‍ബന്ധിച്ച് കത്തെഴുതിക്കാനും ഫർസാന കൗസര്‍ ശ്രമിച്ചു. എന്നാല്‍ 2022 ഡിസംബറില്‍ ആറ് വര്‍ഷവും, എട്ട് മാസവും കോടതി ശിക്ഷ വിധിച്ചതോടെ ഫർസാന കൗസർ അകത്തായി. ഒടുവിൽ ചൂഷണത്തിലൂടെ കൈക്കലാക്കിയ പണം തിരികെ നല്‍കാൻ ഇപ്പോൾ സ്വന്തം വീട് വിൽക്കേണ്ട അവസ്ഥയിലും എത്തി. 2,05,000 പൗണ്ടാണ് ഇടയ്ക്ക് നൽകേണ്ടി വന്നത്.

English Summary:

Millionaire Landlady Jailed for Modern Slavery Pays Victim £200k