ലണ്ടൻ സെന്‍റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ദേവാലയത്തിന് നവനേതൃത്വം
ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ ലണ്ടൻ സെന്‍റ് ഗ്രിഗോറിയോസ് ദേവാലയത്തിന് നവ നേതൃത്വം. ഇടവകയുടെ 2024-25 സാമ്പത്തിക വർഷത്തിലെ ഇടവക ഭാരവാഹികളെ തിരഞ്ഞെടുത്തു.

ലണ്ടൻ ∙ ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ ലണ്ടൻ സെന്‍റ് ഗ്രിഗോറിയോസ് ദേവാലയത്തിന് നവ നേതൃത്വം. ഇടവകയുടെ 2024-25 സാമ്പത്തിക വർഷത്തിലെ ഇടവക ഭാരവാഹികളെ തിരഞ്ഞെടുത്തു. പൊതുയോഗത്തിൽ നടത്തിയ തിരഞ്ഞെടുപ്പിൽ ഇടവക വികാരി ഫാ. നിതിൻ പ്രസാദ് കോശി അധ്യക്ഷത വഹിച്ചു. ജേക്കബ് പാറക്കാല മാത്യു (ട്രസ്‌റ്റി), ജോർജ് ജേക്കബ് തെങ്ങുംതറയിൽ (സെക്രട്ടറി) എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ട പുതിയ ഭാരവാഹികൾ.
സിസൻ ചാക്കോ (മുൻ ട്രസ്റ്റി), ബിജു കൊച്ചുണ്ണുണ്ണി (മുൻ സെക്രട്ടറി), ബൈജു ഡാനിയേൽ, ജോസ് പണിക്കർ, സജി ജേക്കബ് ആറങ്ങാടൻ, എൻ എം തോമസ്, സിനി ജോൺസ് എന്നിവർ മാനേജിങ് കമ്മിറ്റി അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു. മെൽബിൻ ഫിലിപ്പാണ് ഓഡിറ്ററായി തിരഞ്ഞെടുക്കപ്പെട്ടത്. ഓർത്തഡോക്സ് സഭയുടെ യുകെ, യൂറോപ്പ് ആൻഡ് ആഫ്രിക്ക ഭദ്രാസനത്തിന്‍റെ ആദ്യ ദേവാലയമാണ് ലണ്ടൻ സെന്‍റ് ഗ്രിഗോറിയോസ്. നാലര പതിറ്റാണ്ടുകൾക്ക് മുൻപാണ് ദേവാലയം സ്ഥാപിതമയത്.