റെയിൽവേ സ്റ്റേഷനുകളിൽ കഞ്ചാവ് ഉപയോഗം നിരോധിച്ച് ജർമനി
ജർമനിയിൽ കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കിയെങ്കിലും, റെയിൽവേ സ്റ്റേഷനുകളിൽ കഞ്ചാവ് ഉപയോഗം നിരോധിക്കാൻ റെയിൽവേ കമ്പനിയായ ഡോയ്ച്ച് ബാൻ.

ബര്‍ലിന്‍ ∙ ജർമനിയിൽ കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കിയെങ്കിലും, റെയിൽവേ സ്റ്റേഷനുകളിൽ കഞ്ചാവ് ഉപയോഗം നിരോധിക്കാൻ റെയിൽവേ കമ്പനിയായ ഡോയ്ച്ച് ബാൻ. ഈ മാസം ഒന്നാം തീയതി മുതലാണ് ജർമനി പ്രായപൂർത്തിയാവർക്ക് കഞ്ചാവ് വാങ്ങാനും ഉപയോഗിക്കാനും നിയമപ്രകാരം അനുമതി നൽകിയത്. അതേസമയം, യാത്രക്കാരെ, പ്രത്യേകിച്ച് കുട്ടികളെയും യുവാക്കളെയും സംരക്ഷിക്കുന്നതിനാണ് റെയിൽവേ സ്റ്റേഷനുകളിൽ കഞ്ചാവ് ഉപയോഗം നിരോധിക്കുന്നത് ഡോയ്ച്ച് ബാൻ അറിയിച്ചു. അടുത്ത നാലാഴ്ചയ്ക്കുള്ളിൽ നിയന്ത്രണം നിലവിൽ വരും. ജൂൺ മുതൽ ലംഘിക്കുന്നവർക്കെതിരെ ഡോയ്ച്ച് ബാൻ നടപടി സ്വീകരിക്കും. ചില സ്റ്റേഷനുകളിലുള്ള നിയുക്ത പുകവലി പ്രദേശങ്ങൾ ഒഴികെ, മറ്റെല്ലായിടത്തും കഞ്ചാവ് നിരോധം ബാധകമായിരിക്കും.
കഞ്ചാവ് നിയമവിധേയമാക്കിയതിന്‍റെ ആഘോഷമായി ബര്‍ലിനിൽ "സ്മോക്ക്-ഇൻ" പരിപാടി സംഘടിപ്പിച്ചിരുന്നു. ബ്രാൻഡൻബുർഗ് ഗേറ്റിൽ നടന്ന പരിപാടിയിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു. ഈ മാസം ആദ്യമാണ് ജർമനിയിൽ പ്രായപൂർത്തിയായവർക്ക് 25 ഗ്രാം വരെ കഞ്ചാവ് കൈവശം വയ്ക്കാനും വീട്ടിൽ മൂന്ന് കഞ്ചാവ് ചെടികൾ വരെ വളർത്താനും അനുവാദം നൽകിയത്.