ഇന്ത്യക്കാർക്ക് ഷെൻഗൻ വീസ മാനദണ്ഡങ്ങളിൽ ഇളവ്; ഒന്നിലേറെ തവണയാത്ര ചെയ്യാവുന്ന, 5 വർഷം കാലാവധിയുള്ള വീസ അനുവദിക്കും
ന്യൂഡൽഹി ∙ ഷെൻഗൻ വീസ മാനദണ്ഡങ്ങളിൽ ഇന്ത്യക്കാർക്ക് യൂറോപ്യൻ യൂണിയൻ ഇളവുകൾ പ്രഖ്യാപിച്ചു. ഒന്നിലേറെ തവണ യാത്ര ചെയ്യാൻ സാധിക്കുന്ന, 5 വർഷം കാലാവധിയുള്ള വീസ ഇന്ത്യൻ യാത്രക്കാർക്ക് അനുവദിക്കാൻ തീരുമാനിച്ചു. യൂറോപ്യൻ രാജ്യങ്ങൾ പതിവായി സന്ദർശിക്കുന്നവർക്ക് ഇതു ഗുണകരമാണ്. കഴിഞ്ഞ 3 വർഷത്തിനിടെ 2 ഷെൻഗൻ

ന്യൂഡൽഹി ∙ ഷെൻഗൻ വീസ മാനദണ്ഡങ്ങളിൽ ഇന്ത്യക്കാർക്ക് യൂറോപ്യൻ യൂണിയൻ ഇളവുകൾ പ്രഖ്യാപിച്ചു. ഒന്നിലേറെ തവണ യാത്ര ചെയ്യാൻ സാധിക്കുന്ന, 5 വർഷം കാലാവധിയുള്ള വീസ ഇന്ത്യൻ യാത്രക്കാർക്ക് അനുവദിക്കാൻ തീരുമാനിച്ചു. യൂറോപ്യൻ രാജ്യങ്ങൾ പതിവായി സന്ദർശിക്കുന്നവർക്ക് ഇതു ഗുണകരമാണ്.
കഴിഞ്ഞ 3 വർഷത്തിനിടെ 2 ഷെൻഗൻ വീസകൾ നേടുകയും ഉപയോഗിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് 2 വർഷം ദൈർഘ്യമുള്ള മൾട്ടി എൻട്രി ഷെൻഗൻ വീസ നേടാം. പാസ്പോർട്ടിനു സാധുതയുണ്ടെങ്കിൽ തുടർന്ന് 5 വർഷം ദൈർഘ്യമുള്ള മൾട്ടി എൻട്രി വീസ നേടാനും അർഹതയുണ്ട്. വീസ സൗജന്യ രാജ്യങ്ങളിൽനിന്നുള്ളവരെപ്പോലെ യാത്ര ചെയ്യാൻ ഈ കാലത്ത് ഇന്ത്യക്കാർക്കു സാധിക്കും.
ഇതുവരെ ഹ്രസ്വകാലത്തേക്കുള്ള ഷെൻഗൻ വീസ മാത്രമാണ് അനുവദിച്ചിരുന്നത്. യൂറോപ്യൻ യൂണിയനിലെ 25 രാജ്യങ്ങളടക്കം 29 രാജ്യങ്ങളിലേക്കു ഷെൻഗൻ വീസ ഉപയോഗിച്ചു യാത്ര ചെയ്യാൻ സാധിക്കും.