ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക് ബര്‍ലിനിൽ സന്ദര്‍ശനത്തിനെത്തി. ചാന്‍സലര്‍ ഒലാഫ് ഷോള്‍സുമായി കൂടിക്കാഴ്ച നടത്തിയ സുനക് ഇരുരാജ്യങ്ങളും തമ്മിലുള്ള ആയുധ പദ്ധതികളെക്കുറിച്ച് ചർച്ച ചെയ്തു.

ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക് ബര്‍ലിനിൽ സന്ദര്‍ശനത്തിനെത്തി. ചാന്‍സലര്‍ ഒലാഫ് ഷോള്‍സുമായി കൂടിക്കാഴ്ച നടത്തിയ സുനക് ഇരുരാജ്യങ്ങളും തമ്മിലുള്ള ആയുധ പദ്ധതികളെക്കുറിച്ച് ചർച്ച ചെയ്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക് ബര്‍ലിനിൽ സന്ദര്‍ശനത്തിനെത്തി. ചാന്‍സലര്‍ ഒലാഫ് ഷോള്‍സുമായി കൂടിക്കാഴ്ച നടത്തിയ സുനക് ഇരുരാജ്യങ്ങളും തമ്മിലുള്ള ആയുധ പദ്ധതികളെക്കുറിച്ച് ചർച്ച ചെയ്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബര്‍ലിന്‍ ∙ ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക് ബര്‍ലിനിൽ സന്ദര്‍ശനത്തിനെത്തി. ചാന്‍സലര്‍ ഒലാഫ് ഷോള്‍സുമായി കൂടിക്കാഴ്ച നടത്തിയ സുനക് ഇരുരാജ്യങ്ങളും തമ്മിലുള്ള  ആയുധ പദ്ധതികളെക്കുറിച്ച് ചർച്ച ചെയ്തു. ആയുധ പദ്ധതികളിൽ കൂടുതല്‍ സഹകരിച്ച് പ്രവർത്തിക്കുന്നതിന് ഇരുനേതാക്കളും തമ്മിൽ ധാരണായി. റഷ്യ യുക്രെയ്ൻ യുദ്ധത്തില്‍ വീല്‍ഡ് ടാങ്കുകള്‍, യുദ്ധവിമാനങ്ങള്‍,  പീരങ്കികൾ, ബോക്സര്‍ വീലുള്ള കവചിത വാഹനം മുതലായവ ഇരുരാജ്യങ്ങളും യുക്രെയ്ന് കൂടുതലായി നല്‍കാന്‍ തീരുമാനിച്ചു. 

ബ്രിട്ടിഷ് പാർലമെന്‍റ് പാസാക്കിയ റുവാണ്ട നാടുകടത്തൽ പദ്ധതിയിൽ താൽപ്പര്യം പ്രകടിപ്പിച്ചാണ് ജർമൻ ചാൻസലർ ഷോൾസ് ബ്രിട്ടിഷ് പ്രധാനമന്ത്രി സുനകുമായി സംസാരിച്ചത്. റുവാണ്ടയിലേക്ക് അനധികൃത അഭയാർഥികളെ നാടുകടത്തുന്ന പദ്ധതി ജർമനിക്കും അനുയോജ്യമാണെന്ന് സർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. അതേസമയം, ജർമനി ആരംഭിച്ച യൂറോപ്യൻ സ്കൈ ഷീൽഡ് പദ്ധതിയിൽ ഗ്രേറ്റ് ബ്രിട്ടൻ പങ്കെടുക്കണമെന്ന് ഷോൾസ് ആവശ്യപ്പെട്ടു. എയർ ഡിഫൻസ് സംവിധാനത്തിൽ സഹകരിക്കാൻ ബ്രിട്ടൻ സമ്മതിക്കുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു. കയറ്റുമതി നിയന്ത്രണങ്ങളെക്കുറിച്ചുള്ള ഫ്രാൻസ്-ജർമനി-സ്പെയിൻ കരാറിൽ ഗ്രേറ്റ് ബ്രിട്ടൻ ചേരുമെന്നും അദ്ദേഹം പ്രതീക്ഷിക്കുന്നു.

ADVERTISEMENT

ഷോൾസിനെ കാണുന്നതിന് മുമ്പ്, സുനക് ബർലിനിലെ വെഡ്ഡിങ് ജില്ലയിലെ ജൂലിയസ് ലെബർ സൈനിക ബാരക്കുകൾ സന്ദർശിക്കുകയും ബുണ്ടസ്‌വെഹർ അംഗങ്ങളുമായി സംസാരിക്കുകയും ചെയ്തു. പോളിഷ് പ്രധാനമന്ത്രി ഡൊണാൾഡ് ടസ്‌കിനെയും നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബെർഗിനെയും കാണാൻ സുനക്  ചൊവ്വാഴ്ച വാർസോ സന്ദർശിച്ചിരുന്നു. യുക്രെയ്‌നിന് 500 മില്യൻ പൗണ്ട് (ഏകദേശം 580 മില്യൻ യൂറോ) കൂടുതൽ സൈനിക സഹായം നൽകുമെന്ന് സുനകിന്റെ സർക്കാർ പ്രഖ്യാപിച്ചു. 

∙ ജർമനിയും ഗ്രേറ്റ് ബ്രിട്ടനും റിമോട്ട് കൺട്രോൾ ഹോവിറ്റ്സർ നിർമിക്കും

ADVERTISEMENT

ജർമനിയും ഗ്രേറ്റ് ബ്രിട്ടനും സംയുക്തമായി വിദൂര നിയന്ത്രണത്തിലുള്ള ഹോവിറ്റ്സർ വികസിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഗ്രേറ്റ് ബ്രിട്ടൻ പ്രഖ്യാപിച്ചു. സുനകിന്റെ ബർലിൻ സന്ദർശനത്തോടനുബന്ധിച്ച് ബുധനാഴ്ച 10 ഡൗണിങ് സ്ട്രീറ്റിലെ ബ്രിട്ടിഷ് സർക്കാർ ആസ്ഥാനം ഇക്കാര്യം അറിയിച്ചു. ചർച്ചകൾ പ്രധാനമായും ഉഭയകക്ഷി സൈനിക സഹകരണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇതിൽ ഒരു പുതിയ പീരങ്കി സംവിധാനത്തിന്റെ വികസനവും യൂറോപ്യൻ എയർ ഡിഫൻസ് മേഖലയിൽ സഹകരണവും ഉൾപ്പെടുന്നു.

English Summary:

British Prime Minister Rishi Sunak in Berlin

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT