ലണ്ടൻ ∙ പ്രവാസം മലയാളിയെ സംബന്ധിച്ചിടത്തോളം വലിയ കാര്യമല്ല. ഭൂമിയുടെ ഏതു കോണിലും നമ്മളിൽ ഒരാൾ കാണും. ലോകത്ത്‌ , ഇനി എവിടെയാണെങ്കിലും കേരളത്തിലെ മകരമാസത്തിലെ മഞ്ഞുതുള്ളിയും, മീനമാസത്തിലെ കത്തുന്ന സൂര്യനും , കാലവർഷക്കുളിരും നിറച്ചാർത്തു നിറഞ്ഞ സ്മരണകളോടെ മനസ്സിൽ കൊണ്ടു നടക്കുന്നവരാണു നമ്മളെല്ലാം.

ലണ്ടൻ ∙ പ്രവാസം മലയാളിയെ സംബന്ധിച്ചിടത്തോളം വലിയ കാര്യമല്ല. ഭൂമിയുടെ ഏതു കോണിലും നമ്മളിൽ ഒരാൾ കാണും. ലോകത്ത്‌ , ഇനി എവിടെയാണെങ്കിലും കേരളത്തിലെ മകരമാസത്തിലെ മഞ്ഞുതുള്ളിയും, മീനമാസത്തിലെ കത്തുന്ന സൂര്യനും , കാലവർഷക്കുളിരും നിറച്ചാർത്തു നിറഞ്ഞ സ്മരണകളോടെ മനസ്സിൽ കൊണ്ടു നടക്കുന്നവരാണു നമ്മളെല്ലാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ പ്രവാസം മലയാളിയെ സംബന്ധിച്ചിടത്തോളം വലിയ കാര്യമല്ല. ഭൂമിയുടെ ഏതു കോണിലും നമ്മളിൽ ഒരാൾ കാണും. ലോകത്ത്‌ , ഇനി എവിടെയാണെങ്കിലും കേരളത്തിലെ മകരമാസത്തിലെ മഞ്ഞുതുള്ളിയും, മീനമാസത്തിലെ കത്തുന്ന സൂര്യനും , കാലവർഷക്കുളിരും നിറച്ചാർത്തു നിറഞ്ഞ സ്മരണകളോടെ മനസ്സിൽ കൊണ്ടു നടക്കുന്നവരാണു നമ്മളെല്ലാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ പ്രവാസം മലയാളിയെ സംബന്ധിച്ചിടത്തോളം വലിയ കാര്യമല്ല. ഭൂമിയുടെ ഏതു കോണിലും നമ്മളിൽ ഒരാൾ കാണും. ലോകത്ത്‌ , ഇനി എവിടെയാണെങ്കിലും കേരളത്തിലെ മകരമാസത്തിലെ മഞ്ഞുതുള്ളിയും, മീനമാസത്തിലെ കത്തുന്ന സൂര്യനും , കാലവർഷക്കുളിരും നിറച്ചാർത്തു നിറഞ്ഞ സ്മരണകളോടെ മനസ്സിൽ കൊണ്ടു നടക്കുന്നവരാണു നമ്മളെല്ലാം. എങ്കിലും ജീവിതത്തിന്റെ നല്ലൊരു ഭാഗവും പ്രവാസിയായിരിക്കുമ്പൊഴും, പ്രവാസിയായ്‌ താമസിക്കുന്ന സ്ഥലത്തെ കുറിച്ച് നമ്മൾ മലയാളികൾ അധികം എഴുതിയിട്ടില്ല. ഒരു നീണ്ട കാലം ദുബായ് പ്രവാസിയായിരുന്നതിനു ശേഷം,  ബ്രിട്ടനിൽ അടുത്ത പ്രവാസ ജീവിതത്തിനായി എത്തിയതു പടിഞ്ഞാറൻ യോർക് ഷെയറിലെ, ലീഡ്സ് എന്ന നഗരത്തിലേക്കായിരുന്നു. ലീഡ്‌സിലേക്ക് ആദ്യമായി വരുമ്പോൾ തികഞ്ഞ അപരിചിതത്തമായിരുന്നു. യുകെ എന്നു കേൾക്കുമ്പോൾ, എല്ലാവരുടെയും മനസ്സിൽ ആദ്യം ഓടിയെത്തുന്നത്‌ ലണ്ടൻ എന്ന മഹാനഗരം തന്നെയാണ്. 

ട്യൂബ്‌ ട്രെയിനുകളും ബക്കിങ്ങാം കൊട്ടാരവും പാർലമെന്റ്‌ മന്ദിരവും ലണ്ടൻ ഐയും ഒക്കെയുള്ള വൻ നഗരം!. അതിൽ നിന്നുമൊക്കെ വ്യത്യസ്തമാണു ലീഡ്സ്‌ നഗരം. ലണ്ടൻ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ജനങ്ങൾ നിവസിക്കുന്ന ഇംഗ്ലണ്ടിലെ പ്രധാന നാല് നഗരങ്ങൾ, യഥാക്രമം  ബർമിങ്ങാം, ലീഡ്സ്, ലിവർപൂൾ, ഷെഫീൽഡ് എന്നിവയാണ്.ജനസാന്ദ്രതയുടെ അടിസ്ഥാനത്തിൽ, ലീഡ്‌സിന് ബ്രിട്ടനിലെ നഗരങ്ങളിൽ വെച്ച് മൂന്നാം സ്ഥാനമാണ്.

ADVERTISEMENT

ഇംഗ്ലണ്ടിന്റെ വടക്കു ഭാഗമായ യോർക്ക്ഷെയർ എന്ന വലിയ കൗണ്ടിയുടെ  തലസ്ഥാന നഗരം എന്നു വേണമെങ്കിൽ ലീഡ്സ്‌ നഗരത്തെ വിശേഷിപ്പിക്കാം. ലണ്ടൻ നഗരത്തിന്റെ അത്ര തിക്കും തിരക്കുമൊന്നും ഇല്ലാത്ത നഗരം.  ട്യൂബ്‌ ട്രെയിൻ  സേവനം  ഇവിടെ ഇല്ല. ലീഡ്സിനോട്‌ ചേർന്നുള്ള മറ്റു പ്രധാന നഗരങ്ങളായ യോർക്ക്‌, ബ്രാഡ്‌ഫോർഡ്‌, ഷെഫീൽഡ്‌ എന്നീ പട്ടണങ്ങളെ ബന്ധിപ്പിച്ച്‌ ബസ്‌ സർവ്വീസും ട്രയിൻ സർവീസുമുണ്ട് . 

Image Credit: SAKhanPhotography / Shutterstockphotos.com.

മുൻപ് പറഞ്ഞ യോർക്‌ഷെയർ എന്ന പ്രദേശത്തെ കുറിച്ച് കേട്ടപ്പോൾ , നമ്മൾ ഇത് എവിടെയോ മുൻപ് കേട്ടത് പോലെ തോന്നിയില്ലേ? അതെ, തന്റെ പത്തൊൻപതാമത്തെ വയസ്സിൽ മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ തെണ്ടുൽക്കർ ആദ്യമായ്‌ ഇംഗ്ലീഷ്‌ കൗണ്ടി ക്രിക്കറ്റ്‌ കളിക്കാൻ വന്ന യോർക്ക്ഷെയർ കൗണ്ടി ക്രിക്കറ്റ്‌ ക്ലബ്ബിന്റെ ആസ്ഥാനവും സ്റ്റേഡിയവും ലീഡ്‌സിലെ ഹെഡിങ്ലി എന്ന സ്ഥലത്താണ്.

ലീഡ്‌സിലെ കായിക സംസ്കാരത്തെ കുറിച്ച് പറയുകയാണെങ്കിൽ തീർച്ചയായും ലീഡ്സ് യുണൈറ്റഡ് എന്ന ഫുട്ബാൾ ക്ലബ്ബിന്റെ ചരിത്രവും സൂചിപ്പിക്കേണ്ടതുണ്ട്.  1919 ഒക്ടോബർ 17നു സ്ഥാപിതമായ ഫുട്ബാൾ ക്ലബ്ബാണ്‌ ലീഡ്സ് യുണൈറ്റഡ്. ഇംഗ്ലീഷ് പ്രീമിയർ ലീഗിലും ഇംഗ്ലീഷ് ഫുട്ബാൾ അസോസിയേഷൻ മത്സരങ്ങളിലും അഭിമാനകരമായ നേട്ടങ്ങൾ ലീഡ്സ് യുണൈറ്റഡ് കൈവരിച്ചിട്ടുണ്ട്‌. ലീഡ്സ്‌ റൈനോസ്‌, ഹൺസ്ലെറ്റ്‌ വാരിയേഴ്സ്‌ , ലീഡ്സ്‌ കാർനെഗി എന്നീ പ്രശസ്ത റഗ്ബി ടീമുകളുടെ ഹോം ഗ്രൗണ്ടും ലീഡ്സിലാണു.  

∙ ചരിത്രം
ഇപ്പോൾ ലീഡ്സ് നഗരം സ്ഥിതി ചെയ്യുന്ന പ്രദേശം, ഒരിക്കൽ എൽമറ്റ്‌ ബ്രൈത്തോണിക് (കെൽറ്റിക്) രാജ്യത്തിന്റെ ഭാഗമായിരുന്നു. അവർ അഞ്ചാം നൂറ്റാണ്ട് മുതൽ ഏഴാം നൂറ്റാണ്ടിന്റെ ആരംഭം വരെ ഈ പ്രദേശം ഭരിച്ചു. ആ കാലഘട്ടത്തിൽ ഈ പ്രദേശം ഏറെക്കുറെ വനപ്രദേശമായിരുന്നു. റോമാക്കാരുടെ ചില പുരാവസ്തുക്കളും തദ്ദേശീയമായ ബ്രിട്ടീഷ് ഗോത്രമായ ബ്രിഗാൻ്റുകളുടേതുമായ പുരാവസ്തുക്കൾ ഈ പ്രദേശത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്. റോമാക്കാർക്ക് ശേഷം, സ്കാൻഡിനേവിയൻമാരും ആംഗ്ലോ-സാക്സൺമാരും ഇവിടേക്ക് വന്നു. 2008-ൽ, വെസ്റ്റ് യോർക്ക്ഷയർ ഹോർഡ് എന്ന് വിളിക്കപ്പെടുന്ന പുരാവസ്തുക്കളുടെ ഒരു ശേഖരം കണ്ടെത്തി. അതിൽ ആറ് ആംഗ്ലോ-സാക്സൺ ആഭരണങ്ങൾ, സ്വർണ്ണവും വിലയേറിയ കല്ലുകളും കൊണ്ട് നിർമ്മിച്ചതും പത്താം നൂറ്റാണ്ട് മുതലുള്ളതാണെന്ന് വിശ്വസിക്കപ്പെടുന്നു. ആംഗ്ലോ-സാക്സൺ കാലഘട്ടത്തിൽ, ചുറ്റുമുള്ള കാർഷിക സമ്പന്നമായ ഒരു പ്രദേശത്തിന്റെ ടൗൺഷിപ്പും പ്രാദേശിക വിപണന കേന്ദ്രവുമായി ലീഡ്സ് മാറി. 1626-ൽ ഈ ടൗൺഷിപ്പ് സംയോജിപ്പിക്കപ്പെട്ടു. 16-ആം നൂറ്റാണ്ട് മുതൽ, ലീഡ്സ് നഗരം കമ്പിളി വ്യാപാരത്തിന്റെ ഒരു പ്രമുഖ കേന്ദ്രമായി മാറുകയും തത്ഫലമായ സമ്പദ്‌വ്യവസ്ഥയെ അടിസ്ഥാനമാക്കിയുള്ള വളർച്ചയുടെ ഒരു മാതൃക ഇവിടെ ആരംഭിക്കുകയും ചെയ്തു, അത് , വ്യാവസായിക വിപ്ലവത്തിലേക്ക് തുടരുകയും ചെയ്തു. 1893-ൽ ലീഡ്സിന് നഗര പദവി ലഭിച്ചു. ലീഡ്‌സിലെ, വ്യാവസായിക സമ്പദ്‌വ്യവസ്ഥ, ചുറ്റുമുള്ള കാർഷിക മേഖലകളിൽ നിന്ന് നിരവധി ആളുകളെ തൊഴിൽ അവസരങ്ങൾക്കായി ആകർഷിച്ചു. 

Image Credit: Go My Media / Shutterstockphotos.com.
ADVERTISEMENT

ഏതൊരു നഗരത്തിനും ഒരു ചരിത്രമുണ്ടല്ലോ. ലീഡ്സ്‌ എന്ന പേരിന്റെ ഉത്ഭവം loidis എന്ന വാക്കിൽ നിന്നുമാണു. കേരളത്തിൽ വസിക്കുന്നവരെ കേരളീയർ എന്ന് പറയുന്നത്‌ പോലെ , ലീഡ്സിൽ വസിക്കുന്നവരെ Loiner എന്ന് വിളിക്കുന്നു. പക്ഷെ, ഈ വാക്ക്‌ ഇപ്പോൾ അത്ര പ്രചാരത്തിലില്ല.
' Loidis, from which Leeds derives its name, was anciently a forested area of the Celtic kingdom of Elmet. The settlement certainly existed at the time of the Norman conquest of England and in 1086 was a thriving manor under the overlordship of Ilbert de Lacy.'

Elmet എന്ന പേരു ലീഡ്സിലെ  മിക്കയിടങ്ങളിലും കാണാം.  Barwick in Elmet, Sherburn in Elmet, എന്നീ സ്ഥലങ്ങൾ, പിന്നെ Elmet എന്ന പേരിലുള്ള തെരുവുകൾ,, അങ്ങനെ പലതും. ലീഡ്‌സിലെ Sherburn in Elmet എന്ന സ്ഥലത്ത്‌ ഒരു ബസ്‌ നിർമ്മാണ ഫാക്ടറിയുണ്ട്‌‌. Optare എന്നാണു ബസ്സ്‌ കമ്പനിയുടെ പേരു. യുകെ യിലെ ഇൻഡ്യക്കാർക്ക്‌ കുറച്ച്‌ അഭിമാനിക്കാനുള്ള ഒരു കാര്യമുണ്ട്‌. ഈ Optare ബസ് കമ്പനിയുടെ ഇപ്പോഴത്തെ ഉടമ ഇന്ത്യൻ കമ്പനിയായ അശോക്‌ ലെയ്‌ലന്റാണു. !

∙ സാമ്പത്തികം
പതിനേഴാം നൂറ്റാണ്ട്‌ മുതൽ വ്യവസായത്തിന്റെ കാര്യത്തിൽ ലീഡ്സ്‌ ഒരു വലിയ കേന്ദ്രമായിരുന്നു. കമ്പിളി വസ്ത്ര നിർമ്മാണമായിരുന്നു  ലീഡ്സിലെ പ്രധാന വ്യവസായം. കൽക്കരി , ഇരുമ്പ് വ്യവസായങ്ങളും വ്യാവസായിക വിപ്ലവത്തിന്റെ സമയത്ത് ഇടം പിടിച്ചു. ഇന്നത്തെ കാലഘട്ടത്തിൽ സാമ്പത്തിക, നിയമ, ബിസിനസ് സേവനങ്ങൾക്ക് പേര് കേട്ടതാണ് ലീഡ്സ്‌. ലണ്ടൻ കഴിഞ്ഞാൽ നിയമ രംഗവുമായ്‌ ബന്ധപ്പെട്ട ഒട്ടേറെ സ്ഥാപനങ്ങൾ ലീഡ്സിലാണു പ്രവർത്തിക്കുന്നത്‌. യുകെ യിലെ പൊതുവേയുള്ള സാമ്പത്തിക വളർച്ചയിൽ ഗണ്യമായ സംഭാവനകൾ ലീഡ്സ്‌ നൽകുന്നുണ്ട്‌.  ആഡംബര തുണിത്തരങ്ങളുടെയും നവീന ഫാഷന്റെയും അവസാന വാക്ക്‌ എന്ന് വിശേഷിപ്പിക്കുന്ന മാർക്ക്സ്‌ & സ്പെൻസർ എന്ന ആഗോള റീറ്റെയ്‌ലറുടെ ആദ്യ ഷോപ് 1884 ൽ ലീഡ്സിലാണ് സ്ഥാപിതമായത്.

Image Credit: SAKhanPhotography / Shutterstockphotos.com.

യുകെയിലെ ഏറ്റവും വലിയ സൂപ്പർ മാർക്കറ്റുകളിലൊന്നായ അസ്ദയുടെ ആസ്ഥാനം ലീഡ്‌സിലാണ്. അതു പോലെ ഫസ്റ്റ്‌ ഡയറക്റ്റ്‌ ബാങ്ക്‌, യോർക്ക്‌ ഷെയർ ബാങ്ക്‌, ഡയറക്റ്റ്‌ ലൈൻ ഗ്രൂപ്പ്‌, ബൂപ്പ ഇവയുടെയൊക്കെ ആസ്ഥാനം ഇവിടെയാണു. ലണ്ടനിൽ നിന്നും ട്രയിൻ മാർഗ്ഗം ലീഡ്സിലേക്ക്‌ വരാൻ രണ്ട്‌ മണിക്കൂർ മതിയാകും എന്നത്‌ ഇവിടെയുള്ള വാണിജ്യ സ്ഥാപനങ്ങൾക്ക്‌  വലിയ നേട്ടമാണ് 

ADVERTISEMENT

∙ സയൻസ്‌, കല
ഒട്ടേറെ ശാസ്ത്ര പ്രതിഭകളുടെ ജന്മസ്ഥലമാണു ലീഡ്സ്‌. അവരിൽ പ്രമുഖൻ , ജോസഫ്‌ പ്രീസ്റ്റ്ലി തന്നെ.ഓക്സിജന്റെ കണ്ടുപിടിത്തം അദ്ദേഹത്തെ പ്രശസ്തിയിലെത്തിച്ചു. ഒരു അച്ഛനും മകനും നൊബേൽ സമ്മാനം പങ്കിട്ടതിന്റെ ചരിത്രവും ലീഡ്സിനുണ്ട്‌. സർ വില്ല്യം ഹെൻട്രി ബ്രാഗ്ഗും, അദ്ദേഹത്തിന്റെ  മകൻ സർ വില്ല്യം ലോറൻസ്‌ ബ്രാഗ്ഗും. 1915 ലെ ഫിസിക്സിനുള്ള നൊബേൽ സമ്മാനമായിരുന്നു ഇവർ രണ്ട്‌ പേരും പങ്കിട്ടത്‌. ലീഡ്സ്‌ സർവ്വകലാശാലയിലെ പ്രൊഫസർ ആയിരുന്നു, സർ വില്ല്യം ഹെൻട്രി ബ്രാഗ്ഗ്‌. മകൻ ലോറൻസിനാകട്ടെ, നൊബേൽ സമ്മാനം ലഭിക്കുന്നത്‌ അദ്ദേഹത്തിന്റെ ഇരുപത്തിയഞ്ചാമത്തെ വയസ്സിലാണു. ആ റെക്കോർഡ്‌ ഇപ്പോഴും നിലനിൽക്കുന്നു. ഇവരുടെ കണ്ടുപിടിത്തം , പല ശാസ്ത്ര പരീക്ഷണങ്ങൾക്കും പിന്നെയുള്ള കാലഘട്ടത്തിൽ തുടക്കം കുറിച്ചു. പിൽക്കാലത്ത്‌, ജെയിംസ്‌ വാട്സനും ഫ്രാൻസിസ്‌ ക്രിക്കും കണ്ടുപിടിച്ച ഡി എൻ എ യുടെ ഘടനക്ക് അടിസ്ഥാനമിട്ടത്‌, ഈ അച്ഛന്റെയും മകന്റെയും കണ്ടുപിടിത്തമായിരുന്നു.

Wuthering heights, The Tennant of wildfell hall എന്നീ നോവലുകൾ എഴുതി, സാഹിത്യ ചരിത്രത്തിലും ആസ്വാദകരുടെയും സവിശേഷ ശ്രദ്ധ നേടിയ ബ്രോന്റെ സഹോദരിമാരുടെ ജന്മസ്ഥലവും ലീഡ്സ്‌ ഉൾപ്പെടുന്ന യോർക്ക്ഷെയർ കൗണ്ടിയാണു. ലീഡ്സിലെ കാസിൽഫോർഡ്‌ എന്ന സ്ഥലത്താണു, വിശ്വപ്രസിദ്ധനായ ശിൽപ്പിയും ചിത്രകാരനുമായ ഹെൻറി മൂർ ജനിച്ചതു. വെങ്കല ശിൽപ്പങ്ങളുടെ നിർമ്മിതിയിലും രൂപകൽപ്പനയിലും അഗ്രഗണ്യനായിരുന്ന അദ്ദേഹത്തിന്റെ ശിൽപ്പങ്ങൾ യൂറോപ്പ്‌ മുതൽ അമേരിക്ക വരെയുള്ള പ്രശസ്ത സ്ഥാപനങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്‌. 

∙ വിദ്യാഭ്യാസ സ്ഥാപനങ്ങൾ 
ലീഡ്‌സിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ കുറിച്ച് പറയുമ്പോൾ,  ലീഡ്സ് ഗ്രാമർ സ്‌കൂളിനെ കുറിച്ച് തീർച്ചയായും അറിഞ്ഞിരിക്കണം. ഗ്രാമർ സ്‌കൂളുകൾ എന്നാൽ, ഒരർത്ഥത്തിൽ സ്വകാര്യ സ്‌കൂളുകൾ തന്നെയാണ്. പണം നൽകിയുള്ള പഠനമാണ്. മിടുക്കരായ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് ലഭിക്കും.

1552-ൽ, സർ വില്യം ഷീഫീൽഡ് സ്ഥാപിച്ച ലീഡ്സ് ഗ്രാമർ സ്കൂളിന് നാലര നൂറ്റാണ്ടിലേറെ നീണ്ട ചരിത്രമുണ്ട്. തുടക്കത്തിൽ ആൺകുട്ടികൾക്കുള്ള ഒരു സൗജന്യ വ്യാകരണ വിദ്യാലയമായി സ്ഥാപിതമായ സ്‌കൂൾ,  അക്കാലത്തെ പരമ്പരാഗത വ്യാകരണ സ്കൂൾ പാഠ്യപദ്ധതി പിന്തുടർന്ന് പ്രാഥമികമായി ലാറ്റിൻ, ഗ്രീക്ക് ഭാഷകളിൽ വിദ്യാഭ്യാസം നൽകാനാണ് ലക്ഷ്യമിട്ടിരുന്നത്.നൂറ്റാണ്ടുകളായി വിവിധ വികസനങ്ങളിലൂടെയും വിപുലീകരണങ്ങളിലൂടെയും സ്കൂൾ കടന്നുപോയി, അക്കാദമിക് മികവിനോടുള്ള പ്രതിബദ്ധത നിലനിർത്തിക്കൊണ്ട് വിദ്യാഭ്യാസത്തിലെ നവീന മാറ്റങ്ങളുമായി പൊരുത്തപ്പെടുന്ന പാഠ്യ പദ്ധതികളുമായി മുന്നോട്ടു പോകുന്നു 

പ്രാഥമിക പഠനം മുതൽ ആറാം ഫോം വരെയുള്ള  (3 മുതൽ 18 വയസ്സ് വരെ) സ്കൂൾ വിദ്യാഭ്യാസം ലീഡ്സ് ഗ്രാമർ സ്‌കൂളിലുണ്ട്. ചരിത്രപരമായി ക്ലാസിക്കുകളിലും പരമ്പരാഗത വിഷയങ്ങളിലും പഠനം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ തന്നെ,  ആധുനിക ഭാഷകൾ, ശാസ്ത്ര വിഷയങ്ങൾ , കലകൾ, സാങ്കേതികവിദ്യകൾ എന്നിവ ഉൾപ്പെടുന്ന ഇന്നത്തെ കാലഘട്ടത്തിനു അനുസൃതമായ വിശാലവും സന്തുലിതവുമായ ഒരു പാഠ്യപദ്ധതി ലീഡ്സ് ഗ്രാമർ സ്കൂൾ വാഗ്ദാനം ചെയ്യുന്നു.ലീഡ്‌സ്, വിപുലമായ അക്കാദമിക് പ്രോഗ്രാമുകൾ വാഗ്ദാനം ചെയ്യുന്ന നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആസ്ഥാനം  കൂടിയാണ്.

സന്തോഷ് റോയ്.

∙ ശ്രദ്ധേയമായ ചില സർവകലാശാലകൾ
∙ ലീഡ്സ് യൂണിവേഴ്‌സിറ്റി
: ഗവേഷണ മികവിനും വിവിധ വിഷയങ്ങളിലുള്ള വൈവിധ്യമാർന്ന കോഴ്സ്കൾക്കും പേരുകേട്ടതാണ് ലീഡ്സ് യൂണിവേഴ്‌സിറ്റി.1904 ലാണ്  ലീഡ്സ് യൂണിവേഴ്‌സിറ്റി സ്ഥാപിതമായത് 
∙ ലീഡ്‌സ് ബെക്കറ്റ് യൂണിവേഴ്‌സിറ്റി: മുമ്പ് ലീഡ്‌സ് മെട്രോപൊളിറ്റൻ യൂണിവേഴ്‌സിറ്റി എന്നറിയപ്പെട്ടിരുന്ന ഈ യൂണിവേഴ്സിറ്റി ബിരുദ, ബിരുദാനന്തര, ഗവേഷണ പ്രോഗ്രാമുകളുടെ വിപുലമായ ശ്രേണി വാഗ്ദാനം ചെയ്യുന്നു.
∙ ലീഡ്‌സ് ആർട്‌സ് യൂണിവേഴ്‌സിറ്റി: ആർട്ട് ആൻഡ്ഡിസൈൻ എഡ്യൂക്കേഷനിൽ സ്പെഷ്യലൈസ് ചെയ്ത ഈ സ്ഥാപനം വിവിധ സർഗ്ഗാത്മക മേഖലകളിൽ ബിരുദ, ബിരുദാനന്തര ബിരുദങ്ങൾ വാഗ്ദാനം ചെയ്യുന്നു.
∙ ലീഡ്‌സ് ട്രിനിറ്റി യൂണിവേഴ്സിറ്റി: അധ്യാപന മികവിലും ശക്തമായ വിദ്യാർത്ഥി പിന്തുണ സേവനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പേരുകേട്ട ഒരു ചെറിയ സർവകലാശാല.
∙ ലീഡ്സ് സംഗീത കോളജ് : സംഗീത പരിപാടികൾ, നിർമ്മാണം, രചന എന്നിവയിൽ ബിരുദ, ബിരുദാനന്തര ബിരുദങ്ങൾ വാഗ്ദാനം ചെയ്യുന്ന ഒരു പ്രമുഖ കോളേജാണ് , ലീഡ്സ് സംഗീത കോളേജ്.
∙ ലീഡ്സ് സിറ്റി കോളേജ്: ലീഡ്‌സിലെ ഏറ്റവും വലിയ തുടർ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്ന്. വൈവിധ്യമാർന്ന തൊഴിലധിഷ്ഠിത, അക്കാദമിക് കോഴ്സുകൾ വാഗ്ദാനം ചെയ്യുന്നു.
∙ യൂണിവേഴ്സിറ്റി ടെക്നിക്കൽ കോളേജ്, ലീഡ്സ്: 14-19 വയസ് പ്രായമുള്ളവർക്കുള്ള സാങ്കേതിക വിദ്യാഭ്യാസത്തിൽ, പ്രത്യേകിച്ച് എഞ്ചിനീയറിംഗ്, Advanced Manufacturing എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു കോളേജ്. ഇവ ചില ഉദാഹരണങ്ങൾ മാത്രമാണ്, ലീഡ്‌സിലും പരിസരത്തും വിവിധ വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റുന്ന നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉണ്ട്.

English Summary:

Everything to Know about the City of Leeds, England