ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക് ബര്‍ലിനില്‍
ബര്‍ലിന്‍∙ ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക്ക് ബര്‍ലിനില്‍ സന്ദര്‍ശനത്തിനെത്തി. ചാന്‍സലര്‍ ഒലാഫ് ഷോള്‍സും സുനക്കും തമ്മില്‍ കൂടിക്കാഴ്ച നടത്തി. ജര്‍മ്മനിയും ഗ്രേറ്റ് ബ്രിട്ടനും ഭാവിയില്‍ ആയുധ പദ്ധതികളില്‍ കൂടുതല്‍ അടുത്ത് പ്രവര്‍ത്തിക്കുമെന്ന് ഇരുവരും തമ്മില്‍ കൂടിക്കാഴ്ചയില്‍ അറിയിച്ചു. യുകെ

ബര്‍ലിന്‍ ∙ ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക് ബര്‍ലിനില്‍ സന്ദര്‍ശനത്തിനെത്തി. ചാന്‍സലര്‍ ഒലാഫ് ഷോള്‍സും സുനകും തമ്മില്‍ കൂടിക്കാഴ്ച നടത്തി. ജർമനിയും ഗ്രേറ്റ് ബ്രിട്ടനും ഭാവിയില്‍ ആയുധ പദ്ധതികളില്‍ കൂടുതല്‍ അടുത്ത് പ്രവര്‍ത്തിക്കുമെന്ന് ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ അറിയിച്ചു. യുകെ പ്രധാനമന്ത്രിയായി ചുമതലയേറ്റ 18 മാസങ്ങള്‍ക്ക് ശേഷമാണ് ജർമനിയുമായി ഇവു സൗഹൃദ കൂടിക്കാഴ്ച സുനക് നടത്തുന്നത്.
റഷ്യ യുക്രെയ്ൻ യുദ്ധത്തില്‍ വീല്‍ഡ് ടാങ്കുകള്‍, യുദ്ധവിമാനങ്ങള്‍, പുതിയ പീരങ്കി സംവിധാനവും ബോക്സര്‍ വീലുള്ള കവചിത വാഹനവും ഇരുരാജ്യങ്ങളും യുക്രെയ്ന് കൂടുതലായി നല്‍കാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്നും ബര്‍ലിനിലെ ചാന്‍സലറിയില്‍ നടത്തിയ സംയുക്ത പത്രസമ്മേളനത്തില്‍ പറഞ്ഞു. കൂടാതെ, സായുധ സേനകള്‍ക്കിടയില്‍ കൂടുതല്‍ സഹകരണവും യൂറോഫൈറ്റര്‍/ടൈഫൂണ്‍ യുദ്ധവിമാനം നവീകരിക്കുന്ന പദ്ധതിയും, കയറ്റുമതിയില്‍ കൂടുതല്‍ സഹകരിക്കാനും ഇരുരാജ്യങ്ങളും ആഗ്രഹിക്കുന്നതായി അറിയിച്ചു.
ജർമനി ആരംഭിച്ച യൂറോപ്യന്‍ സ്കൈ ഷീല്‍ഡ് ഇനിഷ്യേറ്റീവ് എയര്‍ ഡിഫന്‍സ് സിസ്റ്റത്തില്‍ ഗ്രേറ്റ് ബ്രിട്ടനും പങ്കെടുക്കണമെന്ന് ഷോള്‍സ് ഊന്നിപ്പറഞ്ഞു. കയറ്റുമതി നിയന്ത്രണങ്ങള്‍ സംബന്ധിച്ച ഫ്രാങ്കോ-ജർമന്‍-സ്പാനിഷ് കരാറില്‍ ഗ്രേറ്റ് ബ്രിട്ടന്‍ ചേരുമെന്നും അദ്ദേഹം ശുഭാപ്തിവിശ്വാസം പുലര്‍ത്തി. കൂടാതെ, ഇരു രാജ്യങ്ങളും തമ്മിലുള്ള സംയുക്ത ഉടമ്പടി പ്രകാരം ഇരു സായുധ സേനയുടെ പരസ്പര പ്രവര്‍ത്തനക്ഷമതയെ കൂടുതല്‍ മുന്നോട്ട് കൊണ്ടുപോകണമെന്നും അഭ്യർഥിച്ചു. അതേസമയം ബ്രിട്ടിഷ് പാര്‍ലമെന്റ് പാസാക്കി പ്രാബല്യത്തില്‍ വരുന്ന റുവാണ്ട നാടുകടത്തില്‍ പദ്ധതിയില്‍ താല്‍പ്പര്യം അറിയിച്ചുകൊണ്ട് ജർമന്‍ ചാന്‍സലര്‍ സുനകുമായി സംസാരിച്ചു.
ഷോള്‍സിനെ കാണുന്നതിന് മുൻപ്, സുനക് ബര്‍ലിന്‍ ജില്ലയിലെ വെഡ്ഡിംഗിലെ ജൂലിയസ് ലെബര്‍ സൈനിക ബാരക്കുകള്‍ സന്ദര്‍ശിക്കുകയും ബുണ്ടസ്വെഹര്‍ അംഗങ്ങളുമായി സംസാരിക്കുകയും ചെയ്തു. പോളിഷ് പ്രധാനമന്ത്രി ഡൊണാള്‍ഡ് ടസ്കിനെയും, നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റേറാള്‍ട്ടന്‍ ബെര്‍ഗിനെയും കാണാന്‍ സുനക് മുൻപ് ചൊവ്വാഴ്ച വാഴ്സോ സന്ദര്‍ശിച്ചിരുന്നു. 500 മില്യണ്‍ പൗണ്ട് (ഏകദേശം 580 മില്യണ്‍ യൂറോ) യുക്രെയ്നിന് കൂടുതല്‍ സൈനിക സഹായം സുനക്കിന്റെ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ബര്‍ലിന്‍ പോലെ ലണ്ടനും യുക്രെയ്നിന്റെ ഒരു പ്രധാന സൈനിക സാമ്പത്തിക പിന്തുണക്കുന്നുണ്ട്. ജർമനിയും ഗ്രേറ്റ് ബ്രിട്ടനും റിമോട്ട് കണ്‍ട്രോള്‍ ഹോവിറ്റ്സര്‍ നിര്‍മ്മിക്കും
ജർമനിയും ഗ്രേറ്റ് ബ്രിട്ടനും സംയുക്തമായി വിദൂര നിയന്ത്രണത്തിലുള്ള ഹോവിറ്റ്സര്‍ വികസിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ഗ്രേറ്റ് ബ്രിട്ടന്‍ പ്രഖ്യാപിച്ചു. സുനക്കിന്റെ ബര്‍ലിന്‍ സന്ദര്‍ശനത്തേടനുബന്ധിച്ച് ബുധനാഴ്ച 10 ഡൗണിംഗ് സ്ട്രീറ്റിലെ ബ്രിട്ടിഷ് സര്‍ക്കാര്‍ ആസ്ഥാനമാണ് ഇക്കാര്യം അറിയിച്ചത്. ചര്‍ച്ചയില്‍ കൂടുതലും ശ്രദ്ധ ഉഭയകക്ഷി സഹകരണമായിരുന്നു. സൈനിക മേഖലയില്‍. ഒരു പുതിയ പീരങ്കി സംവിധാനത്തിന്റെ വികസനവും യൂറോപ്യന്‍ എയര്‍ ഡിഫന്‍സ് കുടയില്‍ സഹകരണവും ഇതില്‍ ഉള്‍പ്പെടുന്നു.