ജർമനി ഓര്‍ത്തഡോക്സ് ചർച്ച് ഭാരവാഹികള്‍ പരിശുദ്ധ കാതോലിക്കാ ബാവായുമായി കൂടിക്കാഴ്ച നടത്തി
ബര്‍ലിന്‍ ∙ ജർമനി സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയുടെ ഭാരവാഹികള്‍ മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പരമാദ്ധ്യക്ഷനായ പരി. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായുമായി സഭയുടെ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ കൂടിക്കാഴ്ച നടത്തി. ഇടവക വികാരി റവ. ഫാ.

ബര്‍ലിന്‍ ∙ ജർമനി സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയുടെ ഭാരവാഹികള്‍ മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പരമാദ്ധ്യക്ഷനായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായുമായി സഭയുടെ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ കൂടിക്കാഴ്ച നടത്തി.
ഇടവക വികാരി റവ. ഫാ. ജിബിന്‍ തോമസ് ഏബ്രഹാം, സഹവികാരി റവ. ഫാ. അശ്വിന്‍ വര്‍ഗീസ് ഈപ്പന്‍, കമ്മറ്റിയംഗം ജിനു മാത്യു ഫിലിപ്പ്, സണ്‍ഡേസ്കൂള്‍ ഹെഡ്ടീച്ചര്‍ സിറില്‍ സി. സജി എന്നിവര്‍ ഇടവകയെ പ്രതിനിധീകരിച്ച് കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
ജർമനിയിലെ സഭയുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുകയും ഇടവകയുടെ അത്യഭൂതമായ വളര്‍ച്ചയില്‍ പരിശുദ്ധ കാതോലിക്കാ ബാവാ സന്തോഷം രേഖപ്പെടുത്തുകയും ഇടവകയുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.
യൂറോപ്പിലേക്കുള്ള സഭാംഗങ്ങളുടെ കുടിയേറ്റം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഇടവകയുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങളും പരിശുദ്ധ കാതോലിക്കാ ബാവാ നല്‍കി. വിദ്യാര്‍ഥിയായിരിക്കെ പരിശുദ്ധ ബാവാ ജർമനിയില്‍ പഠനം നടത്തിയതും, ആരാധനകള്‍ക്ക് നേതൃത്വം നല്‍കിയതുമായ സ്മരണകളും പങ്കുവെച്ചു.