മോഷണ ശ്രമത്തിനിടെ പൊലീസുകാരിയെ കൊലപ്പെടുത്തി; 19 വർഷത്തോളം ഒളിവില്‍, പ്രതിയെ ബ്രിട്ടന് കൈമാറി പാക്കിസ്ഥാൻ
ലണ്ടൻ∙ ബ്രിട്ടനിലെ ബ്രാഡ്ഫോർഡിൽ മോഷണശ്രമത്തിനിടെ ഷാരോൺ ബെഷെനിവ്സ്കി എന്ന പൊലീസ് കോൺസ്റ്റബിളിനെ വെടിവെച്ച് കൊലപ്പെടുത്തിയ പിരൺ ദിത്ത ഖാന് ലണ്ടൻ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. ഏകദേശം 19 വർഷത്തോളം പാക്കിസ്ഥാനിൽ ഒളിവിൽ ജീവിച്ചിരുന്ന ഖാനെ 2020 ൽ പാക്കിസ്ഥാൻ അറസ്റ്റ് ചെയ്ത് 2023 ൽ ബ്രിട്ടന്

ലണ്ടൻ∙ ബ്രിട്ടനിലെ ബ്രാഡ്ഫോർഡിൽ മോഷണശ്രമത്തിനിടെ ഷാരോൺ ബെഷെനിവ്സ്കി എന്ന പൊലീസ് കോൺസ്റ്റബിളിനെ വെടിവെച്ച് കൊലപ്പെടുത്തിയ പിരൺ ദിത്ത ഖാന് ലണ്ടൻ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. ഏകദേശം 19 വർഷത്തോളം പാക്കിസ്ഥാനിൽ ഒളിവിൽ ജീവിച്ചിരുന്ന ഖാനെ 2020 ൽ പാക്കിസ്ഥാൻ അറസ്റ്റ് ചെയ്ത് 2023 ൽ ബ്രിട്ടന് കൈമാറുകയായിരുന്നു. 2005 നവംബർ 18 ന്, ബ്രാഡ്ഫോർഡിലെ മോർലി സ്ട്രീറ്റിലെ യൂണിവേഴ്സൽ എക്സ്പ്രസ് ട്രാവൽ ഏജന്‍റസിനെ ലക്ഷ്യമിട്ട് ഒരു സായുധ കവർച്ച നടന്നു. ഈ സമയത്ത്, ഷാരോൺ ബെഷെനിവ്സ്കിയും അവരുടെ സഹപ്രവർത്തകയായ തെരേസ മിൽബേണും കവർച്ചക്കാരെ നേരിട്ടു. ഇതിനിടെ ഖാൻ ബെഷെനിവ്സ്കിയെ വെടിവെച്ച് കൊലപ്പെടുത്തുകയും മിൽബേണിന് ഗുരുതരമായി പരുക്കേൽപ്പിക്കുകയും ചെയ്തു.
19 വർഷത്തോളം പാക്കിസ്ഥാനിൽ ഒളിവിൽ ജീവിച്ച ഖാനെ 2020 ൽ അറസ്റ്റ് ചെയ്ത് 2023 ൽ ബ്രിട്ടന് കൈമാറി. കഴിഞ്ഞ ദിവസങ്ങളിൽ ലീഡ്‌സ് ക്രൗൺ കോടതിയിൽ നടന്ന വിചാരണയ്ക്ക് ശേഷം ഖാനെ കൊലപാതക കുറ്റത്തിന് ജീവപര്യന്തം ശിക്ഷിക്കുകയായിരുന്നു. ഇപ്പോൾ 75 വയസ്സുള്ള ഖാൻ വിചാരണയിൽ ഹൃദ്രോഗവും നടുവേദനയും ഉൾപ്പെടെ നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്ന് അവകാശപ്പെട്ടു. നിയമത്തെ വെട്ടിച്ച് രാജ്യം വിട്ട പ്രതിക്ക് ചെറുപ്പവും ആരോഗ്യവും ഉള്ള കാലങ്ങളില്‍ സ്വാതന്ത്ര്യത്തിലായിരുന്നല്ലോ എന്ന് കോടതിയിൽ വെച്ച് ജഡ്‌ജ്‌യിൽ നിന്നും മറു ചോദ്യം ഉണ്ടായി. തുടർന്നാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്