യുകെയില്‍ സൈക്യാട്രിസ്റ്റ് ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റിക്രൂട്ട്മെന്റ്; ഇപ്പോള്‍ അപേക്ഷിക്കാം
തിരുവനന്തപുരം ∙ എൻഎച്ച്എസ് ഹംബർ ആൻഡ് നോർത്ത് യോർക്ക്ഷെയർ ഹെൽത്ത് ആൻഡ് കെയർ പാർട്ണർഷിപ്പുമായി സഹകരിച്ച് സൈക്യാട്രിസ്റ്റ് ഒഴിവുകളിലേക്ക് സംസ്ഥാനസര്‍ക്കാര്‍

തിരുവനന്തപുരം ∙ എൻഎച്ച്എസ് ഹംബർ ആൻഡ് നോർത്ത് യോർക്ക്ഷെയർ ഹെൽത്ത് ആൻഡ് കെയർ പാർട്ണർഷിപ്പുമായി സഹകരിച്ച് സൈക്യാട്രിസ്റ്റ് ഒഴിവുകളിലേക്ക് സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനമായ നോർക്ക റൂട്ട്‌സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. ഇതിനായുളള അഭിമുഖങ്ങള്‍ 2024 ജൂണ്‍ 06, 07 തീയ്യതികളില്‍ എറണാകുളത്ത് നടക്കും.
ആർക്കൊക്കെ അപേക്ഷിക്കാം:
∙ MBBS നു ശേഷം സൈക്യാട്രിയില്‍ MD/DNB മോ തത്തുല്യയോഗ്യതയോ, അല്ലെങ്കില്‍ DPM ഉം അധിക പ്രവൃത്തിപരിചയവും.
∙ കഴിഞ്ഞ 5 വർഷത്തിനിടെ (കഴിഞ്ഞ 12 മാസങ്ങൾ ഉൾപ്പെടെ) 3 വർഷത്തെ പ്രവൃത്തിപരിചയം. അതിൽ 2 വർഷം സൈക്യാട്രിയിൽ.
∙ IELTS-7.5 (ഓരോ കാറ്റഗറിക്കും കുറഞ്ഞത് 7) അല്ലെങ്കില്‍ OET ഓരോ മോഡ്യൂളിനും കുറഞ്ഞത് B
ശമ്പളം പ്രവൃത്തിപരിചയം പരിഗണിച്ച് പ്രതിവർഷം 52,530.00 പൗണ്ട് മുതൽ 82,400.00 പൗണ്ട് വരെയാണ്. ഇതിനോടൊപ്പം മറ്റ് ആനുകൂല്യങ്ങള്‍ക്കും അര്‍ഹതയുണ്ടാകും. ഉദ്യോഗാര്‍ഥികൾ വിശദമായ സിവി യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, പാസ്പോര്‍ട്ടിന്റെ പകര്‍പ്പ് എന്നിവ സഹിതം rmt3.norka@kerala.gov.in എന്ന ഇ-മെയില്‍ ഐഡിയിലേക്ക് മേയ് 27നകം അപേക്ഷ നല്‍കണമെന്ന് നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ (ഇന്‍-ചാര്‍ജ്ജ്) അജിത്ത് കോളശ്ശേരി അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക്:
www.nifl.norkaroots.org വെബ്‌സൈറ്റിൽ ലഭ്യമാണ്.
അല്ലെങ്കില്‍ 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫിസ് സമയത്ത്, പ്രവൃത്തിദിനങ്ങളില്‍) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.
(വാർത്ത ∙ ഡോ. അഞ്ചല്‍ കൃഷ്ണകുമാര്‍)