ലണ്ടൻ∙ ആരോഗ്യമേഖലയിലെ കെടുകാര്യസ്ഥതകളുടെ പേരിൽ രാജ്യത്തിന് ഉണ്ടായ മാനക്കേടിനും ആളുകൾക്ക് ഉണ്ടായ ജീവഹാനിക്കും ആരോഗ്യപ്രശ്നങ്ങൾക്കും രാജ്യത്തോട് ക്ഷമാപണം നടത്തി പ്രധാനമന്ത്രി ഋഷി സുനകും പ്രതിപക്ഷ നേതാവ് സർ കേർ സ്റ്റാമറും. ഒരിക്കലും സംഭവിക്കരുതാത്ത തെറ്റിന് നിർവ്യാജമായ ക്ഷമാപണം നടത്തുന്നതായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ∙ ആരോഗ്യമേഖലയിലെ കെടുകാര്യസ്ഥതകളുടെ പേരിൽ രാജ്യത്തിന് ഉണ്ടായ മാനക്കേടിനും ആളുകൾക്ക് ഉണ്ടായ ജീവഹാനിക്കും ആരോഗ്യപ്രശ്നങ്ങൾക്കും രാജ്യത്തോട് ക്ഷമാപണം നടത്തി പ്രധാനമന്ത്രി ഋഷി സുനകും പ്രതിപക്ഷ നേതാവ് സർ കേർ സ്റ്റാമറും. ഒരിക്കലും സംഭവിക്കരുതാത്ത തെറ്റിന് നിർവ്യാജമായ ക്ഷമാപണം നടത്തുന്നതായി പ്രധാനമന്ത്രി അറിയിച്ചു. വരും ദിവസങ്ങളിൽ ഈ തെറ്റിന് പ്രായശ്ചിത്തമായി നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ.

1970-1991 കാലഘട്ടത്തിൽ സംഭവിച്ച തെറ്റിനാണ് പ്രധാനമന്ത്രി ഋഷി സുനക് ഇന്നലെ പാർലമെന്‍റിൽ രാജ്യത്തോട് ക്ഷമാപണം നടത്തിയത്. ഈ കാലയളവിൽ, കൃത്യമായ പരിശോധനയില്ലാതെ ശേഖരിച്ച അണുബാധയുള്ള രക്തം മുപ്പതിനായിരത്തിലധികം രോഗികൾക്ക് നൽകിയതായി സ്വതന്ത്ര അന്വേഷണ കമ്മീഷൻ കണ്ടെത്തി. ഇതിന്‍റെ ഫലമായി, ഭൂരിഭാഗം പേർക്കും ഗുരുതര രോഗങ്ങൾ ഉൾപ്പെടെ ബാധിച്ചു. സർ ബ്രയാൻ ലാങ്സ്റ്റാഫിന്‍റെ നേതൃത്വത്തിലുള്ള കമ്മീഷന്‍റെ റിപ്പോർട്ടിൽ, ഇത്തരത്തിലുള്ള രക്തം സ്വീകരിച്ചതോടെ മൂവായിരത്തിലധികം പേർ കാൻസർ, ഹെപ്പറ്റൈറ്റിസ് എന്നിവയുൾപ്പെടെയുള്ള രോഗങ്ങൾ ബാധിച്ച് മരിച്ചതായി കണ്ടെത്തി. അഞ്ച് വർഷം നീണ്ടുനിന്ന അന്വേഷണത്തിന് ശേഷമാണ് ഈ റിപ്പോർട്ട് കമ്മീഷൻ പുറത്തുവിട്ടത്.

ADVERTISEMENT

വിദേശത്തുനിന്നും ഇറക്കുമതി ചെയ്ത രക്തശേഖരത്തിലാണ് ഇത്തരം അണുബാധയുള്ള രക്തം കണ്ടെത്തിയത്. ജയിൽപുള്ളികളും ലഹരിമരുന്ന് ഉപയോഗിക്കുന്നവരുമായ ദാതാക്കളിൽനിന്നും ശേഖരിച്ച രക്തമാണ് ഇത്തരത്തിൽ എൻ.എച്ച്.എസിൽ ചികിൽസയ്ക്കായി ഉപയോഗിച്ചതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. 1986 വരെ ബ്രിട്ടനിലെ ജയിൽ പുള്ളികളിൽനിന്നും ഇത്തരത്തിൽ രക്തം ശേഖരിച്ചിരുന്നതായും റിപ്പോർട്ടിലുണ്ട്. ഇത്തരത്തിൽ ശേഖരിക്കുന്ന രക്തം കൃത്യമായ പരിശോധനകൾ ഇല്ലാതെയാണ് രോഗികൾക്ക് നൽകിയിരുന്നതെന്നും റിപ്പോർട്ട് പറയുന്നു. 

ഇത് യാദൃശ്ചികമായി സംഭവിച്ച തെറ്റല്ലെന്നും ഡോക്ടർമാരും ബ്ലഡ് സർവീസും കാലാകാലങ്ങളിൽ ഭരണത്തിലിരുന്ന സർക്കാരുകളും എല്ലാം രോഗികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിൽ വീഴ്ച വരുത്തിയെന്നാണ് അന്വേഷണ കമ്മിഷൻ വ്യക്തമാക്കുന്നത്. രോഗികളുടെ സുരക്ഷയ്ക്കായിരിക്കണം ഏറ്റവും വലിയ പ്രാധാന്യം നൽകേണ്ടത് എന്ന തത്വം ഇക്കാര്യത്തിൽ വിസ്മരിക്കപ്പെട്ടു. 

ADVERTISEMENT

ഇത്തരത്തിൽ ശേഖരിച്ച രക്തം നൽകുന്നതിന്‍റെ ദൂഷ്യവശങ്ങളെക്കുരിച്ചും അപകടത്തെക്കുറിച്ചും രോഗികളെ ബോധവാന്മാരാക്കിയിരുന്നില്ല. അതിനാൽതന്നെ ഇതുമൂലമുള്ള അപകടം രോഗികൾ തിരിച്ചറിഞ്ഞിരുന്നില്ല എന്നാണ് അന്വേഷണം തുറന്നുകാട്ടുന്നത്. ഏറ്റവും മികച്ച ചികിൽസയാണ് രോഗികൾക്ക് നൽകുന്നതെന്ന് മാറിവന്ന സർക്കാരുകളും ആവർത്തിച്ചു. വിദേശത്തുനിന്നും രക്തം ഇറക്കുമതി ചെയ്യുന്നതിന്‍റെ അപകട സാധ്യത പലരും ചൂണ്ടിക്കാട്ടിയിട്ടും 1983ൽ ഇതിന്‍റെ ഇറക്കുമതി നിയന്ത്രിക്കുന്നതിൽ സർക്കാർ വിഴ്ച വരുത്തിയെന്നാണ് കമ്മിഷന്‍റെ കണ്ടെത്തൽ. രക്തം പരിശോധിക്കുന്നതിൽ യുകെ ബ്ലഡ് സർവീസ് വരുത്തിയ വീഴ്ചയെയും അന്വേഷണ റിപ്പോർട്ട് വിമർശിക്കുന്നുണ്ട്. മുൻ പ്രധാനമന്ത്രി മാർഗരറ്റ് താച്ചറെയും അന്നത്തെ ആരോഗ്യമന്ത്രിയും വിമർശിക്കുന്നതാണ് അന്വേഷണ കമ്മിഷന്‍റെ കണ്ടെത്തലുകൾ. 

കമ്മിഷന്‍റെ കണ്ടെത്തലുകളെ ശരിവച്ച് നിർവ്യാജമായിരുന്നു ഇന്നലെ പാർലമെന്‍റിൽ പ്രധാനമന്ത്രിയുടെ മാപ്പു പറച്ചിൽ. പിന്നാലെ പ്രതിപക്ഷ നേതാവും കാലാകാലങ്ങളിലുണ്ടായ ഭരണപരമായ വീഴ്ചയ്ക്ക് രാജ്യത്തോട് മാപ്പു പറഞ്ഞു. രാജ്യത്തിന് ഇത് നാണക്കേടിന്‍റെ ദിനമാണെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. ഈ പരാജയത്തിന് പാർലമെന്‍റ് രാജ്യത്തോട് മാപ്പു പറയുന്നതായി പ്രധാനമന്ത്രി പറഞ്ഞു. 

English Summary:

UK PM Apologises For Infected Blood Scandal Cover-Up