ബ്രിട്ടനിൽ പണപ്പെരുപ്പനിരക്ക് 2.3 ശതമാനത്തിൽ; പലിശ കുറയുമെന്ന് പ്രതീക്ഷ
ലണ്ടൻ∙ ബ്രിട്ടനിൽ പണപ്പെരുപ്പ നിരക്ക് 2.3 ശതമാനത്തിലേക്ക് താഴ്ന്നു. സർക്കാരിന്‍റെ ലക്ഷ്യമായ രണ്ടുശതമാനത്തിലേക്ക് എത്താൻ ഇനി ഏറെദൂരം ബാക്കിയില്ലാത്ത സ്ഥിതിയിലാണ് പണപ്പെരുപ്പ നിരക്ക്. അവശ്യസാധനങ്ങളുടെ വില ഇപ്പോഴും വർധിക്കുന്ന നിലതന്നെയാണ് ഉള്ളതെങ്കിലും വിലവർധനയുടെ തോത് ഗണ്യമായി കുറഞ്ഞു. ഗ്യാസ്-

ലണ്ടൻ∙ ബ്രിട്ടനിൽ പണപ്പെരുപ്പ നിരക്ക് 2.3 ശതമാനത്തിലേക്ക് താഴ്ന്നു. സർക്കാരിന്‍റെ ലക്ഷ്യമായ രണ്ടുശതമാനത്തിലേക്ക് എത്താൻ ഇനി ഏറെദൂരം ബാക്കിയില്ലാത്ത സ്ഥിതിയിലാണ് പണപ്പെരുപ്പ നിരക്ക്. അവശ്യസാധനങ്ങളുടെ വില ഇപ്പോഴും വർധിക്കുന്ന നിലതന്നെയാണ് ഉള്ളതെങ്കിലും വിലവർധനയുടെ തോത് ഗണ്യമായി കുറഞ്ഞു. ഗ്യാസ്- ഇലക്ട്രിസിറ്റി നിരക്കിലുണ്ടായ നിയന്ത്രണമാണ് വളരെ പെട്ടെന്ന് പണപ്പെരുപ്പ നിരക്ക് കുറയാൻ കാരണമായത്. മാർച്ചിൽ 3.2 ശതമാനമായിരുന്ന പണപ്പെരുപ്പ നിരക്കാണ് വീണ്ടും കുറഞ്ഞ് 2.3 ശതമാനത്തിൽ എത്തിയത്. ഒരു വർഷം മുൻപ് 11 ശതമാനത്തിനു മുകളിലായിരുന്നു ബ്രിട്ടനിലെ പണപ്പെരുപ്പം. ഇത് നിയന്ത്രിക്കാൻ പലിശ നിരക്ക് അടിക്കടിയായി ഉയർത്തി 5.25 ശതമാനത്തിൽ എത്തിച്ചിരുന്നു. ജനങ്ങളുടെ വാങ്ങൽ ശേഷി കുറയ്ക്കുക എന്നതായിരുന്നു പലിശ നിരക്ക് ഉയർത്തിയതിനു പിന്നിലെ തന്ത്രം. ഇതു ഫലം കണ്ടതോടെ വിലക്കയറ്റം നിയന്ത്രണ വിധേയമായി.
ഒരുവർഷത്തിനുള്ളിൽ പണപ്പെരുപ്പ നിരക്ക് പകുതിയായി കുറയ്ക്കുമെന്നായിരുന്നു പ്രധാനമന്ത്രി ഋഷി സുനക് നൽകിയിരുന്ന വാഗ്ദാനം. ഇതു പാലിച്ച് പകുതിയിലും താഴെയാക്കാൻ സർക്കാരിനു കഴിഞ്ഞു. ഈ സാഹചര്യത്തിൽ വേനൽക്കാലത്തിന്‍റെ അവസാനത്തോടെ പലിശ നിരക്കിൽ ചെറിയ തോതിലെങ്കിലും കുറവു വരുത്താനുള്ള സാധ്യത ഏറെയാണെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.