യൂറോപ്യൻ രാജ്യങ്ങളിലും മമ്മൂട്ടിയുടെ ‘ടർബോ ജോസ്’ ഇന്നെത്തും; റിലീസിന് തയാറെടുത്ത് മുന്നൂറോളം തിയറ്ററുകൾ
ലണ്ടൻ ∙ മെഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തുന്ന മാസ് ആക്‌ഷൻ കോമഡി ചിത്രമായ ‘ടർബോ’ ഇന്ന് യൂറോപ്യൻ രാജ്യങ്ങളിലും എത്തും. യൂറോപ്പിലെ 31 രാജ്യങ്ങളിലെ മുന്നൂറോളം തിയറ്ററുകളിലാണ് ചിത്രം റിലീസിന് തയ്യാറെടുക്കുന്നത്. ഇവയിൽ ഏറ്റവും കൂടുതൽ തിയറ്ററുകൾ യുകെയിലാണ്. ഇവിടെ 160 ൽപ്പരം ഇടങ്ങളിലാണ് പ്രദർശനം

ലണ്ടൻ ∙ മെഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തുന്ന മാസ് ആക്‌ഷൻ കോമഡി ചിത്രമായ ‘ടർബോ’ ഇന്ന് യൂറോപ്യൻ രാജ്യങ്ങളിലും എത്തും. യൂറോപ്പിലെ 31 രാജ്യങ്ങളിലെ മുന്നൂറോളം തിയറ്ററുകളിലാണ് ചിത്രം റിലീസിന് തയാറെടുക്കുന്നത്. ഇവയിൽ ഏറ്റവും കൂടുതൽ തിയറ്ററുകൾ യുകെയിലാണ്. ഇവിടെ 160 ൽപ്പരം ഇടങ്ങളിലാണ് പ്രദർശനം ഉണ്ടാവുക.
യുകെയിൽ പ്രീ ബുക്കിങിൽ റെക്കോർഡുകൾ തകർത്തുകൊണ്ടാണ് ചിത്രത്തിന്റെ തേരോട്ടം. ജർമനിയിൽ ഏറ്റവും വലിയ റിലീസുള്ള മലയാള ചിത്രമായും ടർബോ മാറിക്കഴിഞ്ഞു. ഇവിടെ 60 ൽപ്പരം ഇടങ്ങളിലാണ് പ്രദർശനം. ഇവ കൂടാതെ അയർലൻഡ്, സ്വിസർലൻഡ്, ഫ്രാൻസ്, പോളണ്ട്, നെതർലൻഡ്, ലക്‌സംബർഗ്, ടജകിസ്ഥാൻ, അർമേനിയ, ജോർജിയ, സ്ലോവേകിയ, ചെക്ക് റിപ്പബ്ലിക്, നോർവേ, ഓസ്ട്രിയ, സ്വീഡൻ, ഇറ്റലി, സ്പെയിൻ, കൊറേഷ്യ, സ്ലോവേനിയ, മാൾട്ട, പോർച്ചുഗൽ, ഫിൻലാൻഡ് ഉൾപ്പടെ നിരവധി രാജ്യങ്ങളിലെ മലയാളികൾക്ക് ആവേശം പകരാൻ ടർബോ എത്തുന്നുണ്ട്. 2 മണിക്കൂർ 35 മിനിറ്റ് ദൈർഘ്യമുള്ള ചിത്രം കേരളത്തിൽ ഇന്ന് രാവിലെ 8 മുതൽ പ്രദർശനം ആരംഭിച്ചു.
മമ്മൂട്ടി കമ്പനിയുടെ ബാനറിൽ വൈശാഖാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മിഥുൻ മാനുവൽ തോമസിന്റെതാണ് തിരക്കഥ. ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ വേഫറർ ഫിലിംസും ഓവർസീസ് ഡിസ്ട്രിബ്യൂഷൻ ട്രൂത്ത് ഗ്ലോബൽ ഫിലിംസുമാണ്. ജീപ്പ് ഡ്രൈവറായ ജോസിന്റെ കഥയാണ് ചിത്രം പറയുന്നത്. ജോസ് എന്ന കഥാപാത്രമായി മമ്മൂട്ടി എത്തുന്നു. കന്നഡ താരം രാജ് ബി. ഷെട്ടിയും തെലുങ്ക് നടൻ സുനിലുമാണ് അവതരിപ്പിക്കുന്നത്. ആക്‌ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയാണ് ചിത്രം ഒരുങ്ങുന്നത്. വിയറ്റ്നാം ഫൈറ്റേർസാണ് ആക്‌ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. പശ്ചാത്തല സംഗീതം ക്രിസ്റ്റോ സേവ്യറും ടീമും ചേർന്നാണ് ഒരുക്കുന്നത്. ഛായാഗ്രഹണം: വിഷ്ണു ശർമ, ചിത്രസംയോജനം ഷമീർ മുഹമ്മദ്, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ ഡിസൈനർ: ഷാജി നടുവിൽ, ആക്ഷൻ ഡയറക്ടർ: ഫൊണിക്സ് പ്രഭു, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിംഗ്, കോ-ഡയറക്ടർ: ഷാജി പടൂർ, കോസ്റ്റ്യൂം ഡിസൈനർ: മെൽവി ജെ & ആഭിജിത്ത്, മേക്കപ്പ്: റഷീദ് അഹമ്മദ് & ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ കൺട്രോളർ: ആരോമ മോഹൻ, ചീഫ് അസോ ഡയറക്ടർ: രാജേഷ് ആർ. കൃഷ്ണൻ, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ്: വിഷ്ണു സുഗതൻ, പിആർഒ: ശബരി.