ADVERTISEMENT

ബർമിങാം ∙ ഗ്രേറ്റ് ബ്രിട്ടൻ  സിറോ മലബാർ രൂപതയുടെ ഭരണ കാര്യങ്ങൾക്ക്  നേതൃത്വം കൊടുക്കുന്ന പുതിയ കുരിയ  രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ നേതൃത്വത്തിൽ നിലവിൽ വന്നു, രൂപതാധ്യക്ഷന്റെ കീഴിൽ പ്രോട്ടോ സിഞ്ചെല്ലൂസ് ആയി റവ. ഡോ.  ആന്റണി ചുണ്ടെലിക്കാട്ടും, ചാൻസിലർ ആയി റവ. ഡോ. മാത്യു പിണക്കാട്ടും  തുടരും, പാസ്റ്ററൽ കോഡിനേറ്റർ, അഭിവന്ദ്യ പിതാവിന്റെ സെക്രട്ടറി, പി ആർ ഒ എന്നീ ഉത്തരവാദിത്വങ്ങൾ പുതിയതായി റവ. ഡോ. ടോം ഓലിക്കരോട്ട് നിർവഹിക്കും, വൈസ് ചാൻസിലർ ആയി റവ. ഫാ. ഫാൻസ്വാ പത്തിലും, ഫിനാൻസ് ഓഫിസർ ആയി റവ. ഫാ. ജോ മൂലശ്ശേരി വി. സിയും തുടരും. രൂപതയിലെ വൈദികരുടെയും, സേഫ് ഗാർഡിങ്, ഹെൽത്ത് ആൻഡ് സേഫ്റ്റി കമ്മീഷൻ, തീർഥാടനങ്ങൾ എന്നീ കാര്യങ്ങളുടെ ഉത്തരവാദിത്വവും നിർവഹണവും വഹിക്കുന്നത് പ്രോട്ടോ സിഞ്ചെല്ലൂസ് ആയ റവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട് ആയിരിക്കും. ചാൻസിലർ ഓഫീസ് നിർവഹണം, കാനോനികമായ കാര്യങ്ങൾ, വീസ സംബന്ധിച്ച കാര്യങ്ങൾ എന്നിവയുടെ ഉത്തരവാദിത്വം നിർവഹിക്കുക രൂപത ചാൻസിലർ എന്ന നിലയിൽ റവ. ഡോ. മാത്യു പിണക്കാട്ട്  ആയിരിക്കും.

great-britain-diocese1

രൂപതയിലെ പതിനാറോളംവരുന്ന വിവിധ കമ്മീഷനുകൾ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ഏഴോളം വരുന്ന വിവിധ ഫോറങ്ങൾ എന്നിവയുടെ നേതൃത്വം വഹിക്കുക പാസ്റ്ററൽ കോഡിനേറ്റർ ആയ റവ. ഡോ. ടോം ഓലിക്കരോട്ട് ആയിരിക്കും, റവ. ഫാ. ജോ മൂലശ്ശേരി ഫിനാൻസ് ഓഫിസിന്റെ ചുമതലകൾ നിർവഹിക്കും, വൈസ് ചാൻസിലർ ആയ റവ. ഫാ. ഫാൻസ്വാ പത്തിൽ പ്രോപ്പർട്ടി കമ്മീഷൻ, ഹെൽത് ആൻഡ് സേഫ്റ്റി കമ്മീഷൻ  എന്നിവയുടെ ചുമതല വഹിക്കും. 

English Summary:

Great-Britain Diocese of Syro Malabar New Curia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com