‘തിരഞ്ഞെടുപ്പിനെ നേരിടാൻ നേതാക്കൾ തയ്യാർ’; ബ്രിട്ടനിൽ ലേബർ -ടോറി നേതാക്കളുടെ ആദ്യ ഡിബേറ്റ് ജൂൺ നാലിന്
ലണ്ടൻ∙ ബ്രിട്ടനിൽ തിരഞ്ഞെടുപ്പു പ്രചാരണത്തിന്‍റെ മുഖ്യ ആകർഷണമാണ് നേതാക്കൾ തമ്മിലുള്ള ഡിബേറ്റ്. ആളുകൾക്കു മുന്നിൽ ലൈവായി നിന്ന് നേതാക്കൾ പരസ്പരം ആശയങ്ങളും വാഗ്ദാനങ്ങളും നിരത്തി, കൊണ്ടും കൊടുത്തും മുന്നേറുന്ന ചാനൽ ഡിബേറ്റിൽ നേടുന്ന ആധിപത്യം വോട്ടർമാരെ സ്വാധീനിക്കും. ഇത്തരത്തിൽ വാക്ചാതുരിയിൽ മനം

ലണ്ടൻ∙ ബ്രിട്ടനിൽ തിരഞ്ഞെടുപ്പു പ്രചാരണത്തിന്‍റെ മുഖ്യ ആകർഷണമാണ് നേതാക്കൾ തമ്മിലുള്ള ഡിബേറ്റ്. ആളുകൾക്കു മുന്നിൽ ലൈവായി നിന്ന് നേതാക്കൾ പരസ്പരം ആശയങ്ങളും വാഗ്ദാനങ്ങളും നിരത്തി, കൊണ്ടും കൊടുത്തും മുന്നേറുന്ന ചാനൽ ഡിബേറ്റിൽ നേടുന്ന ആധിപത്യം വോട്ടർമാരെ സ്വാധീനിക്കും. ഇത്തരത്തിൽ വാക്ചാതുരിയിൽ മനം കവർന്ന് അധികാരത്തിലെത്തിയവരാണ് ടോണി ബ്ലെയറും ഡേവിഡ് കാമറണും ബോറിസ് ജോൺസണും ഉൾപ്പെടെയുള്ള നേതാക്കൾ.
ജൂലൈ നാലിന് പൊതു തിരഞ്ഞെടുപ്പു നടക്കുന്ന ബ്രിട്ടനിൽ ഇക്കുറി നേതാക്കളുടെ ആദ്യത്തെ ഡിബേറ്റ് ഐടിവിയിലാണ്. ജൂൺ നാലിന് ബ്രിട്ടിഷ് സമയം രാത്രി ഒൻപതിനാണ് ഐടിവിയിലെ ഒരു മണിക്കൂർ നീളുന്ന സംവാദം.
‘’സുനക് വേഴ്സസ് സ്റ്റാമർ’’ എന്നാണ് പരിപാടിയുടെ പേര്. ജൂലി എച്ചിങ്ങാം അവതാരികയാകുന്ന പരിപാടി തത്സമയം പ്രേക്ഷകരുടെ മുന്നിലാകും നടക്കുക. അതിനാൽതന്നെ പ്രേക്ഷകരുടെ ചോദ്യങ്ങൾക്കും നേതാക്കൾ മറുപടി പറയേണ്ടിവരും. 2015, 2017, 2019 വർഷങ്ങളിൽ സമാനമായ തിരഞ്ഞെടുപ്പു സംവാദ പരിപാടികൾ നടത്തി പരിചയമുള്ള മാധ്യമ പ്രവർത്തകയാണ് ജൂലി. വരും ദിവസങ്ങളിൽ മറ്റു പാർട്ടി നേതാക്കളെ പങ്കെടുപ്പിച്ചുള്ള അഭിമുഖങ്ങളും സംവാദങ്ങളും ഐടിവി വിഭാവനം ചെയ്യുന്നുണ്ട്.
ടോറി ലീഡറും പ്രധാനമന്ത്രിയുമായ ഋഷി സുനകും ലേബർ ലീഡറും പ്രതിപക്ഷ നേതാവുമായ കീത്ത് സ്റ്റാമറും തമ്മിലുള്ള ഒരു മണിക്കൂർ സംവാദം പ്രചാരണത്തിന്‍റെ ഔദ്യോഗിക തുടക്കംകൂടിയാകും. രാജ്യത്തെ മറ്റു പ്രമുഖ ചാനലുകളായ ബിബിസി, ചാനൽ-4, സ്കൈ ടിവി തുടങ്ങിയവരും വരും ദിവസങ്ങളിൽ സമാനമായ സംവാദങ്ങൾ ഒരുക്കുന്നുണ്ട്.