റോമിലെ എയർപോർട്ടിൽ മലയാളി യുവാവിനെ കാണാതായി; കരഞ്ഞുവിളിച്ച് മാതാപിതാക്കൾ: കണ്ടെത്തി നാട്ടിലെത്തിച്ചു
റോം ∙ റോമിലെ എയർപോർട്ടിൽ കാണാതായ മലയാളി യുവാവ് അനന്തുവിനെ കണ്ടെത്തി ഇറ്റലിയിലെ മലയാളി സംഘടനയായ അലിക് ഇറ്റലി.
റോം ∙ റോമിലെ എയർപോർട്ടിൽ കാണാതായ മലയാളി യുവാവ് അനന്തുവിനെ കണ്ടെത്തി ഇറ്റലിയിലെ മലയാളി സംഘടനയായ അലിക് ഇറ്റലി.
റോം ∙ റോമിലെ എയർപോർട്ടിൽ കാണാതായ മലയാളി യുവാവ് അനന്തുവിനെ കണ്ടെത്തി ഇറ്റലിയിലെ മലയാളി സംഘടനയായ അലിക് ഇറ്റലി.
റോം ∙ റോമിലെ എയർപോർട്ടിൽ കാണാതായ മലയാളി യുവാവ് അനന്തുവിനെ കണ്ടെത്തി ഇറ്റലിയിലെ മലയാളി സംഘടനയായ അലിക് ഇറ്റലി. മാൾട്ടയിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രാമദ്ധ്യേ റോമിലെ എയർ പോർട്ടിൽ നിന്നു എത്തിഹാദ് എയർവേയ്സിന്റെ കൺക്‌ഷൻ ഫ്ലൈറ്റിൽ രാത്രി പത്തുമണിക്ക് കയറിയ അനന്തു ഭയം മൂലം ഫ്ലൈറ്റിൽ നിന്നും തിരിച്ച് ഇറങ്ങുകയായിരുന്നു. ശേഷം മാതാപിതക്കളെ ബന്ധപ്പെട്ടു .
രാത്രിയിൽ തനിയെ എയർപോർട്ടിൽ തങ്ങിയ അനന്തുവിനെ പിറ്റേന്ന് രാവിലെ വരെ മാതാപിതാക്കൾ ഫോണിൽ വിളിച്ചു സംസാരിച്ചുകൊണ്ടിരുന്നു. ഇത്രയും സമയം എയർ പോർട്ടിൽ ചിലവഴിച്ച അനന്തു വളരെ ക്ഷീണിതനയാരിന്നു. പിന്നീട് അനന്തുവിനെക്കുറിച്ച് യാതൊരു വിവരവും ഇല്ലാതെ വരികയും മാതാപിതാക്കൾ കണ്ണൂർ അസോസിയേഷൻ സെക്രട്ടറിയെ വിവരം അറിയിക്കുകയുമായിരുന്നു. തുടർന്ന് അലിക് പ്രസിഡന്റിന്റെ മേൽനോട്ടത്തിൽ ഫ്യുമിച്ചിനോ എയർപോർട്ടിൽ നടത്തിയ തിരച്ചിലിൽ അനന്തുവിനെ കണ്ടെത്തുകയായിരുന്നു.
പിന്നീട്, അനന്തുവിനെ ആരുടെയെങ്കിലും ഒപ്പം നാട്ടിലേക്ക് അയക്കാമോ എന്ന് മാതാപിതാക്കൾ ചോദിച്ചു. മാതാപിതാക്കളുടെ ആവശ്യപ്രകാരം അലിക് കമ്മിറ്റി കൗൺസിലർ ജെജി മാന്നാറിനൊപ്പം അനന്തുവിനെ നാട്ടിലേക്ക് അയക്കുകയായിരുന്നു. അലിക് പ്രസിഡന്റ് ഷൈൻ റോബർട്ട് ലോപ്പസ്, ട്രഷറർ ഗോപകുമാർ, കൗണിസലർമാരായ നിഷാന്ത്, സിറിയക് ജോസ്, ജിന്റോ കുര്യാക്കോസ്, ഓഡിറ്റർ ജോസ് മോൻ കമ്മിട്ടിയിൽ എന്നിവരുടെ നേതൃത്വത്തിൽ ഇരുവരെയും റോമിൽ നിന്നും കൊച്ചിയിലേക്ക് യാത്രായാക്കി. അനന്തുവിനെ കണ്ടെത്തിയ അലിക് ഇറ്റലിക്ക് മാതാപിതാക്കൾ നന്ദി അറിയിച്ചു.