ഗ്രേറ്റ് ബ്രിട്ടൻ സിറോ രൂപത സുവാറ ബൈബിൾ ക്വിസ് മത്സര വിജയികൾ
ലിവർപൂൾ ∙ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബൈബിൾ അപ്പൊസ്‌തലേറ്റിന്റെ നേതൃത്വത്തിൽ നടത്തിയ സുവാറ ബൈബിൾ ക്വിസ് മത്സരത്തിന്റെ ഫൈനൽ മത്സരം ലിവർപൂൾ ഔർ ലേഡി ക്യൂൻ ഓഫ് പീസ് പാരിഷ് ഹാളിൽ വച്ച് നടത്തപ്പെട്ടു. ബൈബിൾ അപ്പസ്റ്റലേറ്റ് കമ്മിഷൻ ചെയർമാൻ റവ. ഫാ. ജോർജ് എട്ടുപറയിൽ മത്സരം ഉദ്ഘാടനം ചെയ്തു. കാറ്റക്കിസം

ലിവർപൂൾ ∙ ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപത ബൈബിൾ അപ്പൊസ്‌തലേറ്റിന്റെ നേതൃത്വത്തിൽ നടത്തിയ സുവാറ ബൈബിൾ ക്വിസ് മത്സരത്തിന്റെ ഫൈനൽ മത്സരം ലിവർപൂൾ ഔർ ലേഡി ക്യൂൻ ഓഫ് പീസ് പാരിഷ് ഹാളിൽ വച്ച് നടത്തപ്പെട്ടു. ബൈബിൾ അപ്പസ്റ്റലേറ്റ് കമ്മിഷൻ ചെയർമാൻ ഫാ. ജോർജ് എട്ടുപറയിൽ മത്സരം ഉദ്ഘാടനം ചെയ്തു. കാറ്റക്കിസം കമ്മിഷൻ ചെയർമാൻ റവ. ഡോ. വർഗീസ് പുത്തൻപുരക്കൽ കുട്ടികൾക്ക് വേണ്ടി പ്രാർത്ഥിക്കുകയും ബൈബിൾ വചനങ്ങൾ നിങ്ങളുടെ വഴികളിൽ ശക്തികേന്ദ്രമാകട്ടെ എന്ന് ആശംസിക്കുകയും ചെയ്തു. മത്സരാർഥികളുടെ റജിസ്‌ട്രേഷൻ പൂർത്തീകരിച്ചതിന്ശേഷം പതിനൊന്നുമണിയോടുകൂടി കാറ്റഗറി 8 -10 മത്സരങ്ങൾ ആരംഭിച്ചു. തുടർന്ന് വിവിധ കാറ്റഗറി വിഭാഗത്തിലുള്ള മത്സരങ്ങൾ നടന്നു. വൈകുന്നേരം നടന്ന സമാപന സമ്മേളനത്തിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ മത്സരവിജയികൾക്ക് സമ്മാനങ്ങൾ നൽകുകുകയും ഫൈനൽ മത്സരത്തിൽ പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്ക്കുകയും ചെയ്തു.
രൂപത ബൈബിൾ അപ്പോസ്റ്റലേറ്റാണ് എല്ലാവർഷവും സുവാറ ബൈബിൾ ക്വിസ് മത്സരങ്ങൾ നടത്തുക. കമ്മീഷൻ കോ ഓർഡിനേറ്റർ ആന്റണി മാത്യു, ഷാജു ജോസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മീഷൻ അഗങ്ങളാണ് സുവാറ ബൈബിൾ ക്വിസ് മത്സരങ്ങളുടെ വിജയത്തിനായി പ്രവർത്തിച്ചത്.
സുവാറ 2024 മത്സരവിജയികൾ :
8-10
ഒന്നാം സ്ഥാനം - ആബേൽ അനൂപ്- ഗ്ലൗസെസ്റ്റർ
രണ്ടാം സ്ഥാനം - എഷാൽ സായൂജ് - ഷെഫീൽഡ്
മൂന്നാം സ്ഥാനം - ടിയ സജി - സ്റ്റോക്ക് ഓൺ ട്രെന്‍റ്
പ്രായപരിധി 11-13
ഒന്നാം സ്ഥാനം - മെലിസ ജോൺ, കേംബ്രിജ്
രണ്ടാം സ്ഥാനം - ആഷർ മാത്യു, കാർഡിഫ്
മൂന്നാം സ്ഥാനം- മെൽവിൻ ജെയ്‌മോൻ, ന്യൂകാസിൽ
വിഭാഗം 14-17
ഒന്നാം സ്ഥാനം - മരിയ മിജോസ്, വിഗാൻ
രണ്ടാം സ്ഥാനം– എയ്ഡൻ സോയ്, ന്യൂ കാസിൽ
മൂന്നാം സഥാനം സാമുവൽ സിപ്സൺ, ആഷ്ഫോർഡ്
18 വയസ്സിന് മുകളിൽ പ്രായമുള്ളവർ
ഒന്നാം സ്ഥാനം - ടിന്‍റു ജോസഫ്, എഡിൻബറോ
രണ്ടാം സ്ഥാനം - മിനു മാത്യു, സ്റ്റോക്ക് - ഓൺ- ട്രെന്‍റ്
മൂന്നാം സ്ഥാനം - ടിന്‍റു ജോസ്, സ്റ്റീവനേജ്
മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും വിജയികൾ ആയവർക്കും പ്രാർത്ഥനാശംസകൾ നേരുന്നതായി ബൈബിൾ അപ്പോസ്റ്റലേറ്റ് കമ്മീഷന് വേണ്ടി പി ആർ ഓ ജിമ്മിച്ചൻ ജോർജ് അറിയിച്ചു.