ജര്‍മനിയില്‍ വെള്ളപ്പൊക്കം രൂക്ഷം; ട്രെയിൻ പാളം തെറ്റി
ബര്‍ലിന്‍ ∙ ജർമനിയുടെ തെക്കന്‍ പ്രദേശങ്ങളിലുണ്ടായ കൊടുങ്കാറ്റും വെള്ളപ്പൊക്കവും കാരണം ട്രെയിനുകള്‍ റദ്ദാക്കി. കനത്ത മഴയെത്തുടര്‍ന്ന് ഞായറാഴ്ച മ്യൂണിക്കിനും

ബര്‍ലിന്‍ ∙ ജർമനിയുടെ തെക്കന്‍ പ്രദേശങ്ങളിലുണ്ടായ കൊടുങ്കാറ്റും വെള്ളപ്പൊക്കവും കാരണം ട്രെയിനുകള്‍ റദ്ദാക്കി. കനത്ത മഴയെത്തുടര്‍ന്ന് ഞായറാഴ്ച മ്യൂണിക്കിനും സ്ററുട്ട്ഗാര്‍ട്ടിനും ഇടയിലുള്ള ട്രെയിനുകളാണ് റദ്ദാക്കിയത്. ബാഡന്‍ വുര്‍ട്ടംബര്‍ഗില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഇന്റര്‍സിറ്റി എക്സ്പ്രസ് പാളം തെറ്റി. ട്രെയിനില്‍ 185 യാത്രക്കാരുണ്ടായിരുന്നു, ആര്‍ക്കും പരുക്കില്ല.
കനത്ത മഴയില്‍ ജർമനിയുടെ തെക്കന്‍ സംസ്ഥാനങ്ങളിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ ജര്‍മന്‍ സൈന്യം രംഗത്തെത്തി. ഡാന്യൂബ് നദിയിലും പോഷക നദികളിലും വെള്ളം ഉയർന്നത് മൂലം ബവേറിയയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അപ്പര്‍ ബവേറിയന്‍ പട്ടണമായ ഷ്രോബെൻ ഹൗസനില്‍ നിന്ന് 670 പേരെ ഒഴിപ്പിച്ചു.