കേംബ്രിജ് മേയർ ബൈജു തിട്ടാലയ്ക്ക് സ്വീകരണം നൽകി
കേംബ്രിജ് മലയാളി അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ കേംബ്രിജ് മേയറായി തിരെഞ്ഞെടുക്കപ്പെട്ട അഡ്വ. ബൈജു തിട്ടാലയ്ക്കു സ്വീകരണം നൽകി.

കേംബ്രിജ്∙ കേംബ്രിജ് മലയാളി അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ കേംബ്രിജ് മേയറായി തിരെഞ്ഞെടുക്കപ്പെട്ട അഡ്വ. ബൈജു തിട്ടാലയ്ക്കു സ്വീകരണം നൽകി.
ഈ മാസം ഏഴിന് വൈകീട്ട് 7 മണിക്ക് കേംബ്രിജിലുള്ള സെന്‍റ് തോമസ് ഹാളിൽ വച്ച് നടന്ന സ്വീകരണ യോഗത്തിലേക്ക് ബൈജു തിട്ടാലയെ താലപ്പൊലിയോടെ സ്വീകരിച്ചു. തുടർന്ന് നടന്ന സ്വീകരണ സമ്മേളനത്തിൽ കേംബ്രിജ് മലയാളി അസോസിയേഷൻ പ്രസിഡന്‍റ് എബ്രഹാം ലൂക്കോസ് അധ്യക്ഷത വഹിച്ചു.
കേംബ്രിജ് പാർലമെന്‍റ് അംഗം ഡാനിയേൽ ഷൈനെർ സ്വീകരണ സമ്മേളനം ഉദ്‌ഘാടനം ചെയ്തു. മേയറിനു ആശംസ നേർന്നുകൊണ്ട് സോണി ജോർജ്, മഞ്ജു ബിനോയ്, ഇന്ദു ഫ്രാൻസിസ്, വിദ്യാ പ്രകാശ് എന്നിവർ ആശംസ നേർന്നുകൊണ്ട് സംസാരിച്ചു. സെക്രട്ടറി മിനി ജോൺ സ്വാഗതവും, എക്സിക്യൂട്ടീവ് മെമ്പർ ജിജോ ജോർജ് നന്ദിയും പറഞ്ഞു.
തനിക്ക് ലഭിച്ച സ്വീകരണം വലിയ ഒരു അംഗീകാരമായിരുന്നുവെന്ന് മറുപടി പ്രസംഗത്തിൽ അഡ്വ. ബൈജു തിട്ടാല അഭിപ്രായപ്പെട്ടു. 20 വർഷം മുൻപ് കേംബ്രിജിലെത്തിയ താൻ കടന്നുവന്ന വഴികളും അവിടെ നേരിട്ട പ്രതിസന്ധികളും, ആ പ്രതിസന്ധികളെ അതിജീവിച്ച് വിജയത്തിലെത്തിയതും വിശദീകരിച്ചു. കൂടാതെ തന്‍റെ രാഷ്ട്രീയ വഴികളിൽ ഇന്ത്യൻ സമൂഹത്തിൽ നിന്നും ലഭിച്ച അകമൊഴിഞ്ഞ പ്രോത്സാഹവും, പിന്തുണയും എടുത്തുപറഞ്ഞു. തുടർന്നും മുൻപോട്ടുള്ള പ്രയാണത്തിൽ ഒരു കൈത്താങ്ങായി കേംബ്രിജ് മലയാളി കമ്മ്യുണിറ്റി കൂടെയുണ്ടാകേണമെന്ന് അഭ്യർഥിച്ചു.