സഹൃദയ അണിയിച്ചൊരുക്കുന്ന ഏഴാമത് അഖില യുകെ വടംവലി മത്സരം ജൂലൈ ഏഴിന്
സഹൃദയ ദി കെന്‍റ് കേരളൈറ്റ്സ് അഭിമാനപുരസരം അണിയിച്ചൊരുക്കുന്ന ഏഴാമത് അഖില യു.കെ വടം വലി മത്സരം ജൂലൈ ഏഴിന് ടൺ ബ്രിഡ്ജിലെ ഹിൽഡൻബറോയിലെ സാക് വില്ലാ സ്കൂൾ മൈതാനത്ത് അരങ്ങേറും.

ലണ്ടൻ ∙ സഹൃദയ ദി കെന്‍റ് കേരളൈറ്റ്സ് അഭിമാനപുരസരം അണിയിച്ചൊരുക്കുന്ന ഏഴാമത് അഖില യു.കെ വടം വലി മത്സരം ജൂലൈ ഏഴിന് ടൺ ബ്രിഡ്ജിലെ ഹിൽഡൻബറോയിലെ സാക് വില്ലാ സ്കൂൾ മൈതാനത്ത് അരങ്ങേറും. വിജയികൾക്ക് സമ്മാന തുകയും ട്രോഫിയും ലഭിക്കും. ആദ്യ ഏട്ടു സ്ഥാനക്കാർക്കു ക്യാഷ് പ്രൈസും ട്രോഫിയും നൽകുമ്പോൾ പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും പ്രോത്സാഹന സമ്മാനങ്ങൾ സഹൃദയ നൽകുന്നതായിരിക്കും.
യുകെയിലെ ഒരു റജിസ്റ്റട്രേഡ് ജീവകാരുണ്യ മലയാളി അസോസിയേഷനായ സഹൃദയ ദി കെന്‍റ് കേരളൈറ്റ്സ് ഒരു ചാരിറ്റ് ഈവന്‍റ് ആയാണ് ഈ വടംവലി മത്സരം സംഘടിപ്പിക്കുന്നത്. ഏകദേശം ആയിരക്കണക്കിനു കാണികളെ പ്രതീക്ഷിക്കുന്ന ഈ പോരാട്ടത്തിന്‍റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായിരിക്കുകയാണ്. സഹൃദയയുടെ അഖില യുകെ വടംവലി മത്സരത്തിനോടൊപ്പം സഹൃദയ നിങ്ങൾക്കായി ഒരുക്കുന്നതു ഒരു ദിനം സകുടുബം ആസ്വദിക്കുവാനുമുള്ള സുവർണാവസരമാണ്.
കുട്ടികൾക്ക് വേണ്ടി ബൗൺസി കാസിൽ, ഫേസ് പെയിന്‍റിങ്, നാടൻ ഭക്ഷണശാല, ലക്കി ഡ്രോ ഒപ്പം എല്ലാ വടംവലി പ്രേമികൾക്കും സൗജന്യ പാർക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഈ ആവേശപോരാട്ടം കണ്ടാസ്വദിക്കുവാനും, സകുടുംബം വന്നു ചേർന്നു സഹൃദയ ഒരുക്കിയിരിക്കുന്ന വിസ്മയങ്ങളിൽ പങ്കാളിയാക്കുവാനും യുകെയിലെ ഒരോ മലയാളികളെയും ടീം സഹൃദയ കെന്‍റിലേക്ക് ഹൃദ്യമായി സ്വാഗതം ചെയ്യുകയാണ്.
വടംവലി മത്സരം നടക്കുന്ന വേദിയുടെ വിലാസം: Sackville School, Hildenborough, Kent TN11 9HN
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക പ്രസിഡന്‍റ് ആൽബർട്ട് ജോർജ് - 07956 184796 സെക്രട്ടറി - ഷിനോ തുരത്തിയിൽ - 07990935945, സേവ്യർ ഫ്രാൻസിസ് - 07897641637
വാർത്ത ∙ ബിബിൻ വർഗീസ് എബ്രഹാം