അയർലൻഡ് മലയാളി കോർക്കിൽ അന്തരിച്ചു; വിടപറഞ്ഞത് കുണ്ടറ സ്വദേശി ഷൈൻ പണിക്കർ
ഡബ്ലിൻ/കോർക്ക് ∙ കാൻസർ ചികിത്സയിലിരിക്കെ അയർലൻഡ് മലയാളി അന്തരിച്ചു. അയർലൻഡിലെ കൗണ്ടി കോർക്കിൽ കുടുംബമായി താമസിച്ചിരുന്ന ഷൈൻ യോഹന്നാൻ പണിക്കർ

ഡബ്ലിൻ/കോർക്ക് ∙ കാൻസർ ചികിത്സയിലിരിക്കെ അയർലൻഡ് മലയാളി അന്തരിച്ചു. അയർലൻഡിലെ കൗണ്ടി കോർക്കിൽ കുടുംബമായി താമസിച്ചിരുന്ന ഷൈൻ യോഹന്നാൻ പണിക്കർ (46) ആണ് മരിച്ചത്. കൊല്ലം ജില്ലയിലെ കുണ്ടറ പള്ളിമുക്ക് പഠിപ്പുര വീട്ടിൽ യോഹന്നാൻ പണിക്കരുടെയും (മാമച്ചൻ) അന്നാമ്മയുടെയും മകനാണ് . ആലപ്പുഴ ജില്ലയിലെ കറ്റാനം വാത്തള്ളൂർ പിടികയിൽ വീട്ടിൽ ജിൻസി ഷൈൻ പണിക്കരാണ് ഭാര്യ. ജോഹാൻ ഷൈൻ പണിക്കർ (16), ജെഫി ഷൈൻ പണിക്കർ (13), ജെയ്ഡൻ ഷൈൻ പണിക്കർ (7) എന്നിവർ മക്കളും.
കാന്‍സര്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയ്ക്കായി പ്രവേശിപ്പിക്കപ്പെട്ട ഷൈൻ, ഇന്ന് രാവിലെ മേരിമോൺഡ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലാണ് മരിച്ചത്. മധുരെ അൾട്രാ കോളജിൽ നിന്നും ബിഎസ്‌സി നഴ്സിങ് പാസായ ഷൈൻ മോൺഡിനോട്ടി കെയർ ചോയിസിൽ ജോലി ചെയ്തു വരികയായിരുന്നു. സഹോദരന്‍ ഷൈജു, സഹോദരി ഷീന എന്നിവർ രോഗാവസ്ഥ അറിഞ്ഞ് കോർക്കിൽ എത്തിയിരുന്നു. കോർക്ക് ഹോളി ട്രിനിറ്റി ഇന്ത്യൻ ഓര്‍ത്തഡോക്‌സ് ചർച്ച് ഇടവകാംഗവും മുൻ ട്രസ്റ്റിയുമാണ്. സംസ്‌കാരം കോർക്കിൽ തന്നെ നടത്താനാണ് കുടുംബാംഗങ്ങൾ ആഗ്രഹിക്കുന്നത്.