ലോക കേരള സഭയിൽ ‘യുക്മ’ പ്രതിനിധിയായി ഡോ. ബിജു പെരിങ്ങത്തറ പങ്കെടുക്കും
ലണ്ടൻ∙ നാലാം ലോക കേരള സഭയിലേക്ക് യുകെയിൽ നിന്നും വിവിധ മലയാളി അസോസിയേഷനുകളുടെ കേന്ദ്രീകൃത സംഘടനയായ ‘യൂണിയൻ ഓഫ് യുകെ മലയാളി അസോസിയേഷൻസ്’ പ്രതിനിധിയായി ദേശീയ പ്രസിഡന്‍റ് ഡോ. ബിജു പെരിങ്ങത്തറയെ നോമിനേറ്റ് ചെയ്തു. ലോക കേരള സഭയിൽ യുക്മയെ പ്രതിനിധീകരിച്ച് ആദ്യമായാണ് ഒരാൾ ഔദ്യോഗികമായി നോമിനേറ്റ്

ലണ്ടൻ∙ നാലാം ലോക കേരള സഭയിലേക്ക് യുകെയിൽ നിന്നും വിവിധ മലയാളി അസോസിയേഷനുകളുടെ കേന്ദ്രീകൃത സംഘടനയായ ‘യൂണിയൻ ഓഫ് യുകെ മലയാളി അസോസിയേഷൻസ്’ പ്രതിനിധിയായി ദേശീയ പ്രസിഡന്‍റ് ഡോ. ബിജു പെരിങ്ങത്തറയെ നോമിനേറ്റ് ചെയ്തു. ലോക കേരള സഭയിൽ യുക്മയെ പ്രതിനിധീകരിച്ച് ആദ്യമായാണ് ഒരാൾ ഔദ്യോഗികമായി നോമിനേറ്റ് ചെയ്യപ്പെടുന്നത്. ഗ്ളോസ്റ്റർഷയർ മലയാളി അസോസിയേഷൻ പ്രസിഡന്‍റ്, യുക്മ സൗത്ത് വെസ്റ്റ് റീജൻ പ്രസിഡന്‍റ്, റീജനിൽ നിന്നുള്ള യുക്മ ദേശീയ സമിതിയംഗം, സേവനം യുകെ ചെയർമാൻ എന്നിങ്ങനെ വിവിധ ചുമതലകൾ വളരെ പ്രശംസനീയമായ രീതിയിൽ നിർവ്വഹിച്ച ശേഷമാണ് ഡോ. ബിജു 2022 ജൂണിൽ യുക്മ പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുത്തത്. യുകെ മലയാളികൾ നേരിടുന്ന വിവിധ വിഷയങ്ങളിൽ കാര്യക്ഷമമായി ഇടപെടുന്ന ഒരാളെന്ന നിലയിൽ നിരവധി കാര്യങ്ങൾ കേരള സർക്കാരിന്‍റെ ശ്രദ്ധയിൽ കൊണ്ട് വരുവാൻ ഡോ. ബിജുവിന്‍റെ ലോക കേരള സഭാംഗത്വം വഴിയൊരുക്കുമെന്നാണ് യുകെ മലയാളികളുടെയും യുക്മയുടെയും പ്രതീക്ഷ.
കൺസൾട്ടന്‍റ് അനസ്തെറ്റിസ്റ്റ്, ക്രിട്ടിക്കൽ കെയർ ഡയറക്ടർ എന്നീ നിലകളിൽ എൻഎച്ച്എസിൽ സേവനമനുഷ്ടിക്കുന്ന ഡോ. ബിജു തന്‍റെ ഔദ്യോഗിക തിരക്കുകൾക്കിടയിലും പൊതു രംഗത്ത് ചെയ്യുന്ന സേവനങ്ങൾ ശ്രദ്ധേയമാണ്. 2018, 2019 വർഷങ്ങളിൽ കേരളം നേരിട്ട ഭീകരമായ വെള്ളപ്പൊക്കത്തിൽ ദുരിത ബാധിതരെ സഹായിക്കുവാൻ യുക്മയും ഗ്ളോസ്റ്റർഷയർ മലയാളി അസ്സോസ്സിയേഷനും ചേർന്ന് നിർമ്മിച്ച ഭവനങ്ങളുടെ നിർമ്മാണ നേതൃത്വവും ഡോ. ബിജുവാണ് നിർവ്വഹിച്ചത്. 2022 ഒക്ടോബറിൽ ലണ്ടനിൽ വെച്ച് വിജയകരമായി സംഘടിപ്പിക്കപ്പെട്ട ലോക കേരള സഭ യുകെ - യൂറോപ്പ് മേഖല സമ്മേളനത്തിന്‍റെ ഓർഗനൈസിങ് കമ്മിറ്റി ചെയർമാനായിരുന്നു ഡോ. ബിജു. കഴിഞ്ഞ ഇരുപത് വർഷത്തിലധികമായി യുകെയിലെ സാമൂഹിക, സാംസ്കാരിക, സേവന രംഗങ്ങളിലെ നിറ സാന്നിദ്ധ്യമായ ഡോ. ബിജുവിൻറെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം കൂടിയാണിതെന്ന് യുക്മ അറിയിച്ചു. നാലാമത് ലോക കേരള സഭയിൽ യുക്മ ജനറൽ കൗൺസിൽ അംഗങ്ങളായ സി.എ. ജോസഫ്, ഷൈമോൻ തോട്ടുങ്കൽ എന്നിവരും പങ്കെടുക്കുന്നുണ്ട്.