അയർലൻഡിലെ പ്രാദേശിക കൗൺസിൽ തിരഞ്ഞെടുപ്പിൽ ഭരണകക്ഷികളായ ഫിനഗേലിനും ഫിനാഫാളിനും നേട്ടം
ഡബ്ലിൻ. അയര്‍ലൻഡിലെ പ്രാദേശിക കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ഭരണകക്ഷികളായ ഫിനഗേലും ഫിനാഫാളും മിന്നുന്ന വിജയവുമായി മുന്നിലെത്തി. 2019 ൽ നടന്ന തിരഞ്ഞെടുപ്പിനെക്കാള്‍ സീറ്റുകള്‍ വര്‍ധിച്ചെങ്കിലും പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാന്‍ പ്രതിപക്ഷമായ സിൻഫെയ്ന് സാധിച്ചില്ല. 949 കൗണ്‍സില്‍ സീറ്റുകളിലേയ്ക്ക് നടന്ന

ഡബ്ലിൻ ∙ അയര്‍ലൻഡിലെ പ്രാദേശിക കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ഭരണകക്ഷികളായ ഫിനഗേലും ഫിനാഫാളും മിന്നുന്ന വിജയവുമായി മുന്നിലെത്തി. 2019 ൽ നടന്ന തിരഞ്ഞെടുപ്പിനെക്കാള്‍ സീറ്റുകള്‍ വര്‍ധിച്ചെങ്കിലും പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാന്‍ പ്രതിപക്ഷമായ സിൻഫെയ്ന് സാധിച്ചില്ല. 949 കൗണ്‍സില്‍ സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 248 സീറ്റുകള്‍ നേടി ഫിനാഫാൾ ഒന്നാമതെത്തി. 245 സീറ്റുകളുമായി ഫിനഗേൽ ആണ് രണ്ടാമത്. 186 സീറ്റുകള്‍ സ്വതന്ത്രര്‍ നേടിയപ്പോള്‍ 102 സീറ്റുകളിലാണ് പ്രതിപക്ഷമായ സിൻഫെയ്‌ൻ സ്ഥാനാര്‍ഥികള്‍ വിജയിച്ചത്.
ജൂണ്‍ 7-ന് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ജൂണ്‍ 8-ന് ആരംഭിച്ച് 12-ന് ആണ് പൂര്‍ത്തിയായത്. (കൗണ്‍സില്‍ തിരഞ്ഞെടുപ്പിൽ ഫല പ്രഖ്യാപനം പൂര്‍ത്തിയായപ്പോള്‍ സീറ്റ് നില ഇപ്രകാരം 2019 ലെ തിരഞ്ഞെടുപ്പിൽ നേടിയ സീറ്റുകള്‍ ബ്രാക്കറ്റില്‍: Fianna Fail- 248, (279) Fine Gael- 245 (255), Sinn Fein- 102 (81), Green Party- 23 (49), Labour Party- 56 (57), Social Democrats- 35 (19), People Before Profit- Solidarity- 13 (11), Aontu- 8 (3), Independants- 186, Others- 33. )അയർലൻഡിൽ 2020 മുതൽ ഫിനഗേൽ, ഫിനാഫാൾ, ഗ്രീൻ പാർട്ടി എന്നിവർ സഖ്യത്തിലാണ് ഭരണം നടത്തുന്നത്. ഇതിൽ ഫിനഗേൽ പ്രതിനിധിയായ സൈമൺ ഹാരിസ് ആണ് പ്രധാന മന്ത്രി.