വാത്സിങ്ങാം മരിയൻ തീർഥാടനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി
വാത്സിങ്ങാമിൽ ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയുടെ എട്ടാമത് മരിയൻ തീർഥാടനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.

വാത്സിങ്ങാം ∙ വാത്സിങ്ങാമിൽ ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയുടെ എട്ടാമത് മരിയൻ തീർഥാടനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ജൂലൈ 20 നാണ് തിരുനാൾ. ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയുടെ അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ തിരുനാൾ കുർബാനയിൽ മുഖ്യകാർമ്മികത്വം വഹിച്ച് സന്ദേശം നൽകും. രൂപതയിലെ മുഴുവൻ സിറോ മലബാർ വൈദികരും സഹകർമ്മികരായി പങ്കുചേരും.
ഈ വർഷം വാത്സിങ്ങാം തീർഥാടനത്തിന് നേതൃത്വവും ആതിഥേയത്വവും വഹിക്കുന്നത് ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയുടെ കേംബ്രിജ് റീജനിലെ വിശ്വാസസമൂഹമാണ്. യു കെയിലുടനീളമുള്ള സിറോ മലബാർ ഇടവകകളിൽ നിന്നുള്ള പ്രസുദേന്തിമാർ വാത്സിങ്ങാം തീർഥാടനത്തിൽ പങ്കുചേരും.
തീർഥാടകർക്കായി ചൂടുള്ള കേരള ഭക്ഷണം, മിതമായ നിരക്കിൽ ലഭ്യമാക്കുന്നതിനുള്ള ഫൂഡ് സ്റ്റാളുകൾ അന്നേദിവസം തുറന്നു പ്രവർത്തിക്കുന്നതാണ്. ജൂലൈ 20 ന് ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ നേതൃത്വത്തിൽ മരിയൻ പുണ്യകേന്ദ്രത്തിൽ നടത്തപ്പെടുന്ന എട്ടാമത് വാത്സിങ്ങാം തീർഥാടനത്തിലേക്ക് ഏവരെയും സസ്നേഹം സ്വാഗതം ചെയ്യുന്നതായി സിറോമ ലബാർ കേംബ്രിജ് റീജൻ തീർഥാടക സ്വാഗതസംഘം അറിയിച്ചു.
Catholic National Shrine Of Our Lady, Walshingham, Houghton St. Giles, Norfolk, NR22 6AL