കുവൈത്ത് ദുരന്തം: പ്രത്യേക പ്രാർഥനയുമായി മാഞ്ചസ്റ്ററിലെ സിറോ മലബാർ സമൂഹം
കുവൈത്ത് തീപിടിത്തത്തിൽ ജീവൻ നഷ്ടമായ സഹോദരങ്ങൾക്കായി പ്രത്യേക ദിവ്യബലിയും പ്രാർഥനയുമായി മാഞ്ചസ്റ്ററിലെ സിറോ മലബാർ സമൂഹം

മാഞ്ചസ്റ്റർ ∙ കുവൈത്ത് തീപിടിത്തത്തിൽ ജീവൻ നഷ്ടമായ സഹോദരങ്ങൾക്കായി പ്രത്യേക ദിവ്യബലിയും പ്രാർഥനയുമായി മാഞ്ചസ്റ്ററിലെ സിറോ മലബാർ സമൂഹം അണിചേർന്നു. ഇന്നലെ വിഥിൻഷോ സെന്‍റ് ആന്‍റണീസ് ദേവാലയത്തിൽ നടന്ന പ്രത്യേക പ്രാർഥനകൾക്കും ദിവ്യബലിക്കും മിഷൻ ഡയറക്ടർ ഫാ.ജോസ് കുന്നുംപുറം നേതൃത്വം നൽകി. ദിവ്യബലിയെ തുടർന്ന് അനുസ്മരണവും ഒപ്പീസും നടന്നു.
കഴിഞ്ഞ ദിവസം തിരുനാളിനോട് അനുബന്ധിച്ചു നടന്ന ഗാനമേള ആരംഭിച്ചതും കുവൈത്തിൽ മരിച്ചവർക്ക് ആദരമർപ്പിച്ചുകൊണ്ടായിരുന്നു. പരേതരുടെ ആത്മശാന്തിക്കായി എല്ലാവരും ഒരുമിനിറ്റ് എഴുന്നേറ്റുനിന്ന് പ്രത്യേക അനുസ്മരണവും നടത്തുകയുണ്ടായി.