ലോക കേരളസഭയിൽ അംഗമായി ജർമനിയിൽ നിന്നുള്ള പ്രതിനിധിയായി ജോളി എം. പടയാട്ടിലിനെ തിരഞ്ഞെടുത്തു.

ലോക കേരളസഭയിൽ അംഗമായി ജർമനിയിൽ നിന്നുള്ള പ്രതിനിധിയായി ജോളി എം. പടയാട്ടിലിനെ തിരഞ്ഞെടുത്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോക കേരളസഭയിൽ അംഗമായി ജർമനിയിൽ നിന്നുള്ള പ്രതിനിധിയായി ജോളി എം. പടയാട്ടിലിനെ തിരഞ്ഞെടുത്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ലോക കേരളസഭയിൽ അംഗമായി ജർമനിയിൽ നിന്നുള്ള പ്രതിനിധിയായി ജോളി എം. പടയാട്ടിലിനെ തിരഞ്ഞെടുത്തു.

44 വർഷമായി ജർമനിയിൽ താമസിക്കുന്ന ജോളി എം. പടയാട്ടിൽ മികച്ച സാമൂഹ്യ പ്രവർത്തകനും എഴുത്തുകാരനും കവിയും മാധ്യമ പ്രവർത്തകനും വിവിധ കലാസാംസ്കാരിക സംഘടനകളിൽ  സജീവ സാന്നിധ്യം തെളിയിച്ചിട്ടുള്ള വ്യക്തിയുമാണ്. നിരവധി ലേഖനങ്ങൾ, കവിതാ സമാഹാരങ്ങൾ, പുസ്തകങ്ങൾ തുടങ്ങിയവ  രചിച്ചിട്ടുണ്ട്.

ADVERTISEMENT

യെസ് പ്രസ് ബുക്സ് പ്രസിദ്ധീകരിച്ച ഇദ്ദേഹത്തിന്റെ ആറാമത്തെ പുസ്തകമായ എന്റെ ലോകം ആത്മകഥ, കഴിഞ്ഞ ഡിസംബറിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നവകേരള സദസ് കറുകുറ്റി അഡ്‌ലക്സ് കൺവെൻഷൻ സെന്ററിൽ കൂടിയപ്പോൾ  സാംസ്കാരിക മന്ത്രി സജി ചെറിയാൻ യെസ് പ്രസ് ബുക്ക്സ് ചീഫ് എഡിറ്റർ സുരേഷ് കീഴില്ലത്തിന്റെ സാന്നിധ്യത്തിൽ ജോളി എം. പടയാട്ടിലിന്റെ ഭാര്യ ചിനു പടയാട്ടിലിനു നൽകി പ്രകാശനം ചെയ്തു.

നിലവിൽ ജോളി എം. പടയാട്ടിൽ വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജൻ പ്രസിഡന്റാണ്. 

ADVERTISEMENT

വിമാന കമ്പനികൾ പ്രവാസികളിൽ നിന്നും ഈടാക്കുന്ന അമിതമായ നിരക്കുവർധനയെക്കുറിച്ചും, മുക്തിയാർ ഫീസ് വർധിപ്പിച്ചതിലും പ്രവാസികൾക്കുള്ള ഉത്കണ്ഠയും അമർഷവും പ്രകടിപ്പിച്ചുകൊണ്ടുള്ള പ്രമേയം നാലാം ലോക കേരള സഭയിൽ ജോളി എം. പടയാട്ടിൽ അവതരിപ്പിച്ചു. ഗൾഫ് രാജ്യങ്ങളിലും യൂറോപ്പിലും അമേരിക്കയിലും അവധിക്കാലം വരുമ്പോൾ വിമാനകമ്പനികൾ തങ്ങളുടെ നിരക്കുകൾ വർധിപ്പിച്ചു പ്രവാസികളെ ചൂഷണം ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു. വർഷത്തിലൊരിക്കലെങ്കിലും നാട്ടിലുള്ള തങ്ങളുടെ കുടുംബത്തെ, അച്ഛനേയും അമ്മയേയും ഭാര്യയേയും മക്കളേയും സന്ദർശിക്കാമെന്നുള്ള ആഗ്രഹത്തെയാണ് വിമാനകമ്പനികൾ നിരക്കു വർദ്ധിപ്പിച്ചു ചൂഷണം ചെയ്യുന്നത്.

പ്രവാസികളുടെ നാട്ടിലുള്ള സ്വത്തുക്കൾ സംരക്ഷിക്കുവാനായി പലരും മുക്തിയാർ നൽകാറുണ്ട്. പ്രായാധിക്യം കൊണ്ടും രോഗങ്ങൾകൊണ്ടും, മറ്റു പല കാരണങ്ങൾകൊണ്ടും നാട്ടിൽ പോകാൻ സാധിക്കാത്ത പ്രവാസികൾ തങ്ങൾക്കു വിശ്വാസമുള്ളവർക്കാണ് മുക്തിയാർ നൽകുക. 13.06.2023 ൽ ജോസഫ് കൈനികരിക്ക് ലഭിച്ച വിവരാവകാശ രേഖപ്രകാരം ഉറ്റ ബന്ധുക്കളല്ലാത്തവർക്ക് മുക്തിയാർ നൽകിയാൽ വസ്തുവിന്റെ ന്യായവില എസ്റ്റിമേറ്റ്, പ്രതിഫല തുക ഇതിൽ ഏതാണോ കൂടുതൽ അതിന്റെ എട്ടു ശതമാനം നിരക്കിൽ മുദ്രവിലയും അത് റജിസ്റ്റർ ചെയ്യുന്നതിന് രണ്ടു ശതമാനം റജിസ്ട്രേഷൻ ഫീസും നൽകണം. ഇതു പ്രവാസികളെയാണ് ബാധിക്കുന്നത്. ഇതിന് സർക്കാർ തക്കതായ പരിഹാരം കണ്ടെത്തി പ്രവാസികൾക്ക് ആശ്വാസകരമാംവിധം ഫീസ് നിരക്ക് കുറയ്ക്കണമെന്നും ജോളി എം. പടയാട്ടിൽ ലോക കേരള സഭയിൽ ആവശ്യപ്പെട്ടു.

ADVERTISEMENT

 ലോക കേരള സഭയിൽ 103 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. ജോളി എം. പടയാട്ടിലിനെ കൂടാതെ ജർമനിയിൽ നിന്ന് ജോസ് കുമ്പിളിവേലി, പോൾ ഗോപുരത്തിങ്കൽ, ഗിരികൃഷ്ണ, സരിഗ പ്രേമാനന്ദ് എന്നിവർ പങ്കെടുത്തു.

English Summary:

Jolly M. Padayattil was Elected as a Member of Lok Kerala Sabha