നാലാം ലോക കേരള സഭയിൽ ഫിൻലൻഡിന്റെ സാന്നിധ്യമായി നവമി
നാലാം ലോക കേരള സഭയിൽ ഫിൻലൻഡിനെ പ്രതിനിധീകരിച്ചു നവമി ഷാജഹാൻ പങ്കെടുത്തു. ജൂൺ 14, 15 തീയതികളിൽ നിയമസഭയിലെ ശങ്കര നാരായണൻ തമ്പി ഹാളിലായിരുന്നു ചർച്ചകൾ സംഘടിപ്പിച്ചത്. ഫിൻലൻഡ് പ്രതിനിധിയായ നവമി, വിവിധ ചർച്ചകളിൽ സജീവമായി പങ്കെടുത്തു. ഗതാഗത മന്ത്രി കെ. ബി. ഗണേഷ് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യൂറോപ്പ്

നാലാം ലോക കേരള സഭയിൽ ഫിൻലൻഡിനെ പ്രതിനിധീകരിച്ചു നവമി ഷാജഹാൻ പങ്കെടുത്തു. ജൂൺ 14, 15 തീയതികളിൽ നിയമസഭയിലെ ശങ്കര നാരായണൻ തമ്പി ഹാളിലായിരുന്നു ചർച്ചകൾ സംഘടിപ്പിച്ചത്.
ഫിൻലൻഡ് പ്രതിനിധിയായ നവമി, വിവിധ ചർച്ചകളിൽ സജീവമായി പങ്കെടുത്തു. ഗതാഗത മന്ത്രി കെ. ബി. ഗണേഷ് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യൂറോപ്പ് മേഖലാ സമ്മേളനത്തിലും മറ്റു വിഷയാധിഷ്ഠിത ചർച്ചകളിലും പങ്കെടുത്തു. സന്തോഷ രാജ്യങ്ങളുടെ ടാഗ്‌ലൈനിൽ, ഫിൻലാൻഡ് പോലുള്ള രാജ്യങ്ങളെക്കുറിച്ച് ശരിയായ ധാരണയില്ലാതെ എത്തിപ്പെടുന്ന യുവജനങ്ങൾ, നേരിടേണ്ടി വരുന്ന സാഹചര്യങ്ങളെ പറ്റി സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരുവാൻ ചർച്ചകളിലൂടെ സാധിച്ചു. ജൂൺ പതിമൂന്നിന് ആരംഭിക്കേണ്ടിയിരുന്ന ലോക കേരള സഭ, കുവൈത്ത് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പതിനാലിന് ഉച്ചകഴിഞ്ഞാണ് ആരംഭിച്ചത്. നൂറ്റിമൂന്ന് രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും ഇരുന്നൂറോളം പ്രത്യേക ക്ഷണിതാക്കളും സഭയിൽ പങ്കെടുത്തു.