പശുതിന്ന റോളക്സ് വാച്ചിന് ‘സമയം തെളിഞ്ഞു’ 50 വർഷത്തിനുശേഷം
Mail This Article
ലണ്ടൻ ∙ 50 വർഷം മുൻപ് കാണാതായ വിലയേറിയ റോളക്സ് വാച്ചിന്റെ നഷ്ടം ബ്രിട്ടനിലെ കർഷകനായ ജെയിംസ് സ്റ്റീലി എന്നും മനസ്സിൽ സൂക്ഷിച്ചിരുന്നു. ചെയിൻ പൊട്ടി പുല്ലിൽ വീണ വാച്ച് സ്വന്തം ഫാമിലെ പശു അകത്താക്കിയെന്ന് അറിയാമായിരുന്നെങ്കിലും സ്റ്റീലിക്ക് അത് തിരികെ ലഭിച്ചില്ല. പശുവിന്റെ പിറകെ ദിവസങ്ങളോളം കാത്തിരുന്നെങ്കിലും വാച്ച് മാത്രം മറ നീക്കി പുറത്തു വന്നില്ല.
വാച്ചിനോടുള്ള ഇഷ്ടം വിടാത്ത സ്റ്റീലി അരനൂറ്റാണ്ടിനിപ്പുറവും അന്വേഷണം തുടർന്നു. അടുത്തിടെ മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് സ്വന്തം പറമ്പിൽ നടത്തിയ പരിശോധനയിൽ മണ്ണിൽ നിന്നു വാച്ച് തിരികെക്കിട്ടി. പുല്ലിലൂടെ പശുവിന്റെ വയറ്റിൽ എത്തിയ വാച്ച് ചാണകത്തിലൂടെയാണ് പറമ്പിൽ എത്തിയത്. വാച്ച് തിരികെ കിട്ടിയതോടെ മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ചുള്ള പരിശോധന തുടരാനുള്ള തീരുമാനത്തിലാണ് സ്റ്റീലി. ഇനിയും കണ്ടെത്താനുള്ള സാധനങ്ങൾക്കായി.